AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Akshaya Tritiya 2025: ഈ രാശിക്കാർ അക്ഷയ തൃതീയയിൽ സ്വർണ്ണം വാങ്ങിയാൽ എന്ത് സംഭവിക്കും?

Akshaya Tritiya Gold Buying Tips: ഈ സമയം, നിങ്ങളുടെ രാശിയനുസരിച്ച് സ്വർണ്ണമോ വെള്ളിയോ വാങ്ങുക. ഇതുവഴി വിവിധ രാശിക്കാർക്ക് തീർച്ചയായും നല്ല ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം

Akshaya Tritiya 2025: ഈ രാശിക്കാർ അക്ഷയ തൃതീയയിൽ സ്വർണ്ണം വാങ്ങിയാൽ എന്ത് സംഭവിക്കും?
Gold Buying Akshaya TritiaImage Credit source: TV9 Network
arun-nair
Arun Nair | Updated On: 30 Apr 2025 08:33 AM

അക്ഷയ തൃതീയയിൽ ഏത് പ്രവർത്തി ചെയ്താലും അത് ശുഭകരമാകുമെന്നാണ് വിശ്വസിക്കുന്നത്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൊണ്ടു വരുമെന്നും സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ സമയം, നിങ്ങളുടെ രാശിയനുസരിച്ച് സ്വർണ്ണമോ വെള്ളിയോ വാങ്ങുക. ഇങ്ങനെ ചെയ്യുന്നത് തീർച്ചയായും നല്ല ഫലങ്ങൾ നൽകും.

മേടം

മേടം രാശിയിലുള്ളവർ അക്ഷയ തൃതീയ ദിനത്തിൽ ഒരു സ്വർണ്ണ മോതിരം വാങ്ങണം. ഇത് ധൈര്യം, ആത്മവിശ്വാസം, വിജയം എന്നിവ നൽകും. മേടം രാശിയുടെ അധിപൻ സൂര്യൻ ആണ്

ഇടവം

വെള്ളിയെ പ്രതിനിധീകരിക്കുന്ന ശുക്രനാണ് ഇടവം രാശിയെ ഭരിക്കുന്നത്. അതുകൊണ്ട് നിങ്ങൾക്ക് വെള്ളി നാണയങ്ങൾ വാങ്ങാം. വെള്ളി നാണയം ലക്ഷ്മി ദേവിയെ ആകർഷിക്കുന്നുവെന്നാണ് വിശ്വാസം.

മിഥുനം

മിഥുനം രാശിയിലുള്ള ആളുകൾ സ്വർണം വാങ്ങുന്നതാണ് നല്ലത്. കൈവശം കുറച്ച് പണമുണ്ടെങ്കിൽ, സ്വർണ്ണ കമ്മലുകൾ വാങ്ങുന്നതും നല്ലതാണ്. സ്വർണ്ണം നിങ്ങളുടെ സംസാരശേഷിയും ചിന്താശേഷിയും മെച്ചപ്പെടുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു.

കർക്കിടകം

ഈ രാശിയുടെ അധിപൻ ചന്ദ്രനായതിനാൽ, വെള്ളി സ്വർണ്ണത്തേക്കാൾ നല്ലതാണ്. ഒരു വെള്ളി ചെയിൻ അല്ലെങ്കിൽ ബ്രേസ്ലെറ്റ് വാങ്ങുന്നത് മാനസിക നേട്ടങ്ങളും നൽകാം എന്ന് ജ്യോതിഷത്തിൽ വിശ്വാസമുണ്ട്.

ചിങ്ങം

ചിങ്ങം രാശിയിലുള്ള ആളുകൾക്ക് സ്വർണ്ണ മാല വാങ്ങുന്നതിലൂടെ നല്ല ഫലങ്ങൾ ലഭിക്കും. സൂര്യൻ അധിപനായതിനാൽ സ്വർണ്ണം ശുഭകരമാണ്.

കന്നി

സ്വർണ്ണ വളകൾ, മൂക്കുത്തി, അല്ലെങ്കിൽ മോതിരം എന്നിവ വാങ്ങുന്നത് നിങ്ങളുടെ തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കാൻ സഹായിക്കും. ഭാഗ്യം വർദ്ധിക്കുന്നതിനൊപ്പം, ഗ്രഹദോഷങ്ങളും ഇല്ലാതാകും.

തുലാം

തുലാം രാശിക്കാർ വെള്ളി മുത്തുകൾ വാങ്ങി ലക്ഷ്മി ദേവിക്ക് സമർപ്പിക്കുന്നത് ശുഭകരമാണ്. ഇത് ദമ്പതികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും മാനസിക സമാധാനം നൽകുകയും ചെയ്യും.

വൃശ്ചികം

വൃശ്ചികം രാശിയിലുള്ള ആളുകൾക്ക് ഒരു സ്വർണ്ണ മൂക്കുത്തിയോ മോതിരമോ വാങ്ങാം. എന്നിരുന്നാലും, ചൊവ്വയുടെ സ്വാധീനം കാരണം, സ്വർണ്ണം പരിമിതമായ അളവിൽ മാത്രമേ ധരിക്കാവൂ.

ധനു

ധനു രാശിക്കാർക്ക് സ്വർണ്ണം വളരെ ശുഭകരമാണ്. സ്വർണ്ണ മാല, വളകൾ അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നത് നല്ലതാണ്

മകരം, കുംഭം രാശികൾ

ഈ രാശികളുടെ അധിപൻ ശനി ആണ്. അതുകൊണ്ട് വെള്ളി സ്വർണ്ണത്തേക്കാൾ നല്ലതാണ്. വെള്ളി ബ്രേസ്ലെറ്റ് അല്ലെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നത് ശുഭകരമാണ്.

മീനം

ഈ രാശിയുടെ അധിപൻ വ്യാഴമാണ്. അതുകൊണ്ട്, സ്വർണ്ണ വളകൾ, മാലകൾ, കമ്മലുകൾ എന്നിവ വാങ്ങുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടിത്തരും.

( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങൾ മാത്രമാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)