World Test Championship: ആരൊക്കെ വന്നാലും ‘ഇന്ത്യ’യുടെ തട്ട് താണിരിക്കും; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മാറ്റം
World Test Championship: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റമില്ല. ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ് ജയിച്ചതോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ, 10 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി 71.67 വിജയശതമാനവും 86 പോയിന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. (Image Credits: BCCI)

ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയിന്‍റുമായി രണ്ടാമതാണ്. (Image Credits: Cricket Australia)

എട്ട് ടെസ്റ്റ് പരമ്പരകളിൽ നാല് വീതം ജയവും തോല്‍വിയുമുള്ള ശ്രീലങ്ക 48 പോയിന്‍റും 50 ശതമാനം വിജയത്തോടെയുമാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. (Image Credits: Sri Lanka Cricket)

ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാലു തോല്‍വിയുമടക്കം 36 പോയന്‍റും 42.86 വിജയശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്താണ്. (Image Credits: New Zealand Cricket)

ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്‍റും 42.19 വിജയശതമാവുമായി അഞ്ചാമതാണ്. (Image Credits: Stu Forster/Getty Images)