Aspergillus Fungus: സവാളയിലെ കറുപ്പു നിറം അപകടമോ? അറിയാം ആസ്പർജില്ലസ് എന്ന ഫംഗസിനെ
Not Use Onion With Black Color: ഇത് നല്ലപോലെ നീക്കിക്കളഞ്ഞാൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇതുള്ള സവാള ഭാഗം നീക്കുക തന്നെയാണ് ഏറെ നല്ലത്. സവാളയുടെ ഏതു ലെയറിലാണ് ഇത് അടങ്ങിയിട്ടുള്ളതെങ്കിൽ ഈ ലെയർ കളയുകയാണ് ഏറ്റവും ഉചിതമായ മാർഗം. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകാൻ ശ്രമിക്കുക.

അടുക്കളയിലെ നിത്യേപയോഗ വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് സവാള. മിക്ക വിഭവങ്ങൾക്കും സവാള അത്യാവശ്യമാണ്. ആസ്പർജില്ലസ് എന്ന ഫംഗസ് ആണ് സവാളയിലെ തൊലിപ്പുറത്തു കറുത്ത നിറത്തിൽ കാണപ്പെടുന്നത്. ഇവ അപകടകാരികളായതിനാലാണ് സവാള വൃത്തിയായി കഴുകി ഉപയോഗിക്കണമെന്ന് പറയുന്നത്. ഏത് ഭാഗത്താണോ ഈ ഫംഗസ് കാണുന്നത് അവയെ പൂർണമായും നീക്കം ചെയ്യുക.

ഇത് നല്ലപോലെ നീക്കിക്കളഞ്ഞാൽ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. ഇതുള്ള സവാള ഭാഗം നീക്കുക തന്നെയാണ് ഏറെ നല്ലത്. സവാളയുടെ ഏതു ലെയറിലാണ് ഇത് അടങ്ങിയിട്ടുള്ളതെങ്കിൽ ഈ ലെയർ കളയുകയാണ് ഏറ്റവും ഉചിതമായ മാർഗം. പിന്നീട് നല്ലതു പോലെ രണ്ടു മൂന്നു വട്ടം കഴുകാൻ ശ്രമിക്കുക.

ഈർപ്പമുള്ള കാലാവസ്ഥയിൽ വളരുന്ന ഒരുതരം ഫംഗസാണ് ആസ്പർജില്ലസ്. മനുഷ്യരിലും കന്നുകാലികളിലും സസ്യങ്ങളിലും ഗുരുതരമായ അണുബാധകൾക്കാണ് ഇവ കാരണമാകുന്നത്. ഓരോ വർഷവും വർധിച്ചുവരുന്ന താപനില കാരണം ആസ്പർജില്ലസ് ഫംഗസ് യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ വ്യാപിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

പ്രതിവർഷം ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് ഈ ഫംഗസ് കാരണമാകുന്നുണ്ട്. ഇത് ആളുകളിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഈ ഫംഗസിന്റെ സ്പോറുകൾ ശ്വസിക്കുന്നത് എല്ലാ മനുഷ്യരിലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നല്ല പഠനത്തിൽ പറയുന്നത്. മറിച്ച്, ആസ്മ, സിസ്റ്റിക് ഫൈബ്രോസിസ്, കുറഞ്ഞ രോഗപ്രതിരോധശേഷിയുള്ളവർ എന്നിവരെയാണ് രോഗം കാര്യമായി ബാധിക്കുന്നത്.