Akshaya Tritiya 2026: അക്ഷയതൃതീയക്ക് സ്വർണ്ണം വാങ്ങാൻ കഴിയുന്നില്ലേ? ഭാഗ്യലക്ഷ്മി കടാക്ഷിക്കാൻ ഇവ വാങ്ങിക്കൂ

Akshaya Tritiya 2026 Remedies:സ്വർണ്ണത്തിന്റെ വിലയുടെ സാഹചര്യത്തിൽ നിങ്ങൾക്ക് അത് വാങ്ങിക്കുവാൻ കഴിയുന്നില്ല എങ്കിൽ മുമ്പോട്ടുള്ള ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി മറ്റു ചില സാധനങ്ങൾ വാങ്ങിക്കുന്നത് മഹാലക്ഷ്മിയെയും വിഷ്ണു ഭഗവാനെയും പ്രീതിപ്പെടുത്താൻ സഹായിക്കും. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. പഞ്ചാംഗംപ്രകാരം ഈ വർഷത്തെ അക്ഷയതൃതീയ.....

Akshaya Tritiya 2026: അക്ഷയതൃതീയക്ക് സ്വർണ്ണം വാങ്ങാൻ കഴിയുന്നില്ലേ? ഭാഗ്യലക്ഷ്മി കടാക്ഷിക്കാൻ ഇവ വാങ്ങിക്കൂ

Akshaya Tritiya

Published: 

17 Apr 2026 | 07:30 AM

ജ്യോതിഷപ്രകാരം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ് അക്ഷയതൃതീയ. ഈ ദിവസം ചെയ്യുന്ന കാര്യങ്ങൾ ഒന്നും ഒരിക്കലും അവസാനിക്കില്ല എന്നും ജീവിതത്തിൽ പതിന്മടങ്ങ് ഐശ്വര്യത്തോടെ കൂടുതൽ നേടാൻ സാധിക്കുമെന്നാണ് വിശ്വാസം. അതിനാൽ തന്നെ ആളുകൾ അക്ഷയതൃതീയ ദിനത്തിൽ വിലപിടിപ്പുള്ള സാധനങ്ങളും അല്ലാത്ത പല കാര്യങ്ങളും വാങ്ങിക്കുന്നു. കൂടാതെ നിക്ഷേപം നടത്തുകയും ഒക്കെ ചെയ്യാറുണ്ട് . പ്രധാനമായും ആളുകൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങിക്കുന്നത് പതിവാണ്.

എന്നാൽ ഇപ്പോഴത്തെ സ്വർണ്ണത്തിന്റെ വിലയുടെ സാഹചര്യത്തിൽ നിങ്ങൾക്ക് അത് വാങ്ങിക്കുവാൻ കഴിയുന്നില്ല എങ്കിൽ മുമ്പോട്ടുള്ള ജീവിതത്തിൽ സർവ്വ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും വേണ്ടി മറ്റു ചില സാധനങ്ങൾ വാങ്ങിക്കുന്നത് മഹാലക്ഷ്മിയെയും വിഷ്ണു ഭഗവാനെയും പ്രീതിപ്പെടുത്താൻ സഹായിക്കും. അവയെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. പഞ്ചാംഗംപ്രകാരം ഈ വർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 19 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ ദിവസം ഇനി പറയുന്ന കാര്യങ്ങളും വാങ്ങിക്കൂ.

കളിമൺ പാത്രങ്ങൾ

അക്ഷയതൃതീയ ദിനത്തിൽ മൺപാത്രം അല്ലെങ്കിൽ വിളക്ക്, പൂച്ചട്ടി എന്നിവ വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിലേക്ക് പോസിറ്റീവ് എനർജി കൊണ്ടുവരികയും സമാധാനം നിലനിർത്തുകയും ചെയ്യുന്നു.

ALSO READ:അക്ഷയതൃതീയ എന്നാണ്? ശുഭകരമായ മുഹൂർത്തം, ആരാധനാ രീതി എന്നിവ അറിയാം

ചെമ്പ് പാത്രങ്ങൾ

ചെമ്പ് ഒരു ശുഭകരമായ ലോഹമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഈ ദിവസം ചെമ്പ് കൊണ്ടുള്ള പാത്രമോ മറ്റോ വാങ്ങിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.

മഞ്ഞളും അരിയും വാങ്ങാം

അക്ഷയതൃതീയ ദിനത്തിൽ മഞ്ഞൾ, അരി എന്നിവ വാങ്ങിക്കുന്നത് വളരെ നല്ലതാണ്. ഇവ ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ് കണക്കാക്കുന്നത്. ഈ ദിവസം അരി വാങ്ങിച്ച് വീട്ടിലേക്ക് കൊണ്ടുപോയത് നല്ലതായി കണക്കാക്കുന്നു.

മല്ലി

അക്ഷയതൃതീയ ദിനത്തിൽ മല്ലിയില, മല്ലി വിത്ത് എന്നിവ വാങ്ങിക്കുന്നത് വളരെ നല്ലതാണ്. ഇത് ജീവിതത്തിലെ സമ്പത്തിനെയും സമൃദ്ധിയെയും വർധിപ്പിക്കുമെന്നാണ് വിശ്വാസം.

ചുവന്ന തുണി

ആരാധനയെ ചുവന്ന തുണി ഉപയോഗിക്കുന്നത് നല്ലതാണ്. അവ വാങ്ങിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു.

Follow Us
Related Stories
Budh Nakshatra Parivartan 2026: ചിങ്ങം ഉൾപ്പടെ രാശിക്കാരെ ഭാ​ഗ്യം തുണയ്ക്കും! ബുധൻ പുണർതം നക്ഷത്രത്തിലേക്ക്
Parama Ekadasi: കാര്യ സിദ്ധിക്കും പാപമോചനത്തിനും ശ്രേഷ്ഠം; മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പരമ ഏകാദശി വ്യാഴാഴ്ച
Horoscope malayalam: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ സാധിക്കും, ആരോഗ്യത്തിൽ ശ്രദ്ധ വേണം! 12 രാശികളുടെ സമ്പൂർണ്ണ ഫലം
Surya Nakshatra Gochar: മകരം ഉൾപ്പെടെ രാശിക്കാർക്ക് സാമ്പത്തിക നഷ്ടം, ആരോഗ്യം സൂക്ഷിക്കുക! സൂര്യന്റെ മഹാസംക്രമണം ദോഷം വരുത്തി വയ്ക്കും
Kottiyoor Vaisakha Mahotsavam: കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണം ആരാധന വെള്ളിയാഴ്ച
Horoscope malayalam: വൃശ്ചികം രാശിക്കാർ അനാവശ്യ വാദപ്രതിവാദങ്ങൾ ഒഴിവാക്കുക; 12 രാശികളുടെ സമ്പൂർണ ഫലം
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം