Astrology 2026: അമ്പലത്തിൽ വെച്ച് ചെരുപ്പ് കാണാതായോ? സൂചന ഇത്
Astrology Tips for Chappal: പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ച് അമ്പലത്തിൽ കയറി കഴിഞ്ഞാൽ പലപ്പോഴും അത് നഷ്ടപ്പെട്ടു പോകാറുണ്ട്. അങ്ങനെ നമ്മുടെ ചെരുപ്പുകൾ നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് വലിയ വിഷമവും സ്വയം പഴിക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്...
തിരക്കുപിടിച്ച പല ക്ഷേത്രങ്ങളിൽ നിന്നും പാദരക്ഷകൾ പുറത്ത് അഴിച്ചുവെച്ച് അമ്പലത്തിൽ കയറി കഴിഞ്ഞാൽ പലപ്പോഴും അത് നഷ്ടപ്പെട്ടു പോകാറുണ്ട്. അങ്ങനെ നമ്മുടെ ചെരുപ്പുകൾ നഷ്ടപ്പെടുകയാണെങ്കിൽ നമുക്ക് വലിയ വിഷമവും സ്വയം പഴിക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ജ്യോതിഷപ്രകാരം അമ്പലത്തിൽ വച്ച് ചെരുപ്പ് കാണാതാവുകയാണെങ്കിൽ അത് ഒരു നല്ല ലക്ഷണം ആണെന്നാണ് കാണിക്കുന്നത്.
പ്രത്യേകിച്ച് ജാതകത്തിൽ ശനിദോഷം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ അമ്പലത്തിൽ വച്ച് ചെരുപ്പ് കാണാതായാൽ അതിന് അർത്ഥം നിങ്ങളുടെ ജാതകത്തിലെ ശനിദോഷം അകലുന്നു എന്നും പാപഭാരം ഒഴിഞ്ഞു പോകുന്നു എന്നുമാണ്. ജീവിതത്തിലെ കടബാധ്യതകൾ മാറുന്നു സൗഭാഗ്യം കടന്നുവരുന്നു എന്നാണ് ജ്യോതിഷികൾ അഭിപ്രായപ്പെടുന്നത്.
അതുപോലെ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചെരിപ്പ് പുറത്തുവയ്ക്കുന്നതിനും ഒരു വിശ്വാസമാണ്.. കേവലം ധരിക്കുന്ന പാദരക്ഷകൾ പുറത്ത് അഴിച്ചു വയ്ക്കുക എന്ന് മാത്രമല്ല ചെരുപ്പുകൾ ക്ഷേത്രത്തിന് പുറത്തുവന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിന് പിന്നിൽ അഹങ്കാരത്തിന്റെയും ത്യാഗത്തിന്റെയും വലിയ അർത്ഥമാണുള്ളത്. നമ്മുടെ അഹങ്കാരത്തെയും വിദ്വേഷത്തേയും ക്ഷേത്രത്തിന് പുറത്ത് ഉപേക്ഷിച്ച് ദൈവത്തിനു മുമ്പാകെയുള്ള ഒരു കീഴടങ്ങലാണ് ഇതിനെ സൂചിപ്പിക്കുന്നത്. അതുപോലെ രാമായണത്തിൽ രാമൻ വനവാസത്തിന് പോയപ്പോൾ ഭരതൻ രാമന്റെ പാദരക്ഷകൾ സിംഹാസനത്തിൽ വയ്ക്കുകയും അതിനെ തുടർച്ചയായി ആരാധിക്കുകയും രാമന്റെ നാമത്തിൽ ഭരണം നടത്തുകയും ചെയ്തിരുന്നു.
അതായത് പാദരക്ഷകൾ ഒരു വ്യക്തിയുടെ ശക്തിയെയും പദവിയെയും പ്രതിഷേധിക്കുന്നത് എങ്ങനെ എന്നതിന്റെ ഒരു ഉത്തരമ ഉദാഹരണമാണിത്. പാദരക്ഷകൾ അച്ചടക്കത്തിന്റെ പ്രതീകം കൂടിയാണ്. അതിനാൽ കാലു മുഴുവൻ മൂടുന്ന പാദരക്ഷകൾ ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ ആർക്കെങ്കിലും പാദരക്ഷകൾ ദാനം ചെയ്യുന്നതും വളരെ നല്ലതാണ്. ശനി ദോഷം ബാധിച്ചവർ തിങ്കൾ, ബുധൻ അല്ലെങ്കിൽ ശനിയാഴ്ചകളിൽ ഒരു ജോഡി പാദരക്ഷകൾ ദാനം ചെയ്താൽ അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. സന്ന്യാസിമാർ മര പാദരക്ഷകൾ ധരിക്കുന്നത് ആത്മീയ വിശുദ്ധിയുടെയും ലളിത ജീവിതത്തിന്റെയും പ്രതീകമാണ്.