Chanakya Niti: എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടുന്നില്ലേ? കാരണമിത്…
Chanakya Niti: ജീവിതത്തിൽ വിജയിക്കാനും സന്തോഷവും സമാധാനവും നിലനിർത്താനും ചില ആളുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് ചാണക്യൻ പറയുന്നു. അവർ ആരെല്ലാമെന്ന് നോക്കാം....
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. ജീവിത വിജയത്തിന് സഹായിക്കുന്ന നിരവധി കാര്യങ്ങൾ അദ്ദേഹം തന്റെ ചാണക്യ നീതിയിൽ പരാമർശിച്ചിട്ടുണ്ട്. എത്ര അധ്വാനിച്ചിട്ടും രക്ഷപ്പെടുന്നില്ല എന്ന വിഷമത്തിലായിരിക്കുന്നത് നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്.
ജീവിതത്തിൽ വിജയിക്കാനും സന്തോഷവും സമാധാനവും നിലനിർത്താനും ചില ആളുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് ചാണക്യൻ പറയുന്നു. അവർ ആരെല്ലാമെന്ന് നോക്കാം….
വിഡ്ഢികളുമായുള്ള സഹവാസം ഒഴിവാക്കുക
അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ വിഡ്ഢികളായ ആളുകളുമായി സമയം ചെലവഴിക്കരുതെന്ന് ചാണക്യൻ ഉപദേശിക്കുന്നു. ഇവർ മറഞ്ഞിരിക്കുന്ന മുള്ളുകൾ പോലെയാണ്. അവരുടെ മോശം വാക്കുകളും പ്രവൃത്തികളും നമ്മെ വേദനിപ്പിക്കുകയും ദുരിതത്തിലാക്കുകയും ചെയ്യും.
മോശം സ്വഭാവമുള്ള സുഹൃത്തുക്കളെ സൂക്ഷിക്കുക
മോശം സ്വഭാവമുള്ളവരുമായി സൗഹൃദം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചാണക്യൻ ശക്തമായി മുന്നറിയിപ്പ് നൽകുന്നു. ഇവർ സുഹൃത്തുക്കളായി നടിക്കുകയും അവസരം ലഭിക്കുമ്പോൾ നമ്മെ ദ്രോഹിക്കുകയും ചെയ്യും. അത്തരം സൗഹൃദങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ദോഷകരമായി മാത്രമേ ഭവിക്കൂ.
കപട സുഹൃത്തുക്കളിൽ ജാഗ്രത പാലിക്കുക
മധുരമായി സംസാരിക്കുകയും എന്നാൽ ഉള്ളിൽ ദുരുദ്ദേശങ്ങൾ ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്ന സുഹൃത്തുക്കളെ നാം ഭയക്കണം. അവർ നമ്മെ മറ്റുള്ളവരിൽ നിന്ന് അകറ്റാനും, തക്കം നോക്കി നമ്മുടെ നല്ല കാര്യങ്ങൾ മുതലെടുക്കാനും ശ്രമിക്കും. അത്തരക്കാരെ അകറ്റിനിർത്തുന്നത് ജീവിതത്തിൽ സന്തോഷം നൽകും.
ആലോചിക്കാതെ പ്രവർത്തിക്കുന്നവർ
ഒന്നും ആലോചിക്കാതെ ധൃതിയിൽ പ്രവർത്തിക്കുന്നവരെയും വിഡ്ഢികളായി കണക്കാക്കുന്നു. ഇത് അവർക്കും മറ്റുള്ളവർക്കും പ്രശ്‌നങ്ങളുണ്ടാക്കുന്ന വലിയ തെറ്റുകളിലേക്ക് നയിച്ചേക്കാം. ഓരോ കാര്യത്തിലും നന്നായി ചിന്തിച്ച്, കാര്യക്ഷമമായി പ്രവർത്തിക്കുന്നവരെയാണ് ചാണക്യൻ പ്രോത്സാഹിപ്പിക്കുന്നത്.
വിനയമില്ലാത്തവർ
വിനയത്തിന് വലിയ പ്രാധാന്യമാണ് ചാണക്യൻ നൽകുന്നത്. തനിക്ക് എല്ലാം അറിയാമെന്ന് വിശ്വസിക്കുന്നവർ പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു. ലോകം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതിനാൽ വിനയത്തോടെ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കേ ജീവിതത്തിൽ മുന്നോട്ട് പോകാൻ കഴിയൂ.