Mushrooms: കൂൺ കറി വയ്ക്കുന്നതിന് മുമ്പ് വെയിലത്ത് വച്ചോളൂ; കാരണം ഇതാണ്
How To Increase Vitamin D In Mushroom: ഉയർന്ന അളവിൽ നാരുകൾ, കുറഞ്ഞ കലോറി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ കൂൺ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ കൂണിൽ വൈറ്റമിൻ ഡി വളരെ കുറവാണെന്ന് പറയപ്പെടുന്നു.

കൂൺ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. കറിയായും തോരനായും സൂപ്പായും എല്ലാം ഇവ ഉപയോഗിക്കാം. വിപണികളിലും സുലഭമാണ്. ഉയർന്ന അളവിൽ നാരുകൾ, കുറഞ്ഞ കലോറി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ കൂൺ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ കൂണിൽ വൈറ്റമിൻ ഡി വളരെ കുറവാണെന്ന് പറയപ്പെടുന്നു. (Image Credits: Gettyimages)

അതേസമയം കൂണിൽ വൈറ്റമിൻ ഡി ഉല്പാദിപ്പിക്കാൻ നമുക്ക് സാധിക്കുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. എങ്ങനെയാണന്നല്ലേ... കൂണിൽ എർഗോസ്റ്റെറോൾ അടങ്ങിയിട്ടുണ്ട്. അതിനാൽ നിങ്ങൾ ഇവ പാചകം ചെയ്യുന്നതിന് മുമ്പായി അല്പ നേരം സൂര്യപ്രകാശം ഏൽക്കാൻ അനുവദിക്കുക. അങ്ങനെ എർഗോസ്റ്റെറോൾ വൈറ്റമിൻ ഡി 2 ആയി മാറുന്നു. കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് രൂപാലി ദത്തയാണ് ഈ രഹസ്യ വഴിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ, പാചകം ചെയ്യുന്നതിനുമുമ്പ് വെയിലത്ത് വയ്ക്കുന്നതിലൂടെ കൂണിലെ വൈറ്റമിൻ ഡിയുടെ അളവ് വർദ്ധിപ്പിക്കാൻ കഴിയും. 15 മുതൽ 30 മിനിറ്റ് വരെ കൂണുകളെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ വച്ചാൽ മതിയാകും. കാരണം വൈറ്റമിൻ ഡി നമ്മുടെ ശരീരത്തിന് വളരെ പ്രധാനമായ ഒന്നാണ്. അസ്ഥികളുടെ ആരോഗ്യം, കാൽസ്യം, രോഗപ്രതിരോധ സംവിധാനം എന്നിങ്ങനെ നിരവധി കാര്യങ്ങളിക്ക് വൈറ്റമിൻ ഡി പ്രധാനമാണ്.

ദഹനം മെച്ചപ്പെടുത്തുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും തുടങ്ങി പലവിധ ഗുണങ്ങളുള്ള ഒന്നാണ് കൂൺ. കൂണിൽ കലോറി കുറവാണ്, ഏകദേശം 90 ശതമാനം വെള്ളവും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ കലോറി ഉപഭോഗം ഗണ്യമായി വർദ്ധിപ്പിക്കാതെ തന്നെ വയറു നിറയ്ക്കാൻ സഹായിക്കുന്നു.

കൂണിൽ സെലിനിയം അടങ്ങിയിള്ളതിനാൽ, ഇത് നിങ്ങളുടെ ശരീരത്തെ ആന്റിഓക്‌സിഡന്റുകൾ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ കുടലിനെയും രോഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കും. കൂടാതെ, കൂൺ ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു, അതായത് അവ നിങ്ങളുടെ ദഹനനാളത്തിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു.