Chanakya Niti: ജോലിസ്ഥലത്ത് ഈ നാലുപേരെ സൂക്ഷിക്കുക, വലിയ അപകടം ഒഴിവാക്കാം

Chanakya Niti for Successful Life: ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള തന്ത്രങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ ജോലിസ്ഥലങ്ങളെ വെല്ലുവിളികളെ നേരിടാനുള്ള മാർ​ഗങ്ങളും ചാണക്യൻ നൽകുന്നുണ്ട്.

Chanakya Niti: ജോലിസ്ഥലത്ത് ഈ നാലുപേരെ സൂക്ഷിക്കുക, വലിയ അപകടം ഒഴിവാക്കാം

പ്രതീകാത്മക ചിത്രം

Published: 

05 Dec 2025 13:53 PM

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള തന്ത്രങ്ങളെ കുറിച്ച് അദ്ദേഹം തന്റെ ചാണക്യനീതിയിൽ പരാമർശിക്കുന്നുണ്ട്. കൂടാതെ ജോലിസ്ഥലങ്ങളെ വെല്ലുവിളികളെ നേരിടാനുള്ള മാർ​ഗങ്ങളും ചാണക്യൻ നൽകുന്നുണ്ട്.

ഇന്നത്തെ കോർപ്പറേറ്റ് ലോകത്ത് സുഹൃത്തുക്കളോ ശത്രുക്കളോ ഇല്ല. എല്ലാവരും അവസരവാദികളാണ്. നമ്മുടെ ചുറ്റുമുള്ള ആളുകളുടെ സത്യസന്ധതയെ സംശയിക്കുന്നത് സാധാരണമാണ്. അതിനാൽ പുറമേ പുഞ്ചിരിക്കുന്ന ആളുകളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥ ചിന്തകളെ തിരിച്ചറിയണമെന്ന് ചാണക്യൻ പറയുന്നു.

ഇക്കാര്യങ്ങൾ മറക്കരുത്….

 

വാക്കുകൾ കൊണ്ട് ഒരു വ്യക്തിയെ എളുപ്പത്തിൽ വഞ്ചിക്കാൻ കഴിയും. എന്നാൽ അവരുടെ പ്രവൃത്തികൾ അവരുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നു. പ്രയാസകരമായ സമയങ്ങളിൽ മുഖം മറയ്ക്കുന്നവരെയും മുന്നിൽ നമ്മെ പ്രശംസിക്കുകയും പിന്നിൽ നിന്ന് കുറ്റം പറയുകയും ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കുകയോ കൂടെകൂട്ടുകയോ ചെയ്യരുത്.

നിങ്ങളുടെ ബോസിനെക്കുറിച്ചോ സഹപ്രവർത്തകരെക്കുറിച്ചോ മോശമായി സംസാരിക്കുന്ന ആളുകൾ തീർച്ചയായും മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെക്കുറിച്ചും മോശമായി സംസാരിക്കും. അതിനാൽ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം, അവരുടെ കരിയറിനെയും പുതിയ ആശയങ്ങളെയും കുറിച്ച് സംസാരിക്കുന്ന ആളുകളുമായി സൗഹൃദം സ്ഥാപിക്കുക.

ചാണക്യന്റെ അഭിപ്രായത്തിൽ.. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ട് ചിരിക്കുന്നവരോ അവരുടെ നിസ്സഹായത സ്വന്തം സ്വാർത്ഥ നേട്ടത്തിനായി ഉപയോഗിക്കുന്നവരോ നിങ്ങളുടെ ജോലിസ്ഥലത്ത് ഉണ്ടെങ്കിൽ എപ്പോഴും ജാഗ്രത പാലിക്കണം.

തൊഴിൽമേഖലകളിൽ കിട്ടുന്ന അവസരങ്ങൾ കൈവിട്ടുകളയരുത്. കഠിനമായി അധ്വാനിക്കുകയും പോസിറ്റീവായി കാര്യങ്ങളെ കൈകാര്യം ചെയ്യുകയും വേണം. അറിവില്ലാത്ത മേഖലകളെ കുറിച്ച് പഠിക്കണമെന്നും ചാണക്യൻ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും