AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കൈക്കുഞ്ഞുമായി എത്തിയ ഗർഭിണിയുടെ മുഖത്തടിച്ച് സിഐ; എറണാകുളം നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്

Ernakulam North Police Station SHO Issue : എറണാകുളം നോർത്ത് പോലീസ് സ്റ്റോഷൻ എസ്എച്ച്ഒ പ്രതാപചന്ദ്രനാണ് യുവതിയെ മർദ്ദിച്ചത്. 2024ലെ സംഭവത്തിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

കൈക്കുഞ്ഞുമായി എത്തിയ ഗർഭിണിയുടെ മുഖത്തടിച്ച് സിഐ; എറണാകുളം നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ പുറത്ത്
എസ്എച്ച്ഒ മർദ്ദിക്കുന്ന ദൃശ്യംImage Credit source: Screen Gab
jenish-thomas
Jenish Thomas | Updated On: 18 Dec 2025 20:24 PM

കൊച്ചി : കൈക്കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ മുഖത്തടിച്ച് എസ്എച്ച്ഒ. കസ്റ്റഡിയിൽ എടുത്തയാളുടെ ഭാര്യയെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രതാപചന്ദ്രനാണ് നെഞ്ചിൽ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയും ചെയ്തു. 2024ലാണ് സംഭവം നടന്നത്. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭിച്ചത്. പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങൾ പകർത്തിയതിൻ്റെ പേരിലാണ് യുവതി ഭർത്താവിനെ നോർത്ത് പോലീസ് കസ്റ്റഡയിൽ എടുത്തുത്. അതേസമയം സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിക്ക് നിർദേശം നൽകി.

പൊതുസ്ഥലത്ത് വെച്ച് പോലീസ് രണ്ട് പേരെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയതിൻ്റെ പേരിലാണ് യുവതിയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഗർഭിണിയായ യുവതി സ്റ്റേഷനിലേക്കെത്തുക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെ വാക്കുതർക്കമാണ് യുവതിയുടെ മുഖത്തടിക്കുന്നതിലേക്ക് നയച്ചിത്. തുടർന്ന് യുവതിയുടെ നെഞ്ചിൽ പിടിച്ച് തള്ളുകയും മുഖത്തടിക്കുകയായിരുന്നു എസ്എച്ച്ഒ.

കഴിഞ്ഞ വർഷം ജുൺ 20നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് യുവതിയും ഭർത്താവും കോടതി സമീപിക്കുകയായിരുന്നു. അതേസമയം എസ്എച്ച്ഒയെ യുവതി മർദ്ദിച്ചുയെന്നും കുട്ടികളെ സ്റ്റേഷനിൽ വലിച്ചിഴച്ചുവെന്നും പറഞ്ഞ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവം സംസ്ഥാനത്തെ പോലീസിന് നേരെ വലിയ വിമർശനം ഉയർന്നിരുന്നു. 2023 നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമാനമായി കോടതിയെ സമീപിച്ചാണ് യൂത്ത് കോൺഗ്രസ് നേതാവിന് ലഭിച്ചത്.

യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ