Shiju and Preeti: സുന്ദരനായ നായകനോട് തോന്നിയ ആരാധന; പിന്നാലെ വീട്ടുകാരെ ധിക്കരിച്ച് വിവാഹം; ഷാജു–പ്രീതിക്കിടയിൽ സംഭവിച്ചത് എന്ത്?
Shiju and Preeti Love Story: സിനിമയിലെ പൊക്കമുള്ള, സുന്ദരനായ നായകനോട് പ്രീതിക്ക് തോന്നിയ ആരാധനയാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
കഴിഞ്ഞ ദിവസമാണ് താനും ഭാര്യ പ്രീതിയും ഔദ്യോഗികമായി വിവാഹമോചിതരായി എന്ന് പറഞ്ഞുകൊണ്ട് നടൻ ഷിജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്. പരസ്പര സമ്മതത്തോടെ എടുത്ത തീരുമാനമാണിതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നടൻ പോസ്റ്റിൽ പറഞ്ഞിരുന്നു. പതിനാറ് വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന നടന്റെ പോസ്റ്റ് ഏറെ ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്.
ഇരുവരുടെയും അതിമനോഹരമായ പ്രണയകഥ അറിയുന്ന ആരാധകർക്ക് ഇത് വിശ്വസിക്കാനാവുന്നില്ല. ഇതോടെ, വർഷങ്ങൾക്ക് മുൻപ് ഇരുവരുടെയും പ്രണയത്തെക്കുറിച്ച് പ്രീതി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കുവൈത്തിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമ കാണുമ്പോഴാണ് താൻ ആദ്യമായി ഷിജുവിനെ ശ്രദ്ധിക്കുന്നത് എന്നാണ് പ്രീതി പറഞ്ഞത്. ആ സിനിമയിലെ പൊക്കമുള്ള, സുന്ദരനായ നായകനോട് പ്രീതിക്ക് തോന്നിയ ആരാധനയാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.
Also Read:വീട്ടിലെ എതിർപ്പുകൾ അവഗണിച്ച വിവാഹം; ഒടുവിൽ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ഷിജു
പിന്നീട് വർഷങ്ങൾക്ക് ശേഷം കുവൈത്ത് എയർവേയ്‌സിൽ എയർ ഹോസ്റ്റസായി ജോലി ചെയ്യവേ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിജുവിനെ പ്രീതി ആദ്യമായി നേരിൽ കണ്ടത്. ഈ കൂടിക്കാഴ്ചയിൽ ഫോൺ നമ്പർ കൈമാറുകയും പിന്നീട് സൗഹൃദത്തിലേക്ക് നയിക്കുകയുമായിരുന്നു. പിന്നീട് ഒരു ദിവസം വിളിച്ച് ഷിജു ഫോൺ വിളിച്ച് ഇഷ്ടമാണെന്ന് പറയുകയായിരുന്നു. പിന്നീട് വിവാഹാഭ്യർഥനയും നടത്തി. എന്നാൽ ഷിജു മുസ്‌ലിമും താനൊരു ക്രിസ്ത്യാനിയുമാണെന്ന് പ്രീതി മനസിലാക്കി.
പിന്നാലെ ഇക്കാര്യം പ്രീതി സഹോദരിയോട് പറഞ്ഞെങ്കിലും ഷിജു ഒരു നടനായതുകൊണ്ടും മതങ്ങൾ വ്യത്യസ്തമായതുകൊണ്ടും സൂക്ഷിക്കണമെന്നുമായിരുന്നു സഹോദരിയുടെ നിലപാട്. അതുകൊണ്ട് തന്നെ തീരുമാനം എടുക്കാൻ പ്രീതി ഷിജുവിനോട് സമയം ചോദിച്ചു. എന്നാൽ അധികം വൈകാതെ പ്രീതി ഇഷ്ടം തുറന്നുപറഞ്ഞു. പിന്നാലെ 2008-ൽ റജിസ്റ്റർ വിവാഹം ചെയ്ത ഇവർ പിന്നീട് മകൾ ജനിച്ച ശേഷം മകളുടെ സാന്നിധ്യത്തിൽ മതപരമായ ചടങ്ങുകളോടെ വീണ്ടും വിവാഹിതരാവുകയായിരുന്നു.