AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Buy gold: ഈ വർഷം സ്വർണം വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസം ഇതാ…. ഈ ആഴ്ചയിലും ഉണ്ട് ആ നല്ല ദിവസം

Best Days to Buy Gold in 2025: ജ്യോതിഷമനുസരിച്ച്, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണം വാങ്ങാൻ നല്ല ദിവസങ്ങളാണ്.

Buy gold: ഈ വർഷം സ്വർണം വാങ്ങാൻ പറ്റിയ ഏറ്റവും നല്ല ദിവസം ഇതാ…. ഈ ആഴ്ചയിലും ഉണ്ട് ആ നല്ല ദിവസം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
aswathy-balachandran
Aswathy Balachandran | Published: 11 Sep 2025 16:49 PM

കൊച്ചി: കേവലം ആഭരണം എന്നതിനും നിക്ഷേപം എന്നതിനും അപ്പുറം സ്വർണത്തിന് ഇന്ത്യയിൽ വലിയ പ്രധാന്യം ഉണ്ട്. വിശേഷ ദിവസങ്ങളിൽ സ്വർണം വാങ്ങുന്നതും സമ്മാനിക്കുന്നതും െഎശ്വര്യമായി കരുതപ്പെടുന്നു. ചില പ്രത്യേക ദിവസങ്ങളിൽ സ്വർണ വാങ്ങിയാൽ അത് ഇരട്ടി ആകുമെന്ന വിശ്വാസവും ഉണ്ട്. അക്ഷയതൃതീയ തുടങ്ങിയ ദിവസങ്ങൾ സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസങ്ങളായി കണക്കാക്കപ്പെടുന്നു. 2025-ൽ സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ ചില ദിവസങ്ങൾ ഇവിടെ നൽകിയിരിക്കുന്നു:

സെപ്റ്റംബർ: പുഷ്യ നക്ഷത്രം ( സെപ്റ്റംബർ 17 ), നവരാത്രി (സെപ്റ്റംബർ 22 – ഒക്ടോബർ 1)

ഒക്ടോബർ: ദസറ (ഒക്ടോബർ 2), പുഷ്യ നക്ഷത്രം (ഒക്ടോബർ 15), ധൻതേരസ് (ഒക്ടോബർ 17), ദീപാവലി (ഒക്ടോബർ 21), ബലിപ്രതിപദ (ഒക്ടോബർ 22)

നവംബർ: പുഷ്യ നക്ഷത്രം (നവംബർ 11)

ഡിസംബർ: പുഷ്യ നക്ഷത്രം (ഡിസംബർ 8)

 

ആഴ്ചയിലെ ഉചിതമായ ദിവസങ്ങൾ

 

ജ്യോതിഷമനുസരിച്ച്, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്വർണം വാങ്ങാൻ നല്ല ദിവസങ്ങളാണ്. വ്യാഴാഴ്ച വ്യാഴത്തിൻ്റെ ദിവസമായതിനാൽ സമൃദ്ധിയും സ്ഥിരതയും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. വെള്ളിയാഴ്ച ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഭൗതിക നേട്ടങ്ങൾക്കും ആഭരണങ്ങൾ വാങ്ങാനും ഉചിതമാണ്. പുഷ്യ നക്ഷത്രം വ്യാഴാഴ്ച വരുന്ന ഗുരു പുഷ്യ അമൃത യോഗം സ്വർണം വാങ്ങാൻ ഏറ്റവും വിശേഷപ്പെട്ട മുഹൂർത്തമായി കണക്കാക്കുന്നു.

 

പ്രധാന ഉത്സവങ്ങളും ദിനങ്ങളും

 

മകരസംക്രാന്തി: ജനുവരി 14-ന് ആഘോഷിക്കുന്ന ഈ ഉത്സവം ഉത്തരായനത്തിൻ്റെ ആരംഭം കുറിക്കുന്നു. ഈ സമയത്ത് സ്വർണം വാങ്ങുന്നവർക്ക് മികച്ച ഓഫറുകളും കിഴിവുകളും ലഭിക്കാറുണ്ട്.

അക്ഷയതൃതീയ: ഹൈന്ദവ വിശ്വാസമനുസരിച്ച് വൈശാഖ മാസത്തിൽ വരുന്ന ഈ ദിവസം സ്വർണത്തിൽ നിക്ഷേപിക്കുന്നത് ഒരിക്കലും അവസാനിക്കാത്ത സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.

ധൻതേരസ്, ദീപാവലി: ദീപാവലിയുടെ ആരംഭം കുറിക്കുന്ന ധൻതേരസ് ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. ഇത് രാജ്യത്ത് സ്വർണ വിൽപ്പന ഏറ്റവും കൂടുതൽ നടക്കുന്ന ദിവസങ്ങളിലൊന്നാണ്.

നവരാത്രി, ദസറ, ബലിപ്രതിപദ: ഈ ആഘോഷവേളകളിലും ആളുകൾ ഭാഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി സ്വർണം വാങ്ങാറുണ്ട്.