യൂട്യൂബർ തൊപ്പി വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്, ക്രിപ്ടോ സ്പാമിങ്ങ് വഴി തൻ്റെ പൈസ മുഴുവൻ പോയെന്ന വീഡിയോയുമായി തൊപ്പി എത്തിയിരുന്നു.
1 / 5
Mrz Thoppi എന്നാണ് തൊപ്പി എന്ന നിഹാദിൻ്റെ യൂട്യൂബ് ചാനൽ, ഗെയിമിംഗ് സ്ട്രീമിംഗ് എന്നിങ്ങനെയാണ് തൊപ്പിയുടെ കണ്ടൻ്റുകൾ.
2 / 5
രാസലഹരി കേസിൽ പെട്ടതിന് പിന്നാലെയാണ് തൊപ്പി തൻ്റെ വരുമാനം വെളിപ്പെടുത്തിയതും ഇതിന് പുറമെ താൻ ഇത്തരത്തിൽ ലഹരി വിറ്റ് കാശുണ്ടാക്കുന്നയാളല്ല എന്ന് പറഞ്ഞതും.
3 / 5
കുറഞ്ഞത് സ്ട്രീംമിംഗിൽ നിന്നും മാത്രം മണിക്കൂറിന് 20000 രൂപയാണ് തൻ്റെ വരുമാനമെന്നാണ് തൊപ്പി പറഞ്ഞത്. കുറഞ്ഞത് ഒരു ദിവസം തൻ്റെ വരുമാനം 1 ലക്ഷമാണെന്നും തൊപ്പി വീഡിയോയിൽ പറഞ്ഞിരുന്നു.
4 / 5
സോഷ്യൽ ബ്ലേഡിലെ വിവരങ്ങൾ പ്രകാരം ബി കാറ്റഗറിയിലുള്ള തൊപ്പിയുടെ ചാനലിൽ നിന്നും 2 ലക്ഷത്തിലധികമാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്. ഇത്തരത്തിൽ 30 ലക്ഷത്തിനും മുകളിലാണ് തൊപ്പിക്ക് ലഭിക്കുന്നത്. ഇതിന് പുറമെ കൊളാബുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്നെല്ലാം ലഭിക്കുന്ന വരുമാനം വേറെയും.