5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

YouTube Premium Price: യൂട്യൂബിനും ഇനി പൊന്നും വില….; സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ചു

YouTube Premium Price Hike: പ്രതിമാസം 129 രൂപ ആയിരുന്ന വ്യക്തിഗത പ്ലാനിന് ഇനി മുതൽ 149 രൂപയാകും നൽകേണ്ടി വരുക.189 രൂപ പ്രതിമാസ നിരക്കായിരുന്ന ഫാമിലി പ്ലാനിന്റെ നിരക്ക് 299 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

neethu-vijayan
Neethu Vijayan | Published: 28 Aug 2024 16:46 PM
പരസ്യരഹിത ഉള്ളടങ്ങൾക്ക് വേണ്ടിയുള്ള വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിച്ച് ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. പ്രതിമാസം 129 രൂപ ആയിരുന്ന വ്യക്തിഗത പ്ലാനിന് ഇനി മുതൽ 149 രൂപയാകും നൽകേണ്ടി വരുക.189 രൂപ പ്രതിമാസ നിരക്കായിരുന്ന ഫാമിലി പ്ലാനിന്റെ നിരക്ക് 299 രൂപയായും വർധിപ്പിച്ചിട്ടുണ്ട്.

1 / 5
അതേസമയം ആഡ് ഫ്രീ വീഡിയോ കാണാനുള്ള ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനായി ഇതോടെ സ്റ്റുഡന്റ്പ്ലാൻ മാറിയിരിക്കുകയാണ്. 79 രൂപയായിരുന്ന ഈ പ്ലാനിന്റെ ഇപ്പോഴത്തെ നിരക്ക് പ്രതിമാസം 89 രൂപയാക്കി മാറ്റിയിട്ടുണ്ട്.

2 / 5
എന്നാൽ നിലവിലുള്ള വരിക്കാർക്ക് പുതിയ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നതിന് മുമ്പ് യൂട്യൂബ് അവർക്ക് ഗ്രേസ് പിരീഡ് നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

3 / 5
ആഡ്ഫ്രീ വീഡിയോ, ബാക്ക്ഗ്രൗണ്ടിൽ വീഡിയോ കാണാനും സംഗീതം കേൾക്കാനുമുള്ളസൗകര്യം, പിക്ചർ-ഇൻ-പിക്ചർ മോഡ്, മെച്ചപ്പെടുത്തിയ ഹൈ-ഡെഫനിഷൻ വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് സബ്സ്ക്രൈബർമാർക്ക് ലഭിക്കുന്നത്. പുതുക്കിയ നിരക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 / 5
നിരക്ക് വർധന പ്രീപെയ്ഡ് ഉപയോക്താക്കൾക്കും ബാധകമായിരിക്കും. പുതിയ ഉപയോക്താക്കൾക്ക് സ്ട്രീമിംഗ് സേവനത്തിൽ എൻറോൾ ചെയ്യുന്നതിന് മുമ്പ് പ്രീമിയം പ്ലാനുകളുടെ ട്രയൽ തെരെഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഈ ട്രയൽ കാലാവധി കഴിഞ്ഞാൽ പിന്നീട് പുതിയ നിരക്ക് പിന്തുടരേണ്ടിവരും.

5 / 5
Follow Us
Latest Stories