AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dev Deepawali 2025: കടത്തിൽ നിന്നും മോചനം; പൂർവ്വികർക്കായി ദേവ ദീപാവലി ദിനത്തിൽ ഒരു വിളക്ക് തെളിയിക്കൂ

Dev Diwali 2025: ദേവന്മാരും ദേവതകളും മാത്രമല്ല ഈ ദിവസങ്ങളിൽ പൂർവികർക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിനത്തിൽ പൂർവികർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്താൽ വീട്ടിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം.

Dev Deepawali 2025: കടത്തിൽ നിന്നും മോചനം; പൂർവ്വികർക്കായി ദേവ ദീപാവലി ദിനത്തിൽ ഒരു വിളക്ക് തെളിയിക്കൂ
Dev Deepawali 2025 day light a lamp for ancestorsImage Credit source: Tv9 Network
ashli
Ashli C | Published: 05 Nov 2025 09:51 AM

ഹിന്ദുമതവിശ്വാസത്തിൽ ദേവ ദീപാവലിക്ക് വലിയ പ്രാധാന്യമാണുള്ളത്. കാർത്തിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിലാണ് ഇത് ആഘോഷിക്കുന്നത്. ദീപാവലിക്ക് ശേഷം ദേവന്മാർ ഭൂമിയിലേക്ക് ഇറങ്ങി വന്ന് ദീപാവലി ആഘോഷിക്കുന്നു എന്നതാണ് ഇതിന് പിറകിലുള്ള വിശ്വാസം. ദേവന്മാരും ദേവതകളും മാത്രമല്ല ഈ ദിവസങ്ങളിൽ പൂർവികർക്കും പ്രത്യേക പ്രാധാന്യമുണ്ട്.

ഈ ദിനത്തിൽ പൂർവികർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്താൽ വീട്ടിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. അതിൽ ഏറ്റവും പ്രധാനം ദേവ ദീപാവലി ദിനത്തിൽ പൂർവികരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അവർക്കായി ഒരു വിളക്ക് തെളിയിക്കുക എന്നുള്ളതാണ്.

ALSO READ:ദേവ ദീപാവലി ദിനത്തിൽ ഈ അഞ്ച് സ്ഥലങ്ങളിൽ വിളക്കുകൾ തെളിയിക്കൂ..! ലക്ഷ്മിദേവി അനുഗ്രഹങ്ങൾ ചൊരിയും

പിതൃ ശാന്തിക്കായി പ്രത്യേക പൂജകൾ

ദേവ ദീപാവലിയുടെ പുണ്യ ദിനത്തിൽ പൂർവികർക്കായി നാം ചെയ്യുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഈ ദിവസം അവർക്ക് വേണ്ടി വിളക്ക് തെളിയിക്കുന്നത് ജീവിതത്തിൽ സമൃദ്ധി കൊണ്ടുവരികയും നമ്മുടെ കടബാധ്യതകൾ ഇല്ലാതാവുകയും ചെയ്യും എന്നും വിശ്വാസം. നമ്മുടെ പൂർവികരോടുള്ള ആദരവും സ്മരണയും ആയാണ് ഇത് കണക്കാക്കുന്നത്.

ദേവ ദീപാവലി ദിനത്തിൽ പൂർവികരെ ആരാധിക്കേണ്ട രീതി

രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയാവുക. ശേഷം വിഷ്ണുവിനെയും ശിവനെയും ഗംഗാദേവിയെയും ഭക്തിപൂർവ്വം ആരാധിക്കുക. വൈകുന്നേരം വീട്ടിലോ ക്ഷേത്രത്തിലോ നദീതീരത്തോ നെയ്യ് അല്ലെങ്കിൽ എള്ളെണ്ണ കൊണ്ടുള്ള വിളക്കുകൾ കത്തിക്കുക. ദീപങ്ങൾ വഴിവരിയായാണ് അലങ്കരിക്കേണ്ടത്. ചിലവിളക്കുകൾ ദൈവങ്ങളുടെ പേരിലും മറ്റു ചിലവർക്ക് നിങ്ങളുടെ പൂർവികരെ മനസ്സിൽ ധ്യാനിച്ചും തെളിയിക്കുക. വിളക്കുകൾ തെളിയിക്കുമ്പോൾ പൂർവികർക്ക് സമാധാനവും സംതൃപ്തിയും ലഭിക്കുന്ന പ്രാർത്ഥിക്കുക.

(ശ്രദ്ധിക്കുക: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)