AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gopi sunder about Bha Bha Ba : കഠിനാധ്വാനം വെറുതെ ആകില്ലെന്ന് അമ്മ എപ്പോഴും പറയും, ഭഭബ വിജയത്തിനു പിന്നാലെ കുറിപ്പുമായി ​ഗോപി സുന്ദർ

Gopi Sundar Shares Emotional Note : കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ധൻജയ് ശങ്കർ സംവിധാനം ചെയ്ത ‘ഭഭബ’യിലൂടെയാണ് ഗോപി സുന്ദർ പശ്ചാത്തല സംഗീത രംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയത്.

Gopi sunder about Bha Bha Ba : കഠിനാധ്വാനം വെറുതെ ആകില്ലെന്ന് അമ്മ എപ്പോഴും പറയും, ഭഭബ വിജയത്തിനു പിന്നാലെ കുറിപ്പുമായി ​ഗോപി സുന്ദർ
Gopi SunderImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 18 Dec 2025 19:19 PM

കൊച്ചി: ദിലീപ് ചിത്രം ഭഭബ റിലിസ് ചെയ്തപ്പോൾ പ്രേക്ഷകരെ ആകർഷിച്ച ഘടകങ്ങളിലൊന്നാകും സം​ഗീതം. ദിലീപിനു മാത്രമല്ല ​ഗോപീ സുന്ദറിനും ഏറെ പ്രധാനപ്പെട്ട സിനിമയാണിത്. ഗോപി സുന്ദറിന്റെ കരിയറിലെ തിരിച്ചുവരവിന് കരുത്തുപകർന്ന ചിത്രമാണ് ഇത് എന്നാണ് വിലയിരുത്തൽ. സിനിമയുടെ റിലീസിനും വിജയത്തിനും പിന്നാലെ അന്തരിച്ച തന്റെ പ്രിയപ്പെട്ട അമ്മയെ ഓർത്ത് വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദർ. താൻ സൃഷ്ടിക്കുന്ന ഓരോ സംഗീത തുടിപ്പിലും അമ്മയുടെ സാന്നിധ്യമുണ്ടെന്ന് അദ്ദേഹം കുറിച്ചു.

അമ്മയുടെ സാന്നിധ്യം

 

കഠിനാധ്വാനം ഒരിക്കലും വെറുതെയാകില്ലെന്ന് അമ്മ എപ്പോഴും ഓർമ്മിപ്പിക്കാറുണ്ടായിരുന്നു. ഇന്ന് സിനിമയിൽ സജീവമായി നിൽക്കുമ്പോൾ അമ്മയുടെ സാന്നിധ്യം മുമ്പത്തേക്കാൾ കൂടുതൽ അനുഭവപ്പെടുന്നുണ്ട്. തന്റെ ഓരോ സംഗീത സൃഷ്ടിയിലും അമ്മയുടെ ഓർമ്മകളുണ്ട്. താൻ ഇന്ന് എവിടെ എത്തിയിട്ടുണ്ടോ അതിന് കാരണം അമ്മയാണെന്നും, സ്വർഗത്തിൽ നിന്നുള്ള അമ്മയുടെ പ്രാർത്ഥനയാണ് തന്നെ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അതി​ഗംഭീരമോ ഭഭബ? ദിലീപ് ചിത്രം തീയേറ്ററിൽ

കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം ധൻജയ് ശങ്കർ സംവിധാനം ചെയ്ത ‘ഭഭബ’യിലൂടെയാണ് ഗോപി സുന്ദർ പശ്ചാത്തല സംഗീത രംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയത്. ചിത്രത്തെ സ്വീകരിച്ച പ്രേക്ഷകർക്കും, തന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ചവർക്കും, തന്നിൽ വിശ്വസിച്ചവർക്കുമായി ഈ വിജയം സമർപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ജനുവരിയിലാണ് ഗോപി സുന്ദറിന്റെ മാതാവ് ലിവി സുരേഷ് ബാബു വിടപറഞ്ഞത്. തന്റെ വഴികാട്ടിയും കരുത്തുമായ അമ്മ ഇനിയും കൂടെയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇദ്ദേഹം.