AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ragi Benefits: എന്തുകൊണ്ടാണ് റാ​ഗി കഴിക്കാൻ പറയുന്നത്? അറിയാം ​ഗുണങ്ങൾ

Ragi Health Benefits: റാഗി നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഇതിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും പ്രധാനം റാഗി ഗ്ലൂറ്റൻ രഹിതമാണ്, അതിനാൽ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള ആളുകൾക്ക് ഇത് ഒരു മികച്ച ഭക്ഷണമായി കാണാം.

neethu-vijayan
Neethu Vijayan | Published: 05 Jun 2025 08:31 AM
റാ​ഗിയുടെ ​ഗുണങ്ങൾ അറിയാത്തവർ ചുരക്കമാണ്. അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു പോഷക ശക്തികേന്ദ്രമാണ് റാ​ഗി. ശരീരഭാരം നിയന്ത്രിക്കൽ മുതൽ അസ്ഥിയുടെ ആരോഗ്യത്തിന് വരെ ഇത് വളരെ നല്ലതാണ്.  നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ റാഗി റൊട്ടി ഉൾപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

1 / 5
റാഗി നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ഇതിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, വിറ്റാമിൻ ബി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും പ്രധാനം റാഗി ഗ്ലൂറ്റൻ രഹിതമാണ്, അതിനാൽ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി ഉള്ള ആളുകൾക്ക് ഇത് ഒരു മികച്ച ഭക്ഷണമായി കാണാം.

2 / 5
ആയുർവേദം അനുസരിച്ച്, റാഗി ശരീരം തണുപ്പിക്കുന്ന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ ഇത് വളരെ നല്ലതാണ്. അതിനാൽ ചൂടുള്ള വേനൽക്കാല മാസങ്ങളിൽ ഇത് കഴിക്കാൻ അനുയോജ്യമാണ്. ശരീരഭാരം കുറയ്ക്കാൻ റാഗി റൊട്ടി നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം. അതുവഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു.

3 / 5
ഉയർന്ന കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ റാഗി അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ (NIH) പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആർത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളിൽ റാഗി കഴിക്കുന്നത് കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുമെന്നും, ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

4 / 5
പോഷകസമൃദ്ധമായതിനാൽ റാഗി മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും. ഇതിൽ അമിനോ ആസിഡുകൾ, കാൽസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിയെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

5 / 5