5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്; മുൻ വർഷങ്ങളിലെ നേട്ടങ്ങളിലേക്കൊരു തിരിഞ്ഞു നോട്ടം

Kerala State Film Award Winners: ഓരോ വർഷവും മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് പല അഭിനേതാക്കളും നമ്മളെ ഞെട്ടിക്കാറുണ്ട്. അതിൽ നിന്നും ഏറ്റവും മികച്ചതെന്ന് തോന്നുന്ന അഭിനേതാക്കൾക്കാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് നൽകി ആദരിക്കാറുള്ളത്. ഓഗസ്റ്റ് 16ന് അൻപത്തിനാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കെ, കഴിഞ്ഞ വർഷങ്ങളിലെ ജേതാക്കളെ നമുക്കൊന്ന് നോക്കാം.

nandha-das
Nandha Das | Updated On: 15 Aug 2024 13:50 PM
അൻപത്തി മൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2023) മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്കും, മികച്ച നടിക്കുള്ള പുരസ്‌കാരം വിൻസി അലോഷ്യസിനുമാണ് ലഭിച്ചത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസി അവാർഡ് നേടിയത്. 
മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം, മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്).

അൻപത്തി മൂന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2023) മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയ്ക്കും, മികച്ച നടിക്കുള്ള പുരസ്‌കാരം വിൻസി അലോഷ്യസിനുമാണ് ലഭിച്ചത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസി അവാർഡ് നേടിയത്. മികച്ച ചിത്രം: നൻപകൽ നേരത്ത് മയക്കം, മികച്ച സംവിധായകൻ: മഹേഷ് നാരായണൻ (അറിയിപ്പ്).

1 / 5
അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2022) ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 'നായാട്ട്', 'മധുരം', 'തുറമുഖം', 'സ്വാതന്ത്ര്യ സമരം' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാർഡ് ലഭിച്ചത്. 'ആർക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോൻ അവാർഡ് നേടിയത്. 'ഭൂതകാലം' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.
മികച്ച ചിത്രം: ആവാസവ്യൂഹം, മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി).

അൻപത്തി രണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2022) ബിജു മേനോൻ, ജോജു ജോർജ് എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 'നായാട്ട്', 'മധുരം', 'തുറമുഖം', 'സ്വാതന്ത്ര്യ സമരം' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജുവിന് അവാർഡ് ലഭിച്ചത്. 'ആർക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോൻ അവാർഡ് നേടിയത്. 'ഭൂതകാലം' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. മികച്ച ചിത്രം: ആവാസവ്യൂഹം, മികച്ച സംവിധായകൻ: ദിലീഷ് പോത്തൻ (ജോജി).

2 / 5
അൻപത്തി ഒന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2021) 'വെള്ളം' എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. 'കപ്പേള'യിലെ അഭിനയത്തിന് അന്നാ ബെൻ മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി.
മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മികച്ച സംവിധായകൻ: സിദ്ധാർത്ഥ ശിവ (എന്നിവർ).

അൻപത്തി ഒന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2021) 'വെള്ളം' എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. 'കപ്പേള'യിലെ അഭിനയത്തിന് അന്നാ ബെൻ മികച്ച നടിക്കുള്ള പുരസ്കാരവും കരസ്ഥമാക്കി. മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മികച്ച സംവിധായകൻ: സിദ്ധാർത്ഥ ശിവ (എന്നിവർ).

3 / 5
അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2020) 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25', 'വികൃതി' എന്നീ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. 'ബിരിയാണി'യിൽ അഭിനയ മികവിന് കനി കുസൃതി മികച്ച നടിക്കുള്ള അവാർഡും നേടി.
മികച്ച ചിത്രം: വാസന്തി, മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്).

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2020) 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25', 'വികൃതി' എന്നീ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി. 'ബിരിയാണി'യിൽ അഭിനയ മികവിന് കനി കുസൃതി മികച്ച നടിക്കുള്ള അവാർഡും നേടി. മികച്ച ചിത്രം: വാസന്തി, മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്).

4 / 5
നാൽപ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2019) സൗബിൻ ഷാഹിർ, ജയസൂര്യ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 'സുഡാനി ഫ്രം നൈജീരിയ'യിലെ പ്രകടനത്തിന് സൗബിനും, 'ക്യാപ്റ്റൻ', 'ഞാൻ മേരിക്കുട്ടി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും അവാർഡിന് അർഹരായി. 'ചോലെ', 'ഒരു കുപ്രസിദ്ധ പയ്യൻ' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.
മികച്ച ചിത്രം: കാന്തൻ: ദ ലവ്വർ ഓഫ് കളർ, മികച്ച സംവിധായകൻ: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച്ച).

നാൽപ്പത്തിയൊമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ (2019) സൗബിൻ ഷാഹിർ, ജയസൂര്യ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. 'സുഡാനി ഫ്രം നൈജീരിയ'യിലെ പ്രകടനത്തിന് സൗബിനും, 'ക്യാപ്റ്റൻ', 'ഞാൻ മേരിക്കുട്ടി' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും അവാർഡിന് അർഹരായി. 'ചോലെ', 'ഒരു കുപ്രസിദ്ധ പയ്യൻ' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് നിമിഷ സജയൻ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. മികച്ച ചിത്രം: കാന്തൻ: ദ ലവ്വർ ഓഫ് കളർ, മികച്ച സംവിധായകൻ: ശ്യാമ പ്രസാദ് (ഒരു ഞായറാഴ്ച്ച).

5 / 5
Follow Us
Latest Stories