Yamuna Rani: ‘രണ്ടു പെൺകുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ്, ഇപ്പോഴും അവർ എന്നോട് അടുത്തിട്ടില്ല’; പൊട്ടിക്കരഞ്ഞ് നടി യമുന
Yamuna Rani Opens Up About Second Marriage: രണ്ടു പെൺകുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ് ഇപ്പോഴും തന്റെ വീട്ടുകാർ തന്നോട് പറയുന്നത്. താനും തന്റെ കുട്ടികളും ചേട്ടനും മാത്രമാണ് ഇന്ന് തന്റെ ലോകമെന്നും താരം പറയുന്നു.

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് യമുന റാണി. ഒരു കാലത്ത് സിനിമ സീരിയലുകളില്‍ നിറഞ്ഞു നിന്ന താരമാണ് യമുനാ. മീശമാധവന്‍, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിലും യമുന റാണി എന്ന് അഭിനേയത്രിയെ മലയാളികൾ കണ്ടു. (Image Credits:Instagram)

എന്നാൽ ഇതിനിടെയിൽ യമുന അഭിനയ രംഗത്ത് നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നാൽ പിന്നീട് താരം വീണ്ടും സീരിയലിലും സോഷ്യല്‍ മീഡിയയിലും സജീവമായി.അഞ്ച് വർഷം മുൻപായിരുന്നു യമുനാ രണ്ടാമത് വിവാഹിതയായത്. അമേരിക്കയിലെ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് യമുനയുടെ ഭർത്താവ്.

ആദ്യ വിവാഹത്തിൽ താരത്തിന് രണ്ട് പെൺകുട്ടികളുണ്ട്. ഇപ്പോഴിതാ, തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടാമത് വിവാഹം കഴിച്ചതിന്റെ പേരിൽ തന്റെ സ്വന്തം വീട്ടുകാർക്കു പോലും തന്നോട് അത്ര അടുപ്പമില്ലെന്നാണ് താരം പറയുന്നത്.

കൈരളി ടിവിയിലെ സെലിബ്രിറ്റി കിച്ചൺ മാജിക് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം. രണ്ടു പെൺകുട്ടികളെ വച്ചിട്ട് വീണ്ടും വിവാഹം കഴിച്ചു എന്ന പരാതിയാണ് ഇപ്പോഴും തന്റെ വീട്ടുകാർ തന്നോട് പറയുന്നത്.ഇന്നും താൻ അത് കേട്ടുകൊണ്ടിരിക്കുകാണ്. താനും തന്റെ കുട്ടികളും ചേട്ടനും മാത്രമാണ് ഇന്ന് തന്റെ ലോകം.

അല്ലാതെ വലിയ കുടുംബം ഒന്നുമില്ല തനിക്കെന്നാണ് നടി പറയുന്നത്. കുറെ വർഷങ്ങൾ ഞാൻ കുട്ടികളും ആയി ഒറ്റക്ക് ജീവിച്ചു. അന്ന് ഒന്ന് ഫോൺ ചെയ്യാൻ പോലും ആരും ഉണ്ടായിരുന്നില്ല. എന്നാൽ താൻ ഒരു ജീവിതത്തിലേക്ക് കടന്നപ്പോൾ കുറ്റപ്പെടുത്താൻ ഒരുപാട് പേർ വന്നുവെന്നാണ് താരം പറയുന്നത്. മക്കൾ ആണ് തന്റെ ശക്തി. അവർ പറഞ്ഞിട്ടാണ് താൻ വേറെ വിവാഹം കഴിച്ചത് എന്നാണ് യമുനാ റാണി പറഞ്ഞത്.