Astrology tips on Sunday: സമ്പത്തും സമൃദ്ധിയും ഇല്ലാതാകും! ഞായറാഴ്ചകളിൽ ഈ തെറ്റുകൾ പാടില്ല

Astrology tips on Sunday: ഞായറാഴ്ച സൂര്യദേവനെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിൽ ചില തെറ്റുകൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ നിങ്ങളുടെ കരിയറിലും ബിസിനസിലും പുരോഗതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞായറാഴ്ചകളിൽ ഈ തെറ്റുകൾ വരുത്തരുത്.സൂര്യദേവന്റെ ലോഹമായാണ് ചെമ്പിനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഞായറാഴ്ച....

Astrology tips on Sunday: സമ്പത്തും സമൃദ്ധിയും ഇല്ലാതാകും! ഞായറാഴ്ചകളിൽ ഈ തെറ്റുകൾ പാടില്ല

Surya Dev

Edited By: 

Arun Nair | Updated On: 20 Apr 2026 | 08:33 PM

ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടി കണക്കാക്കുന്നു. അത്തരത്തിൽ ഞായറാഴ്ച സൂര്യദേവനെയാണ് ആരാധിക്കുന്നത്. ഈ ദിവസങ്ങളിൽ ചില തെറ്റുകൾ ചെയ്താൽ നിങ്ങളുടെ ജീവിതത്തിലെ ഭാഗ്യത്തെ ഇല്ലാതാക്കും എന്നാണ് വിശ്വാസം. അത്തരത്തിൽ നിങ്ങളുടെ കരിയറിലും ബിസിനസിലും പുരോഗതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞായറാഴ്ചകളിൽ ഈ തെറ്റുകൾ വരുത്തരുത്.

സൂര്യദേവന്റെ ലോഹമായാണ് ചെമ്പിനെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഞായറാഴ്ച ദിവസങ്ങളിൽ ചെമ്പ് മറ്റാർക്കും വിൽക്കുകയോ കടം വാങ്ങിക്കുകയോ ചെയ്യരുത്. ചുവപ്പുനിറത്തിലുള്ള വസ്ത്രങ്ങൾ വാങ്ങരുത്. എണ്ണ, ഉപ്പ്, ഇരുമ്പ് തുടങ്ങിയ വസ്തുക്കൾ ഈ ദിവസം വാങ്ങുന്നത് ഒഴിവാക്കണമെന്നും വിശ്വസിക്കപ്പെടുന്നു. അതേസമയം ഞായറാഴ്ചകളിൽ സൂര്യഭഗവാന്റെ അനുഗ്രഹം ലഭിക്കുന്നതിന് ഒരു ചെമ്പ് പാത്രത്തിൽ വെള്ളം അർപ്പിക്കുക.

ALSO READ: അക്ഷയതൃതീയയിൽ ഗജകേസരി യോഗം ഉൾപ്പെടെ രാജയോഗങ്ങൾ! 5 രാശിക്കാർക്ക് നേട്ടങ്ങൾ മാത്രം

സൂര്യദേവന്റെ അഭിമുഖമായി നിന്ന് വേണം സൂര്യൻ്റെ മന്ത്രങ്ങൾ ജപിക്കുന്നതും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. അതേസമയം തന്നെ ഞായറാഴ്ച മുടിയോ നഖമോ മുറിക്കുന്നത് ശുഭകരമായി കണക്കാക്കുന്നില്ല. കൂടാതെ സൂര്യൻ കിഴക്കുദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം അതിനാൽ ഞായറാഴ്ചകളിൽ പടിഞ്ഞാറോട്ട് യാത്ര ചെയ്യുന്നത് അശോകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഞായറാഴ്ച ദിവസങ്ങളിൽ മത്സ്യവും മാംസവും മദ്യവും ഒന്നും കഴിക്കരുത്. ഇവയെല്ലാം നിഷിദ്ധമായി കണക്കാക്കുന്നു. പകരം സസ്യാഹാരം മാത്രം കഴിക്കുക. കൂടാതെ ദിവസം ദരിദ്രർക്കും ആവശ്യക്കാർക്കും ശർക്കര ചുവന്ന വസ്ത്രങ്ങൾ ഗോതമ്പ് എന്നിവ ദാനം ചെയ്യുക.

ഏതൊക്കെയാണ് സൂര്യ ദേവനെ ധ്യാനിക്കാനുള്ള മന്ത്രങ്ങൾ

സൂര്യ ഗായത്രി, സൂര്യൻ്റെ ധ്യാന ശ്ലോകം, “ഓം സൂര്യായ നമഃ”, എന്ന് ജപിക്കുന്നതും നല്ലത് തന്നെയാണ്. പ്രഭാതത്തിൽ സൂര്യോദയ സമയത്ത് മന്ത്രം ജപിച്ച് തുടങ്ങുന്നതാണ് നല്ലത്. കുളിച്ച് ശുദ്ധമായി വേണം ജപം ആരംഭിക്കാൻ. ഗ്രഹ ദോഷങ്ങളിൽ നിന്നും മുക്തി നേടാനും, ആയുർ ആരോഗ്യത്തിനും സൂര്യ മന്ത്രങ്ങൾ നല്ലതാണ്.

 

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്