രണ്ട് 200MP ക്യാമറകൾ ഉണ്ട്; ഷവോമി 18 പ്രോ സീരീസ് ലോഞ്ചിന് ഒരുങ്ങി, ബാറ്ററി ശേഷിയിൽ മാറ്റം
Xiaomi 18 Pro series will launch globally in November: ഷവോമി 18 പ്രോ സീരീസിന്റെ ഭാഗമായി ഷവോമി 18 പ്രോ, ഷവോമി 18 പ്രോ മാക്സ് മോഡലുകൾ നവംബറിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഈ രണ്ട് മോഡലുകളും രണ്ട് മാസം മുമ്പ് (സെപ്റ്റംബറിൽ) ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഷവോമി 18 പ്രോ സീരീസ് വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും.

ഷവോമിയുടെ പ്രീമിയം മോഡലുകൾ അണിനിരക്കുന്ന ഷവോമി 18 പ്രോ സീരീസ് ഗ്ലോബൽ ലോഞ്ചിന് തയാറെടുത്തിരിക്കുന്നു. ഈ മാസം (നവംബർ) ഷവോമി 18 പ്രോ സീരീസിന്റെ ഭാഗമായി ഷവോമി 18 പ്രോ, ഷവോമി 18 പ്രോ മാക്സ് മോഡലുകൾ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും. ഈ രണ്ട് മോഡലുകളും രണ്ട് മാസം മുമ്പ് (സെപ്റ്റംബറിൽ) ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. (Image credit: Xiaomi)

ചൈനയിലെ ലോഞ്ചിന് പിന്നാലെ തന്നെ ഷവോമി 18 പ്രോ സീരീസിന്റെ ആഗോള ലോഞ്ച് സ്ഥിരീകരിച്ചിരുന്നു. ഈ മാസം തന്നെ യൂറോപ്പ്, അമേരിക്കൻ ഭൂഖണ്ഡങ്ങൾ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഷവോമി 18 പ്രോയും 18 പ്രോ മാക്സും ലോഞ്ച് ചെയ്യും എന്നാണ് കരുതപ്പെടുന്നത്. ലോഞ്ചിന് മുന്നോടിയായി ഇവയുടെ ഗ്ലോബൽ വേരിയന്റിലെ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകൾ ഷവോമി നൽകിത്തുടങ്ങിയിട്ടുണ്ട്.

ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമി 18 പ്രോ സീരീസ് മോഡലുകളിൽ നിന്ന് ചില വ്യത്യാസങ്ങൾ ഗ്ലോബൽ വേരിയന്റുകളിൽ ഉണ്ടാകും എന്നാണ് പുതിയ സൂചനകൾ വെളിപ്പെടുത്തുന്നത്. പ്രധാനമായും ബാറ്ററി ശേഷിയുടെ കാര്യത്തിലാണ് ഇപ്പോൾ മാറ്റം കണ്ടെത്തിയിരിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ഇറ്റാലിയൻ വെബ്സൈറ്റിലൊന്നിൽ ഈ ഫോണുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇറ്റാലിയൻ വെബ്സൈറ്റിലൂടെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഷവോമി 18 പ്രോയുടെ ഗ്ലോബൽ വേരിയന്റിൽ 6,000 mAh ബാറ്ററിയും 90W ചാർജിംഗുമാണ് ഉണ്ടാവുക, ചൈനയിൽ ഇത് 7,000 mAh ബാറ്ററിയും 100W ചാർജിംഗും ആയിരുന്നു. അതേപോലെ ഷവോമി 18 പ്രോ മാക്സ് മോഡലിൽ 7,050 mAh ബാറ്ററിയും 100W ചാർജിംഗും ആണ് ഉണ്ടാവുക. ചൈനീസ് വേരിയന്റിൽ ഇത് 8,500 mAh ബാറ്ററിയായിരുന്നു.

LTPO 1–120 Hz OLED ഡിസ്പ്ലേ, 120 Hz AMOLED സെക്കൻഡറി ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 പ്രോസസർ, 200MP മെയിൻ ക്യാമറ, 50MP 102° അൾട്രാ-വൈഡ് ക്യാമറ, 200 MP 5X പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, IP69 റേറ്റിങ് എന്നിവ ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടാകും.

ഷവോമി 18 പ്രോ സീരീസിന്റെ വിലയും ലിസ്റ്റിങ് വെളിപ്പെടുത്തി. 12GB + 256GB മോഡലിന് 1,398.90 യൂറോയും (ഏകദേശം 1,48,630 രൂപ), 12GB + 512GB മോഡലിന് 1,591.90 യൂറോയും (ഏകദേശം 1,69,135 രൂപ) ആണ് വില. ഷവോമി 18 പ്രോ മാക്സി'ന്റെ 12GB + 512GB മോഡലിന് 1,783.90 യൂറോ (ഏകദേശം 1,89,535 രൂപ) ആണ് വില. ഇത് അന്തിമ വില ആയിരിക്കില്ല. ഷവോമി 18 പ്രോ സീരീസ് വൈകാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യും, ഗ്ലോബൽ വേരിയന്റിലെ ഫീച്ചറുകൾ തന്നെയാണോ ഇന്ത്യൻ വേരിയന്റിലും ഉണ്ടാകുക എന്ന് വ്യക്തമായിട്ടില്ല.