AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പോലീസുകാരാണെന്ന വ്യാജേന എത്തി ഭീഷണി; ഡൽഹിയിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

Teen Girl Gang-Raped by Fake Cops Near ISKCON Temple: കാൽക്കാജി ക്ഷേത്രത്തെയും ഇസ്‌കോൺ ക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാർക്കിൽ വച്ചാണ് സംഭവം നടന്നത്. രത്രി 8.45 ഓടെ പോലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ ഉടൻ തന്നെ പ്രത്യേക പോലീസ് സംഘം സംഭവസ്ഥലത്ത് പാഞ്ഞെത്തുകയും പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഡൽഹി സ്വദേശിനിയായ പെൺകുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി

പോലീസുകാരാണെന്ന വ്യാജേന എത്തി ഭീഷണി; ഡൽഹിയിൽ പതിനേഴുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 22 Sep 2026 | 06:38 AM

ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നും വീണ്ടും പുറത്തുവരുന്നത് ക്രൂരമായ കൂട്ടബലാത്സംഗത്തിൻ്റെ വാർത്ത. ഡൽഹിയിലെ കാൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള ഒരു പാർക്കിൽ വെച്ച് പോലീസുകാരാണെന്ന് വ്യാജേന എത്തിയ മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഡൽഹി പോലീസാണ് ഈ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം അരങ്ങേറിയത്.

തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് പെൺകുട്ടി തൻ്റെ പതിനേഴുകാരനായ ആൺ സുഹൃത്തിനൊപ്പം ദർശനത്തിനായി കാൽക്കാജി ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രദർശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും ക്ഷേത്രത്തിന് സമീപത്തുള്ള പാർക്കിലേക്ക് പോയി. ഈ സമയത്താണ് 25-നും 30-നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികൾ അവിടെയെത്തുകയും, തങ്ങൾ ഡൽഹി പോലീസിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇവരെ സമീപിക്കുകയും ചെയ്തത്. തുടർന്ന് പ്രതികൾ ഇരുവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും, പിന്നീട് പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Also Read: സ്കൂളിൽ കുട്ടികൾ നോക്കി നിൽക്കെ അധ്യാപികയെ വെടിവച്ച് കൊന്നു; അക്രമിയും ജീവനൊടുക്കി

കാൽക്കാജി ക്ഷേത്രത്തെയും ഇസ്‌കോൺ ക്ഷേത്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാർക്കിൽ വച്ചാണ് സംഭവം നടന്നത്. രത്രി 8.45 ഓടെ പോലീസ് കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെ ഉടൻ തന്നെ പ്രത്യേക പോലീസ് സംഘം സംഭവസ്ഥലത്ത് പാഞ്ഞെത്തുകയും പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. ഡൽഹി സ്വദേശിനിയായ പെൺകുട്ടിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കർശനമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു..

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയുന്നതിന് പാർക്കിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. അതിക്രമം നടന്ന സമയത്ത് പാർക്കിലോ പരിസരങ്ങളിലോ ഉണ്ടായിരുന്ന ആളുകളെ കണ്ടെത്തി അവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്. പോക്‌സോ നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ എത്രയും വേഗം തിരിച്ചറിഞ്ഞ് പിടികൂടാൻ ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

English Summary

A 17-year-old girl was gang-raped by three men posing as policemen inside a park near Delhi’s Kalkaji Mandir. The accused threatened the girl and her friend before committing the crime. Police have registered a POCSO case and launched a manhunt.

Follow Us