India- Australia Test: ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്; പകരക്കാരൻ ആർസിബി താരം | Yash Dayal replaces Khaleel Ahmed as a reserve for Team India in the Border Gavaskar Trophy Malayalam news - Malayalam Tv9

India- Australia Test: ഇന്ത്യൻ ടീമിൽ വീണ്ടും പരിക്ക്; പകരക്കാരൻ ആർസിബി താരം

Updated On: 

20 Nov 2024 23:51 PM

Border Gavaskar Trophy Indian Team Update: ബോർഡർ ​ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം ഈ മാസം 22 മുതൽ ഓസ്ട്രേലിയയിലെ പെർത്തിലാണ് നടക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഈ പരമ്പരയായിരിക്കും ഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

1 / 5ബോർഡർ ഗാവസ്കർ ട്രോഫി ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ശുഭ്മാൻ ​ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിലിറങ്ങും. ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമായ താരം നിലവിൽ ഓസ്ട്രേലിയയിൽ ഇന്ത്വൻ ടീമിനൊപ്പമാണ്. (​Image Credits: BCCI)

ബോർഡർ ഗാവസ്കർ ട്രോഫി ആരംഭിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ. ശുഭ്മാൻ ​ഗിൽ ആദ്യ ടെസ്റ്റിൽ കളിച്ചില്ലെങ്കിൽ ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിലിറങ്ങും. ഇന്ത്യൻ എ ടീമിന്റെ ഭാ​ഗമായ താരം നിലവിൽ ഓസ്ട്രേലിയയിൽ ഇന്ത്വൻ ടീമിനൊപ്പമാണ്. (​Image Credits: BCCI)

2 / 5

റിസർവ് താരമായിരുന്ന ഖലീൽ അഹമ്മദിന് പരിശീലനത്തിനിടെ പരിക്കേറ്റതോടെ യാഷ് ദയാലിനെ പകരക്കാരനായി ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തി. (​Image Credits: BCCI)

3 / 5

ഈ 22ന് ആരംഭിക്കുന്ന ബോർഡ‍ർ ഗാവസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. 1992ന് ശേഷം ഇതാദ്യമായാണ് പരമ്പരയിൽ 5 ടെസ്റ്റുകൾ ഉൾപ്പെടുത്തുന്നത്. (​Image Credits: BCCI)

4 / 5

2018 മുതൽ ഇത് വരെയുള്ള എല്ലാ ബി.ജി.ടി ടൂർണമെന്റുകളിലും ഇന്ത്യയാണ് വിജയികൾ. ഓസ്ട്രേലിയൻ മണ്ണിലായിരുന്നു രണ്ട് തവണയും നേട്ടം. ഇത്തവണയും ഓസീസ് മണ്ണിൽ പരമ്പര നേട്ടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. (​Image Credits: BCCI)

5 / 5

2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോ​ഗ്യത നേടണമെങ്കിൽ ഓസ്ട്രേലയിയ്ക്കെതിരായ പരമ്പര ഇന്ത്യ 4-0 തിന് വിജയിക്കണം. എങ്കിൽ മാത്രമേ മറ്റ് ടീമുകളെ ആശ്രയിക്കാതെ ഇന്ത്യക്ക് ഫെെനലിലെത്താൻ സാധിക്കൂ. (​Image Credits: BCCI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ