Budhaditya Yog 2026: ഏപ്രിൽ 11ന് അത് സംഭവിക്കും! 3 രാശികളുടെ തലവര മാറുന്നു

Budhaditya Yog 2026 Lucky Zodiac Signs:ബുധൻ തന്റെ രാശി മാറ്റുന്നത് വിവിധ രാശിക്കാരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് കാരണമാകും. പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിലാണ് ബുദ്ധന്റെ ഈ രാശിമാറ്റം സ്വാധീനം ചെലുത്താൻ ഒരുങ്ങുന്നത്. ആ രാശികൾ ആരൊക്കെ എന്നാണ് ഈ ലേഖനത്തിൽ പറയുന്നത്...

Budhaditya Yog 2026: ഏപ്രിൽ 11ന് അത് സംഭവിക്കും! 3 രാശികളുടെ തലവര മാറുന്നു

Budhaditya Yog 2026

Updated On: 

09 Apr 2026 | 02:04 PM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും ഏറെ പ്രാധാന്യമർഹിക്കുന്നു. അത്തരത്തിൽ ബുദ്ധന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്.ബുധന്റെ സംക്രമണം മൂലമുണ്ടാകുന്ന ബുദ്ധാദിത്യ യോഗം വളരെ സവിശേഷമാണ്. ഒരു വ്യക്തിയുടെ ബുദ്ധിശക്തിയുടെയും സംസാരത്തിന്റെയും, ഭാഗ്യങ്ങളുടെയും കാരണമാകുന്ന ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്.

അതിനാൽ തന്നെ ബുധൻ രാശി മാറ്റുമ്പോൾ വിവിധ രാശിക്കാരെ അത് വലിയ രീതിയിൽ സ്വാധീനിക്കുന്നു. ഇത് പ്രധാനമായും മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ സന്തോഷത്തിനും സമാധാനത്തിനും സൗഭാഗ്യങ്ങൾക്കും കാരണമാകും എന്നാണ് സൂചന. അത്തരത്തിൽ ബുദ്ധന്റെ സംക്രമണം നേട്ടം കൊണ്ടുവരുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ഇനി 2 നാൾ കൂടി! ഇവർക്കിനി നല്ല കാലം; ഏപ്രിൽ 11ന് ബുധനും ശനിയും സംയോജിക്കുന്നു

ഇടവം: ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വലിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. കരിയറിൽ പുരോഗതി ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സമൂഹത്തിൽ അംഗീകരവും കുടുംബത്തിൽ നിന്നും പിന്തുണയും ലഭിക്കും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ല ഫലങ്ങൾ കൊണ്ടുവരും.

മിഥുനം: മിഥുനം രാശിക്കാർക്ക് ബുധന്റെ ഈ സംക്രമണം വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ജോലിയിലും, കരിയറിലും, ബിസിനസിലും പുരോഗതി ഉണ്ടാകും. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി എല്ലാ കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. വരുമാനം വർധിക്കാൻ സാധ്യത. പ്രധാനപ്പെട്ട തീരുമാനമെടുക്കുമ്പോൾ മുതിർന്നവരിൽ നിന്നും നിർദ്ദേശങ്ങൾ തേടുക.

മീനം: ബുധന്റെ സംക്രമണം മീനം രാശിക്കാർക്ക് വലിയ മാറ്റങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും. കരിയറിൽ നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങൾ മാറി പുരോഗതിയും അംഗീകാരവും ലഭിക്കും. ബിസിനസ് ചെയ്യുന്നവർക്ക് ഈ കാലയളവിൽ നല്ല വരുമാനം നേടാൻ സാധിക്കും എന്നിരുന്നാലും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി