Chanakya Niti: ഈ സാഹചര്യങ്ങളിൽ മിണ്ടാതിരിക്കാം, വാക്കിനേക്കാൾ ഗുണം ചെയ്യും!

Chanakya Niti about Silence: ജീവിതവിജയത്തിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനും ആപത്തുകളെ അതിജീവിക്കുന്നതിനും ഈ നിശബ്ദത നിങ്ങളെ സഹായിക്കും.

Chanakya Niti: ഈ സാഹചര്യങ്ങളിൽ മിണ്ടാതിരിക്കാം, വാക്കിനേക്കാൾ ഗുണം ചെയ്യും!

പ്രതീകാത്മക ചിത്രം

Published: 

25 Sep 2025 | 07:43 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വ്യത്യ്സ്ത മേഖലകളിൽ വിജയം നേടാനുള്ള വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പറയുന്നു.

ചില സന്ദർഭങ്ങളിൽ മൗനത്തിന് നിങ്ങളുടെ വാക്കുകളേക്കാൾ ആയിരമിരട്ടി ശക്തിയുണ്ടെന്ന് ചാണക്യനീതിയിൽ പരാമർശിക്കുന്നു. ജീവിതവിജയത്തിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനും ആപത്തുകളെ അതിജീവിക്കുന്നതിനും ഈ നിശബ്ദത നിങ്ങളെ സഹായിക്കും.

വേദനിക്കുന്നവരോട്

നഷ്ടങ്ങളെയോര്‍ത്ത് സങ്കടപ്പെടുന്ന, വിഷമത്തിലായിരുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് ആശ്വസിപ്പിക്കുന്നതിന് പകരം നിശബ്ദനായി ഇരിക്കുകയാണ് വേണ്ടതെന്ന് ചാണക്യന്‍ പറയുന്നു.

ദേഷ്യം

ഒരു മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനതയാണ് അവന്റെ ദേഷ്യം. കോപത്തിലിരിക്കുന്നവർക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല. ദേഷ്യത്തിലിരിക്കുന്നവർക്ക് മുമ്പില്‍ മൗനമായിരിക്കുക. അത്തരം സാഹചര്യങ്ങളില്‍ സംസാരിക്കുന്നത് പ്രശ്‌നം വഷളാക്കും.

പരദൂഷണം

ഒരിക്കലും പരദൂഷണത്തിൽ പങ്കുചേരരുത്. ജോലിസ്ഥലത്ത് ആയാലും വ്യക്തിജീവിതത്തില്‍ ആയാലും ആളുകള്‍ കൂട്ടം കൂടി പരദൂഷണം പറയുമ്പോള്‍ മിണ്ടാതിരിക്കുക്കണമെന്ന് ചാണക്യന്‍ പറയുന്നു.

അറിയാത്തതിനെ കുറിച്ച്

നമുക്കറിയാത്ത ഒരു കാര്യത്തെ കുറിച്ച് പറയരുത്. അറിവുള്ളവര്‍, അല്ലെങ്കില്‍ അതെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ പറയുന്നത് കേട്ട് മനസ്സിലാക്കുക. അറിയാത്ത കാര്യങ്ങളെ കുറിച്ച് പറയുന്നത് നല്ലതല്ല.

വേദനിക്കുന്ന കാര്യങ്ങള്‍

നെഗറ്റീവ് ആയതോ വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ പറയാതിരിക്കുക. പകരം പറയാനിരുന്ന വാക്കുകളുടെ ആഘാതമെന്താണെന്ന് ചിന്തിക്കുക. അത് പറഞ്ഞുപോയിരുന്നെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ട വരുമായിരുന്നുവെന്നതും ഓർക്കുക എന്ന് ചാണക്യൻ പറയുന്നു.

Related Stories
Vasthu Shastra: ജീവിതത്തിൽ പ്രശ്നങ്ങൾ തീർത്താലും തീരില്ല! ഈ വസ്തുക്കൾ അലമാരയിൽ സൂക്ഷിക്കരുത്
Ganesh Jayanti 2026: ഗണേഷ ജയന്തി എപ്പോഴാണ്? ശുഭകരമായ സമയവും ആരാധന രീതിയും അറിയാം
Sarvarth Sidhi Yog 2026: നേട്ടങ്ങൾ മാത്രം… ബുദ്ധിമുട്ടുകൾ മറന്നേക്കൂ! സർവാർത്ത സിദ്ധിയോ​ഗത്തിന്റെ ശുഭകരമായ സംയോജനം
Kerala Kumbh Mela 2026: കേരള കുംഭമേളയ്ക്ക് ഇന്ന് കോടിയേറും; തിരുമൂർത്തി മലയിൽ നിന്നും ശ്രീചക്രവുമായി രഥയാത്ര ഇന്ന് പുറപ്പെടും
Today’s Horoscope: ഉറച്ച തീരുമാനങ്ങൾ എടുക്കുക, എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും ചിന്തിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Lord Shani Transit: ഈ 3 രാശിക്കാരുടെ നല്ലകാലം തുടങ്ങുന്നു! ശനി സംക്രമിക്കാനൊരുങ്ങുന്നു
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ