Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Ravi Pushya Yog: പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർത്ഥി കൂടി ആണ് ഇന്ന്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടും. അതിൽ പ്രധാനമാണ്...

Ravi Pushya Yoga
ഇന്ന് ഡിസംബർ 8 വെള്ളിയാഴ്ച. പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർത്ഥി കൂടി ആണ് ഇന്ന്. ഇന്ന് ശുഭകരമായ പല യോഗങ്ങളും രൂപപ്പെടും. അതിൽ പ്രധാനമാണ് രവിപുഷ്യയോഗം. ഇത് വിവിധ രാശികൾക്ക് ഇന്നത്തെ ദിവസം വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും. ആ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.
മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽപരമായി ഇന്ന് ഗുണകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ പദ്ധതികൾ തീരുമാനിച്ച പോലെ നടപ്പിലാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും. മിഥുനം രാശിക്കാർ തിങ്കളാഴ്ച ശിവന് പാലിൽ അഭിഷേകം നടത്തുക. ശിവ ചാലിസ ചൊല്ലുക.
കർക്കിടകം: കർക്കിടകം രാശിക്കാർക്ക് തിങ്കളാഴ്ച ശുഭകരമായ ദിവസമായിരിക്കും. ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. സർക്കാർ ജോലിയിൽ നിന്ന് വിജയം നേടാൻ സാധിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് കരിയറിൽ എന്തെങ്കിലും മാറ്റം ആഗ്രഹിക്കുന്നവർക്ക് ഇന്ന് മികച്ച ദിവസം. തിങ്കളാഴ്ച ശിവനെ ആരാധിക്കുക മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
തുലാം: തുലാം രാശിക്കാർക്ക് എന്ന് ജോലി സംബന്ധമായി പുതിയ മാറ്റങ്ങൾക്കും ഗുണങ്ങൾക്കും കാരണമാകും. പൊതുവിൽ മനസ്സിൽ സന്തോഷം ഉള്ള ദിവസമായിരിക്കും. തിങ്കളാഴ്ച ഗണപതി ആരാധിക്കുക. ഗണപതിക്ക് കറുകപുല്ല് സമർപ്പിക്കുക.
ധനു: ധനുരാശിക്കാർക്ക് തിങ്കളാഴ്ച ഗുണകരമായ ദിവസമാണ്. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ലഭിക്കും. മുതിർന്നവരിൽ നിന്നും പിന്തുണ ഉണ്ടാകും. സന്താനങ്ങളുടെ പ്രവർത്തികളിൽ സന്തോഷം ലഭിക്കും. പൊതുവിൽ മനസ്സമാധാനം ഉണ്ടാകും. ധനുരാശിക്കാർ തിങ്കളാഴ്ച ശിവനെ ആരാധിക്കുക.
കുംഭം: കുംഭം രാശിക്കാർക്ക് തിങ്കളാഴ്ച ഭാഗ്യകരമായ ദിവസമാണ്. പൊതുവിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രവർത്തികൾ വിലമതിക്കപ്പെടും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. വീട്ടിൽ മനസ്സമാധാനം ഉണ്ടാകും. കുംഭം രാശിക്കാർ ഹനുമാനെ ആരാധിക്കുക.