AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mutual Funds: മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ? ചെലവ് അനുപാതം കുറച്ച് സെബി

SEBI Mutual Fund Expense Ratio Cut: 500 കോടി രൂപയില്‍ താഴെ ആസ്തിയുള്ള ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി ഫണ്ടുകള്‍ പരമാവധി ചാര്‍ജ് 2.25 ശതമാനത്തിന് നിന്ന് 2.10 ശതമാനമായി കുറച്ചു. ഇതേവിഭാഗത്തിലുള്ള ഡെറ്റ് ഫണ്ടുകളുടെ നിരക്ക് 1.85 ശതമാനമായും പരിമിതപ്പെടുത്തി.

Mutual Funds: മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ പോകുകയാണോ? ചെലവ് അനുപാതം കുറച്ച് സെബി
പ്രതീകാത്മക ചിത്രം Image Credit source: spxChrome/Getty Images Creative
shiji-mk
Shiji M K | Published: 18 Dec 2025 20:04 PM

മ്യൂച്വല്‍ ഫണ്ടില്‍ പലപ്പോഴും നിക്ഷേപകര്‍ അറിയാത്ത പലതരത്തിലുള്ള ചെലവുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മ്യൂച്വല്‍ ഫണ്ടിലെ അടിസ്ഥാന ചെലവ് അനുപാതങ്ങള്‍ കുറയ്ക്കാന്‍ സെബി തീരുമാനിച്ചിരിക്കുകയാണ്. 2025 ഡിസംബര്‍ 17ന് നടന്ന സെബിയുടെ ബോര്‍ഡ് മീറ്റിങില്‍ അംഗീകരിച്ച മാറ്റങ്ങള്‍ പ്രകാരമാണ് നീക്കം. ചെലവ് അനുപാതം 15 ബേസിസ് പോയിന്റുകള്‍ വരെ കുറിച്ചിരിക്കുകയാണ്. ആസ്തി സ്ലാബുകളിലും 10 ബേസിസ് പോയിന്റ് കുറവുവരുത്തി.

500 കോടി രൂപയില്‍ താഴെ ആസ്തിയുള്ള ഓപ്പണ്‍ എന്‍ഡ് ഇക്വിറ്റി ഫണ്ടുകള്‍ പരമാവധി ചാര്‍ജ് 2.25 ശതമാനത്തിന് നിന്ന് 2.10 ശതമാനമായി കുറച്ചു. ഇതേവിഭാഗത്തിലുള്ള ഡെറ്റ് ഫണ്ടുകളുടെ നിരക്ക് 1.85 ശതമാനമായും പരിമിതപ്പെടുത്തി.

പുതിയ മാറ്റങ്ങള്‍

ഫണ്ട് മാനേജ്‌മെന്റ് ഫീസ്, ബ്രോക്കറേജ്, സെബി ഫീസ്, ജിഎസ്ടി തുടങ്ങി വിവിധങ്ങളിലേക്കാണ് ഒരു നിക്ഷേപകന്‍ പണം നല്‍കേണ്ടത്. നികുതി, ട്രേഡിങ് ചെലവ് എന്നീയിനത്തില്‍ എത്ര രൂപ കയ്യില്‍ നിന്ന് പോയി എന്ന് പോലും അറിയാന്‍ സാധിക്കില്ല. ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോയെ നാല് ഘടകങ്ങളായി സെബി തിരിച്ചിരിക്കുകയാണ്.

  1. നിങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിനുള്ള ഫണ്ട് ഹൗസിന്റെ ഫീസ് പ്രതിഫലിപ്പിക്കുന്ന അടിസ്ഥാന ചെലവ് അനുപാതം (BER)
  2. ബ്രോക്കറേജും ഇടപാട് ചെലവുകളും
  3. സെബി പോലുള്ള റെഗുലേറ്ററി ലെവികളും എക്‌സ്‌ചേഞ്ച് ഫീസ്
  4. ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി, മറ്റ് നികുതികള്‍ തുടങ്ങിയ ലെവികള്‍

Also Read: Mutual Funds 2026: 2026ല്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം; എങ്ങനെ വേണം

കുറഞ്ഞ ചെലവ് പരിധികള്‍

  1. ഇന്‍ഡെക്‌സ് ഫണ്ടുകളുടെയും ഇടിഎഫുകളുടെയും ബേസിക് എക്‌സ്‌പെന്‍സ് റേഷ്യോ കാപ് 1 ശതമാനത്തില്‍ നിന്ന് 0.9 ശതമാനമാക്കി.
  2. ഇക്വിറ്റി അധിഷ്ഠിത ഫണ്ട് ഓഫ് ഫണ്ടുകളുടെ പരിധി 2.25 ശതമാനത്തില്‍ നിന്ന് 2.10 ശതമാനമാക്കി.
  3. ഫണ്ട് ഓഫ് ഫണ്ടുകള്‍ 2 ശതമാനത്തില്‍ നിന്ന് 1.85 ശതമാനമായി.
  4. ഇക്വിറ്റി ക്ലോസ് എന്‍ഡ് ഫണ്ടുകള്‍ 1.25 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി.
  5. നോണ്‍ ഇക്വിറ്റി ക്ലോസ് എന്‍ഡ് ഫണ്ടുകള്‍ 1 ശതമാനത്തില്‍ നിന്ന് 0.8 ശതമാനമായി.

അതേസമയം, ബ്രോക്കറേജ് പരിധികളും കര്‍ശനമാക്കി. കാഷ് മാര്‍ക്കറ്റ് ട്രേഡുകളുടെ പോയിന്റ് 8.59 ല്‍ നിന്ന് 6 ലേക്ക് താഴ്ത്തി. ഡെറിവേറ്റീവുകള്‍ ഏകദേശം 4 നിന്ന് 2 ബേസിസ് പോയിന്റുകളാക്കി.