Akshaya Tritiya 2025: അക്ഷയതൃതീയ എപ്പോൾ? സ്വർണം വാങ്ങേണ്ട ശുഭമുഹൂർത്തം, പൂജാ വിധി ഉൾപ്പെടെ അറിയേണ്ടതെല്ലാം

Akshaya Tritiya 2025 Date And Time: ഇന്നേ ദിവസം സ്വർണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ മിക്കവരും ഈ ദിവസം തിരഞ്ഞെടുക്കുന്നു.

Akshaya Tritiya 2025: അക്ഷയതൃതീയ എപ്പോൾ? സ്വർണം വാങ്ങേണ്ട ശുഭമുഹൂർത്തം, പൂജാ വിധി ഉൾപ്പെടെ അറിയേണ്ടതെല്ലാം

Akshaya Tritiya 2025

Published: 

21 Apr 2025 13:44 PM

ഇന്ത്യയിലെ പരമ്പരാ​ഗത ആഘോഷങ്ങളിൽ ഒന്നാണ് അക്ഷയതൃതീയ. ഹൈന്ദവ വിശ്വാസ പ്രകാരം ഈ ദിവസം വളരെ പ്രാധാന്യമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്നേ ദിവസം സ്വർണം വാങ്ങിയാൽ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കാൻ മിക്കവരും ഈ ദിവസം തിരഞ്ഞെടുക്കുന്നു.

ഈ വർഷത്തെ അക്ഷയതൃതീയ വരുന്നത് ഏപ്രിൽ 30 നാണ്. ഈ ദിവസം ഭക്തർ വിഷുണുവിനെയും ലക്ഷമി ദേവിയെയും ആരാധിക്കുന്നു.ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഇതനുസരിച്ച് അക്ഷയ തൃതീയയുടെ കൃത്യമായ തീയതിയും സമയവും നോക്കുകയാണെങ്കിൽ ഏപ്രിൽ 29 ന് വൈകുന്നേരം 5:31 ന് ആരംഭിക്കുകയും ഏപ്രിൽ 30 ന് ഉച്ചകഴിഞ്ഞ് 2:12 ന് അവസാനിക്കുകയും ചെയ്യും.

Also Read:അക്ഷയ തൃതീയയ്ക്ക് സ്വർണം വാങ്ങിയാൽ ഗുണം എന്ത്? ഇക്കാര്യങ്ങൾ അറിയാമോ

കൃത്യമായി ഏപ്രിൽ 30 ബുധനാഴ്ചയാണ് ആഘോഷിക്കും അക്ഷയ തൃതീയ അഘോഷിക്കുന്നത്. ഈ ദിവസം ആരാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്. ഇന്നേ ദിവസം പുലർച്ചെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിക്കുക. തുടർന്ന് ലക്ഷമി ദേവിയെയോ വിഷ്ണു ഭ​ഗവാനെയോ ആരാധിക്കുക.

സ്വർണം വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ 30 ന് രാവിലെ 5:41 മുതൽ ഉച്ചയ്ക്ക് 2:12 വരെയാണ്. അഥവാ നിങ്ങൾക്ക് സ്വർണ്ണം വാങ്ങാൻ കഴിയുന്നില്ലെങ്കിൽ, ശുഭകരമായി കണക്കാക്കപ്പെടുന്ന മൺപാത്രം, പിച്ചള പാത്രങ്ങൾ, മഞ്ഞ കടുക് എന്നിവ വാങ്ങുന്നതും വളരെ ശുഭകരമാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും