Ashtami Rohini 2025: ഉണ്ണിക്കണ്ണന് ഇന്ന് പിറന്നാൾ; അറിയാം അഷ്ടമി രോഹിണി വിശേഷങ്ങൾ
Sree krishna Jayanti 2025: ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ്റെ അവതരണം. ലോകത്ത് നന്മ ഇല്ലാതായ സമയത്താണ് ധർമ്മം പുനസ്ഥാപിക്കുന്നതിനായി മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് ഹിന്ദു വിശ്വാസം.
ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായാണ് അഷ്ടമി രോഹിണി (Ashtami Rohini) ദിവസം ആചരിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിവസത്തിലാണഅ ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ഇക്കൊല്ലത്തെ അഷ്ടമി രോഹിണി വരുന്നത് സെപ്റ്റംബർ 14 ഞായറാഴ്ച്ചയാണ്. ലോകത്ത് നന്മ ഇല്ലാതായ സമയത്താണ് ധർമ്മം പുനസ്ഥാപിക്കുന്നതിനായി മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് ഹിന്ദു വിശ്വാസം.
ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണൻ ജനിച്ചത്. മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ്റെ അവതരണം. അധികാര തനിക്ക് മാത്രം വേണമെന്ന അധിയായ മോഹത്താൽ ദേവകിയുടെ സഹോദരൻ കംസനാകട്ടെ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. എന്നാൽ പിന്നീട് വന്ന ഒരു അശരീരി കംസൻ്റെ ഉറക്കം കെടുത്തുന്നു.
ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരിയാണ് കംസനെ ഭയപ്പെടുത്തിയത്. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ വധിച്ചു. ഏഴാമത്തെ പുത്രനായ ബലരാമൻ്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെട്ടു. അങ്ങനെ തിമിർത്ത് പെയ്യുന്ന പേമാരിക്കും ആഞ്ഞടിച്ച കൊടുങ്കാറ്റിനുമിടെ രോഹിണി നാളിൽ ശ്രീകൃഷ്ണൻ പിറന്നുവീണു. കംസൻ തൻ്റെ മകനെ കൊല്ലമെന്ന ഭയത്താൽ ഉടൻ തന്നെ വസുദേവര് അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു.
പകരം നന്ദഗോപരുടെ പത്നിയായ യശോദ പ്രസവിച്ച പെൺകുഞ്ഞിനെ തിരികെ ദേവകിയുടെ അടുത്തു കിടത്തി. സഹോദരി എട്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന കാര്യം അറിഞ്ഞ കംസൻ മായാദേവിയായ ആ ശിശുവിനെ വിധിക്കുവാൻ വേണ്ടി ഇറങ്ങിത്തിരിച്ചു. എന്നാൽ അവിടെയെത്തിയ കംസനെ ഞെട്ടിച്ചുകൊണ്ട് ബാലിക ആകാശത്തിലേക്ക് പറന്നുയരുകയും നിൻ്റെ അന്തകൻ ഭൂമിയിൽ ജനിച്ചുവെന്ന് കംസനോട് പറയുകയും ചെയ്തു.
ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുന്നത് സർവ്വാധിഷ്ഠങ്ങളും സാധിക്കാൻ ഉത്തമമാണ് എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ പൂർണാവതാരമായ ശ്രീകൃഷ്ണനെ സന്താനഗോപാല മൂർത്തി ആയാണ് കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ ശ്രീകൃഷ്ണനെ പ്രാർത്ഥിച്ചാൽ സന്താനഭാഗ്യം ഉണ്ടാകും എന്നൊരു വിശ്വാസവുമുണ്ട്. ഗുരുവായൂർ, അമ്പലപ്പുഴ, ആറന്മുള, പൂർണ്ണത്രയീശ, തെക്കൻ ചിറ്റൂർ, മേജർ നാറാണത്ത്, തിരുവമ്പാടി, ചേലാമറ്റം, തിരു നക്കര, തിരുവാർപ്പ്, തൃക്കുലശേഖരപുരം, തൃച്ചംബരം, നെയ്യാറ്റിൻകര, തുടങ്ങിയ കേരളത്തിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലും ഈ ദിവസം ഗംഭീരമായി കൊണ്ടാടും.