Budh Gochar 2025: വർഷത്തിലെ അവസാന തിങ്കളാഴ്ച്ച 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും!

Budh Gochar 2025: ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ഭാ​ഗ്യങ്ങൾക്കും കാരണമാകും....

Budh Gochar 2025: വർഷത്തിലെ അവസാന തിങ്കളാഴ്ച്ച 4 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും!

Budh Gochar (2)

Published: 

28 Dec 2025 | 01:20 PM

വർഷത്തിലെ അവസാനത്തെ തിങ്കളാഴ്ചയാണ് നാളെ. ജ്യോതിഷഫലമായി നാളെ ഒരു പ്രധാനപ്പെട്ട മാറ്റമാണ് സംഭവിക്കാൻ പോകുന്നത്. ബുധൻ തന്റെ രാശി മാറാൻ ഒരുങ്ങുന്നു. ഇത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും ഭാ​ഗ്യങ്ങൾക്കും കാരണമാകും. അത്തരത്തിൽ ബുധന്റെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് നേട്ടങ്ങൾ നൽകുമെന്ന് നോക്കാം.

മേടം: മേടം രാശിയുടെ ഒമ്പതാമത്തെ ഭാവത്തിലാണ് ബുദ്ധന്റെ സംക്രമണം. ഇത് ഇവരുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾക്ക് കാരണമാകും. ഇത് നിങ്ങൾ ജീവിതത്തിൽ ചെയ്യുന്ന എല്ലാകാര്യ കാര്യങ്ങൾക്കും വിജയം നേടാനുള്ള വഴിയൊരുക്കും. ബുധന്റെ ഭാവം നിങ്ങളുടെ ആശയവിനിമയ കഴിവുകൾ, ധൈര്യം, എഴുത്ത് കഴിവുകൾ, സഹോദരങ്ങളുമായുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തും. ബുധന്റെ സ്വാധീനം സന്തുലിതമാക്കാൻ “ഓം ബുദ്ധായ നമഃ” എന്ന മന്ത്രം ദിവസവും ജപിക്കുക.

ഇടവം: വർഷത്തിലെ അവസാന തിങ്കളാഴ്ച അതായത് നാളെ സംഭവിക്കാൻ പോകുന്ന ബുദ്ധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾക്ക് കാരണമാകും. ചിന്തയോടെയും ക്ഷമയോടെയും കാര്യങ്ങൾ ചെയ്താൽ വിജയം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. എന്നാൽ സംസാരിക്കുമ്പോൾ മിതത്വം പാലിക്കുക. ഏതു കാര്യം ചെയ്യുമ്പോഴും മുതിർന്നവരുടെ ഉപദേശം തേടാൻ മറക്കരുത്. ബുധ സംക്രമണ സമയത്ത് ബുധനാഴ്ചകളിൽ ആവശ്യക്കാർക്ക് പച്ചക്കറികൾ ദാനം ചെയ്യുക.

മിഥുനം: മിഥുനം രാശിക്കാരുടെ ഏഴാം ഭാവത്തിലൂടെയാണ് ബുധന്റെ സഞ്ചാരം. ഇത് ഈ രാശിക്കാരിൽ ബിസിനസ്സ് ചർച്ചകളിലും ബന്ധങ്ങളിലും ആശയവിനിമയം നിർണായകമാകും. ഒന്നാം ഭാവത്തിലുള്ള ബുധന്റെ ഭാവം ആത്മവിശ്വാസം, സംസാര വ്യക്തത, വ്യക്തിത്വം എന്നിവ വർദ്ധിപ്പിക്കും. സംസാരത്തിൽ സത്യസന്ധത പുലർത്തുക.

കർക്കടക രാശി: കർക്കിടക രാശിക്കാരുടെ ആറാം ഭാവത്തിലൂടെയാണ് ബുധന്റെ സംക്രമണം. ഇത് ഈ രാശിക്കാരുടെ ജോലി ആരോഗ്യം എന്നീ മേഖലയിൽ ഉയർച്ച കൊണ്ടുവരും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം വർദ്ധിക്കുമെങ്കിലും അവ തരണം ചെയ്യാനുള്ള നിങ്ങളുടെ കഴിവും മെച്ചപ്പെടും. ഈ സമയത്ത് ധ്യാനം പരിശീലിക്കുന്നത് നല്ലതായിരിക്കും.

( ശ്രദ്ധിക്കുക ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

 

 

2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ ഇതാ...
രോഹിതിനും കോഹ്ലിക്കും വിജയ് ഹസാരെ ട്രോഫിയില്‍ കിട്ടുന്ന പ്രതിഫലം
തണുപ്പുകാലത്ത് ഒരുപാട് ചായ കുടിക്കല്ലേ!
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
റെയ്ഡില്‍ പിടിച്ചെടുത്ത കോടികള്‍ പൊലീസ് എണ്ണുന്നു; പൂനെയിലെ ദൃശ്യങ്ങള്‍
മിടുമിടുക്കന്‍; പാഞ്ഞടുത്ത തെരുവുനായ്ക്കളെ സധൈര്യത്തോടെ നേരിട്ട് ഒരു കുട്ടി
'ഞാന്‍ എന്റെ അച്ഛന്റെ അടുത്തേക്ക് പൊക്കോട്ടെ സിഐഎസ്എഫ് മാമാ'; ഹൃദയം കവരുന്ന ദൃശ്യങ്ങള്‍
എന്തൊക്കെയാണ് എയറിൽ നടക്കുന്നത്! ബേപ്പൂർ ഫെസ്റ്റ് കാഴ്ചകൾ