പതിവായി മോമോസ് കഴിക്കുന്നത് ഹൃദയത്തെ ബാധിക്കുന്നു!; കാരണം ഇതാണ് | Why eating momos regularly could be putting heart at risk, Know How momos make you gain weight Malayalam news - Malayalam Tv9

Heart Health: പതിവായി മോമോസ് കഴിക്കുന്നത് ഹൃദയത്തെ ബാധിക്കുന്നു!; കാരണം ഇതാണ്

Published: 

24 Nov 2025 20:26 PM

Momos Eating Side Effects: സോഡിയം അടങ്ങിയ ചട്ണികളും വറുത്ത പല വസ്തുക്കളും മോമോസിൽ ഉൾപ്പെടുന്നു. പതിവായി ഇവ കഴിക്കുന്നത് കലോറി, ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ, ദീർഘകാല ഉപാപചയ സമ്മർദ്ദം എന്നിയ്ക്ക് കാരണമാകുന്നു. ശുചിത്വത്തിൻ്റെ കുറവും വളരെ പ്രധാനമായി എടുത്തുപറയേണ്ടതാണ്.

1 / 5ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ തെരുവ് ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് മോമോസ്. ഇന്ന് കേരളത്തിലടക്കം മിക്ക സ്ഥലങ്ങളിലും ഇവ സുലഭമാണ്. എന്നാൽ മോമോസ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തെ അപകടത്തിലാക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാരണം കടകളിൽ വിൽക്കുന്ന പല മോമോസുകളും തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന മാവിനാണ് പ്രശ്നം. ശുചിത്വത്തിൻ്റെ കുറവും വളരെ പ്രധാനമായി എടുത്തുപറയേണ്ടതാണ്. Credits: Getty Images and Unsplash

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ തെരുവ് ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഒന്നാണ് മോമോസ്. ഇന്ന് കേരളത്തിലടക്കം മിക്ക സ്ഥലങ്ങളിലും ഇവ സുലഭമാണ്. എന്നാൽ മോമോസ് പതിവായി കഴിക്കുന്നത് ആരോ​ഗ്യത്തെ അപകടത്തിലാക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? കാരണം കടകളിൽ വിൽക്കുന്ന പല മോമോസുകളും തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന മാവിനാണ് പ്രശ്നം. ശുചിത്വത്തിൻ്റെ കുറവും വളരെ പ്രധാനമായി എടുത്തുപറയേണ്ടതാണ്. Credits: Getty Images and Unsplash

2 / 5

സോഡിയം അടങ്ങിയ ചട്ണികളും വറുത്ത പല വസ്തുക്കളും മോമോസിൽ ഉൾപ്പെടുന്നു. പതിവായി ഇവ കഴിക്കുന്നത് കലോറി, ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങൾ, ദീർഘകാല ഉപാപചയ സമ്മർദ്ദം എന്നിയ്ക്ക് കാരണമാകുന്നു. നിങ്ങളൊരു മോമോസ് പ്രിയനാണെങ്കിൽ, അവ കഴിക്കുന്നതിൻ്രെ അപകടസാധ്യതകളും അറിഞ്ഞിരിക്കേണ്ടതാണ്. Credits: Getty Images and Unsplash

3 / 5

കടകളിൽ തയ്യാറാക്കുന്ന മോമോസിൽ നാരുകൾ കുറവായിരിക്കും, അവ വളരെ വേഗത്തിൽ ദഹിക്കുകയും ചെയ്യും. ഒരു പ്ലേറ്റ് മോമോസ് കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. പിന്നെ പതിവാക്കുമ്പോൾ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. വറുത്ത മോമോസാണെങ്കിൽ അവയിലെ എണ്ണയാണ് ദോഷകരമായി മാറുന്നത്. ഇത് കലോറി ഉപഭോ​ഗം വർദ്ധിപ്പിക്കുന്നു. Credits: Getty Images and Unsplash

4 / 5

കാലക്രമേണ, അവ നിശബ്ദമായി കലോറി ഉപഭോഗം വർദ്ധിപ്പിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകുകയും ഇൻസുലിൻ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഇവ തയ്യാറാക്കുമ്പോൾ സ്റ്റാഫൈലോകോക്കസ് ഓറിയസ്, സാൽമൊണെല്ല, മറ്റ് ബാക്ടീരിയകൾ തുടങ്ങിയവ ശരീരത്തിലെത്തുകയും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.Credits: Getty Images and Unsplash

5 / 5

മോമോസിലെ ഉപ്പും അമിതമായ കൊഴുപ്പും നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. മോമോസിനൊപ്പം നൽകുന്ന ചട്ണിയിലെ ഉപ്പ്, മസാലകൾ, രുചി വർദ്ധിപ്പിക്കുന്ന വസ്തുക്കൾ എന്നിവ വളരെ അപകടകാരികളാണ്. ഈ ചേരുവകൾ അമിതമായാൽ സോഡിയം ഉപഭോഗത്തിന് കാരണമാകും, ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് ഇടയാക്കുന്നു. ഇതാകട്ടെ കാലക്രമേണ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. കൂടാതെ ഹൃദയാരോ​ഗ്യം പെട്ടെന്ന് തന്നെ നഷ്ടമാകുകയും ചെയ്യും. Credits: Getty Images and Unsplash

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും