Chanakya Niti: ബന്ധുക്കൾക്കിടയിലെ ശത്രുവിനെ കണ്ടെത്താം, ചാണക്യൻ പറയുന്നത്…
Chanakya Niti Life Lessons: ചില ബന്ധുക്കൾ പാമ്പിനേക്കാൾ ദോഷം ചെയ്യുമെന്നും ചാണക്യൻ പറയുന്നു. നമ്മുടെ മുമ്പിൽ മധുരമായി സംസാരിക്കുകയും പിന്നിൽ നിന്ന് പണിതരികയും ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. അങ്ങനെയുള്ള വ്യാജ ബന്ധുക്കളെയും വീടിനുള്ളിലെ ശത്രുക്കളെയും എങ്ങനെ തിരിച്ചറിയാമെന്ന് ചാണക്യനീതി വ്യക്തമാക്കുന്നു. മറഞ്ഞിരിക്കുന്ന ശത്രുക്കളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കിയാലോ...
ലോകത്തിലെ ഏറ്റമും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം നേടാനുള്ള ധാരാളം വഴികൾ ചാണക്യൻ തന്റെ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എപ്രകാരം ജീവിക്കണമെന്നും ശത്രുവിനെ എങ്ങനെ കണ്ടെത്തണമെന്നും അദ്ദേഹം പഠിപ്പിക്കുന്നു. നേർക്കുനേർ നിന്ന് പോരാടുന്ന ശത്രുവിനേക്കാൾ അപകടകാരികൾ പിന്നിൽ നിന്ന് കുത്തുന്നവരാണ്.
ചില ബന്ധുക്കൾ പാമ്പിനേക്കാൾ ദോഷം ചെയ്യുമെന്നും ചാണക്യൻ പറയുന്നു. നമ്മുടെ മുമ്പിൽ മധുരമായി സംസാരിക്കുകയും പിന്നിൽ നിന്ന് പണിതരികയും ചെയ്യുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്. അങ്ങനെയുള്ള വ്യാജ ബന്ധുക്കളെയും വീടിനുള്ളിലെ ശത്രുക്കളെയും എങ്ങനെ തിരിച്ചറിയാമെന്ന് ചാണക്യനീതി വ്യക്തമാക്കുന്നു. മറഞ്ഞിരിക്കുന്ന ശത്രുക്കളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കിയാലോ…
മറഞ്ഞിരിക്കുന്ന ശത്രുവിനെ തിരിച്ചറിയാനുള്ള വഴികൾ
അമിതമായി പുകഴ്ത്തുന്നവർ
നിങ്ങളുടെ മുന്നിൽ എപ്പോഴും നല്ലത് പറയുകയും, നിങ്ങളോട് മുഖസ്തുതി പറയുകയും എന്നാൽ നിങ്ങളുടെ അഭാവത്തിൽ നിങ്ങളെ കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നവരെ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ തെറ്റുകളെ പോലും അമിതമായി പുകഴ്ത്തുന്ന ബന്ധുക്കൾ നിങ്ങൾക്കുണെങ്കിൽ അതൊരിക്കലും നിങ്ങളുടെ നല്ലതിനല്ല എന്ന് തിരിച്ചറിയുക. നിങ്ങളുടെ തെറ്റുകളെ തിരുത്താതെ അതിനെ ന്യായീകരിക്കുന്നവർ നിങ്ങളുടെ തകർച്ച ആഗ്രഹിക്കുന്നവരാണ്.
നിങ്ങളുടെ പരാജയത്തിൽ സന്തോഷിക്കുന്നവർ
നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നഷ്ടങ്ങളോ ഉണ്ടാകുമ്പോൾ നിങ്ങളെ ആശ്വാസിപ്പിക്കുന്നത് പോലെ അഭിനയിച്ച് ഉള്ളിൽ സന്തോഷിക്കുകയും ചെയ്യുന്ന ബന്ധുക്കളെ സൂക്ഷിക്കണമെന്ന് ചാണക്യൻ പറയുന്നു. ഇവരുടെ ശരീരഭാഷയും പെരുമാറ്റവും ശ്രദ്ധിച്ചാൽ ഇവരുടെ വ്യാജമായ സങ്കടം തിരിച്ചറിയാൻ സാധിക്കുമെന്നും ചാണക്യ നീതിയിൽ പറയുന്നു.
ALSO READ: പ്രണയത്തിലും വിവാഹത്തിലും ബഹുമാനം കിട്ടുന്നില്ലേ…. ഈ ഗുണങ്ങൾ മാത്രം മതി!
രഹസ്യങ്ങൾ ചോർത്തുന്നവർ
നിങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ടതും വ്യക്തിപരവുമായ കാര്യങ്ങൾ അല്ലെങ്കിൽ രഹസ്യങ്ങൾ ചോർത്താൻ എപ്പോഴും താല്പര്യം കാണിക്കുന്ന ബന്ധുക്കൾ ശത്രുവിന് തുല്യരാണ്. ഇവർ നിങ്ങളുടെ ഈ രഹസ്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ ആയുധമാക്കാൻ സാധ്യതയുണ്ട്.
എപ്പോഴും നെഗറ്റിവിറ്റി പരത്തുന്നവർ
നിങ്ങൾ എന്ത് നല്ല കാര്യം ചെയ്യാൻ തുടങ്ങിയാലും അതിൽ കുറ്റങ്ങൾ മാത്രം കണ്ടെത്തുകയും നിങ്ങളുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ വീടിനുള്ളിലെ വലിയ ശത്രുക്കളാണ്. ഇവരുടെ സാന്നിധ്യം നിങ്ങളുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കും.
സ്വാർത്ഥതാൽപര്യങ്ങൾക്കായി മാത്രം അടുക്കുന്നവർ
നിങ്ങൾക്ക് പണവും പദവിയും ഉള്ളപ്പോൾ മാത്രം നിങ്ങളുടെ കൂടെ നിൽക്കുകയും, നിങ്ങൾ ഒരു ചെറിയ പ്രതിസന്ധിയിലാകുമ്പോൾ പെട്ടെന്ന് കൈവിട്ട് അകന്നു മാറുകയും ചെയ്യുന്ന ബന്ധുക്കൾ വ്യാജന്മാരാണ്.
English Summary:
According to Chanakya Niti, the most dangerous enemies are often not outsiders but people close to us who pretend to care while secretly harming us. Fake relatives or friends can be identified through certain behaviors — they speak overly sweet words to gain trust, publicly insult or mock others in the name of jokes, feel jealous of someone’s success, and secretly enjoy their failures.
നിരാകരണം: ഈ ലേഖനം പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.