Onions with Meat: വെറും അലങ്കാരമല്ല; പൊരിച്ച കോഴിക്ക് മുകളിൽ സവാള അരിഞ്ഞിടുന്നതിന് കാരണമുണ്ട്
Health Benefits of Eating Onions with Meat: വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾക്ക് മുകളിൽ സവാള അരിഞ്ഞിട്ട് കഴിക്കാറുണ്ട്. എന്നാൽ, ഇത് വെറും അലങ്കാരത്തിന് മാത്രമല്ല.

പൊരിച്ച കോഴിക്കും മീനിനും ബീഫിനുമെല്ലാം മുകളിൽ സവാള അരിഞ്ഞിട്ട് കഴിക്കാറുണ്ട്. ഇത് വെറും അലങ്കാരത്തിനാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ സവാള അരിഞ്ഞിടുന്നതിന് പിന്നിൽ വേറെയും കാരണങ്ങൾ ഉണ്ട്. (Image Credits: Pexels)

ഫ്രൈ ചെയ്ത ഭക്ഷണങ്ങൾക്കൊപ്പം സവാള അരിഞ്ഞിടുന്നത് രുചി കൂട്ടാൻ സഹായിക്കുക മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു. എണ്ണ അടക്കമുള്ള ചേരുവകളുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാൻ സവാള സഹായിക്കും. (Image Credits: Pexels)

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളിലെ കൊഴുപ്പ് വലിച്ചെടുക്കാൻ സവാള സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം സംസാരിക്കാൻ ഇവ ഗുണം ചെയ്യും. (Image Credits: Pexels)

സവാള ശരീരത്തിലെ അനാവശ്യ മാലിന്യങ്ങൾ പുറന്തള്ളി കുടൽ വൃത്തിയാക്കാൻ സഹായിക്കുന്നു. ഇവ ദഹനം മെച്ചപ്പെടുത്താനും ഏറെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ഇത് സഹായിക്കും. (Image Credits: Pexels)

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് സവാള. അതിനാൽ തന്നെ ഇവ ഡയറ്റിൽ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കും. (Image Credits: Pexels)