YouTube : യൂട്യൂബിൽ ഇനി ആഡ് സ്കിപ് ചെയ്യാൻ കൂടുതൽ എളുപ്പം; ഉപഭോക്താക്കളെ മാനിച്ചുള്ള അപ്ഡേറ്റ് എത്തുന്നു
YouTube Updating Skip Ad Button : യൂട്യൂബ് സ്കിപ് ആഡ് ബട്ടണിൽ മാറ്റം വരുത്താനൊരുങ്ങി ഗൂഗിൾ. സ്കിപ് ആഡ് ബട്ടൺ കാണാൻ കഴിയുന്നില്ലെന്ന യൂസർമാരുടെ പരാതി പരിഗണിച്ചാണ് നീക്കം.

യൂട്യൂബിൽ വരുന്ന പരസ്യങ്ങൾ സ്കിപ് ചെയ്യാനുള്ള സ്കിപ് ബട്ടണിൽ കൂടുതൽ പരീഷ്കരണങ്ങൾക്കൊരുങ്ങി ഗൂഗിൾ. ഉപഭോക്താക്കളുടെ പരാതിയും അഭ്യർത്ഥനയും മാനിച്ചാണ് യൂട്യൂബ് പുതിയ പരിഷ്കാരങ്ങൾക്കൊരുങ്ങുന്നത്. വരുന്ന അപ്ഡേറ്റുകളിൽ ഈ പരിഷ്കാരം നിലവിൽ വരുമെന്നാണ് സൂചന. (Image Courtesy - Unsplash)

ആഡ് സ്കിപ് ബട്ടൻ ശരിക്ക് കാണാനാവുന്നില്ലെന്ന് പല യൂസർമാരും പരാതിപ്പെട്ടിരുന്നു. ചിലപ്പോഴൊക്കെ സ്കിപ് ബട്ടൺ പൂർണമായി കാണാതാവുന്നു എന്നും മറ്റ് ചിലപ്പോൾ കൗണ്ട് ഡൗൺ അവസാനിച്ചതിന് ശേഷമാണ് ആഡ് സ്കിപ് ബട്ടൻ പ്രത്യക്ഷപ്പെടുന്നതെന്നും പരാതികളുയർന്നു. (Image Courtesy - Unsplash)

ഈ പരാതികൾക്ക് പിന്നാലെ ആഡ് സ്കിപ് ബട്ടൻ മറയ്ക്കുന്ന തരത്തിലുള്ളവ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കാനാണ് ഗൂഗിൾ തയ്യാറെടുക്കുന്നത്. ഇത് വഴി പരസ്യങ്ങൾ സ്കിപ് ചെയ്യാൻ എളുപ്പത്തിൽ സാധിക്കുമെന്ന് ഗൂഗിൾ കണക്കുകൂട്ടുന്നു. വ്യൂവിങ് എക്സ്പീരിയൻസ് വർധിക്കുമെന്നും ഗൂഗിൾ പറയുന്നു. (Image Courtesy - Unsplash)

സ്കിപ് ചെയ്യാവുന്ന പരസ്യങ്ങളും സ്കിപ് ചെയ്യാൻ കഴിയാത്ത പരസ്യങ്ങളുമുണ്ട്. സ്കിപ് ചെയ്യാൻ കഴിയാവുന്ന പരസ്യങ്ങൾക്ക് 15 മുതൽ 30 സെക്കൻഡ് വരെയാണ് കൗണ്ട് ഡൗൺ. ഈ കൗണ്ട് ഡൗൺ അവസാനിക്കുമ്പോൾ സ്കിപ് ആഡ് ബട്ടൺ വരും. എന്നാൽ ഈ ബട്ടൺ കാണാനാവുന്നില്ലെന്നാണ് പരാതി. (Image Courtesy - Unsplash)

സ്കിപ് ബട്ടൺ ഒരു കറുത്ത ചതുരക്കളം കൊണ്ട് മറച്ചിരിക്കുകയാണെന്നാണ് ചില യൂസർമാരുടെ പരാതി. അതുകൊണ്ട് തന്നെ പരസ്യം സ്കിപ് ചെയ്യാൻ കഴിയുന്നില്ല എന്നും പരാതികളുയർന്നു. ഇതോടെയാണ് ആഡ് സ്കിപ് ബട്ടൺ പരിഷ്കരിക്കാൻ ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. (Image Courtesy - Unsplash)