AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ബിസിനസ്സിൽ വരുമാനം വർദ്ധിപ്പിക്കും, ഈ രാശിക്കാർക്ക് അംഗീകാരം ലഭിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം

Horoscope Today's January 18 2026: മറ്റ് ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നോക്കാം.

Horoscope Today: ബിസിനസ്സിൽ വരുമാനം വർദ്ധിപ്പിക്കും, ഈ രാശിക്കാർക്ക് അംഗീകാരം ലഭിക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം
HoroscopeImage Credit source: sarayut Thaneerat/Getty Images Creative
Sarika KP
Sarika KP | Updated On: 18 Jan 2026 | 06:26 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. മറ്റ് ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നോക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. ചെയ്യുന്ന ജോലികൾക്ക് ഫലം ലഭിക്കും. വിദ്യാർത്ഥികൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയസാധ്യത കാണുന്നുണ്ട്. കലാപരമായി നല്ലസമയം. ഇടപാടുകളിൽ ശ്രദ്ധ നൽകുക. കൂട്ടുകാരുടെ ഉപദേശം പ്രയോജനകരമാകും.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ചെയ്യുന്ന ജോലികൾ പൂർത്തികരിക്കാൻ ശ്രമിക്കുക. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ഇന്ന് മികച്ച അവസരം ലഭിക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് കർമ്മരം​ഗത്തിൽ ഉയർച്ചയുണ്ടാകും. ജോലിസ്ഥലത്ത് വാക്കുതർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണ്. സർക്കാർ‌‌ ജോലി ചെയ്യുന്നവർക്ക് അംഗീകാരം ലഭിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് കർമ്മത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് തൊഴിൽ അവസരങ്ങൾ തേടുന്ന യുവാക്കൾക്ക് നല്ല സമയമാണ്.

കന്നി

കന്നി രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിവസമായിരിക്കും. മത്സരപരീക്ഷകളിൽ വിജയം നേടും. സാമ്പത്തികമായി പുരോ​ഗതിയുണ്ടാകും. സാമ്പത്തിക ലാഭം ഉണ്ടാകും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് പ്രശ്നങ്ങളും നേരിടേണ്ടിവരും. ഇത് നിങ്ങളെ മാനസികമായി തകർക്കും. തൊഴിൽ രംഗത്ത് അസ്വാരസ്യങ്ങൾ ഉണ്ടാകും. ആരോ​ഗ്യപരമായി ഇന്ന് ബുദ്ധിമുട്ട് ഉണ്ടാകും.

Also Read:ഹനുമാൻ സ്വാമിയെ ചങ്ങലയിൽ ബന്ധിച്ച ക്ഷേത്രം! കാരണവും വിശ്വാസവും അറിയാം

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് മോശം ദിവസമായിരിക്കും. സാമ്പത്തിക നഷ്ടം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ പരാജയം നേരിടും. വിദേശത്തേക്ക് പോകുന്നവർ അല്പം സൂക്ഷിക്കുക.

ധനു

ധനു രാശിക്കാർക്ക് രാഷ്ട്രീയക്കാരുമായുള്ള കൂടിക്കാഴ്ച ജനപ്രീതി വർദ്ധിപ്പിക്കും. തൊഴിൽ രംഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തിക ലാഭം ഉണ്ടാകും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. വീട് നവീകരിക്കുന്നതിന് പണം ചിലവഴിക്കേണ്ടി വരും. ബിസിനസിൽ വളർച്ചയുണ്ടാകും.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. നല്ല പ്രവർത്തികളിലൂടെ സമൂഹത്തിൽ പ്രശംസ നേടും. വരുമാനം വർദ്ധിപ്പിക്കാൻ സഹായം ലഭിക്കും. കച്ചവടത്തിൽ ലാഭം നേടാം.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഓഫീസിലെ ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും.