Diwali 2026: ദീപാവലിക്ക് ശേഷം നടക്കുന്ന ആദ്യത്തെ സൂര്യഗ്രഹണം! ഈ 3 രാശികൾക്ക് ബിസിനസിൽ ഉന്നതി, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും

ദീപാവലിക്ക് ശേഷം അതായത് നവംബർ 16 സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. ഈ വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്. ഡിസംബർ 16 വരെ സൂര്യ ഈ രാശിയിൽ തുടരും. തുടർന്ന് ധനുരാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. സൂര്യൻ വൃഷ്ചികത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെ ജീവിതത്തിൽ അനുഭവപ്പെടും. അവരിൽ ചിലർക്ക് മോശം ഫലങ്ങൾ ഉണ്ടാകുമ്പോൾ ചില രാശിക്കാർ അവരുടെ കരിയറിൽ അഭിവൃദ്ധി പ്രാപിക്കും

Diwali 2026: ദീപാവലിക്ക് ശേഷം നടക്കുന്ന ആദ്യത്തെ സൂര്യഗ്രഹണം! ഈ 3 രാശികൾക്ക് ബിസിനസിൽ ഉന്നതി, ദാമ്പത്യത്തിൽ സന്തോഷവും സമാധാനവും

Diwali Lucky Zodiac Signs

Published: 

06 Nov 2026 | 09:40 PM

ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ അധിപനായാണ് കണക്കാക്കുന്നത്. ഈ സൂര്യൻ മാസത്തിലൊരിക്കൽ തന്റെ രാശി മാറ്റുന്നു. ചിങ്ങത്തിലെ അധിപനായ സൂര്യൻ സ്ഥാനം മാറുമ്പോൾ എല്ലാം അതിന്റെ സ്വാധീനം എല്ലാ രാശികളിലും കാണാൻ സാധിക്കും. അത്തരത്തിൽ സൂര്യൻ നിലവിൽ തുലാം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിൽ ദീപാവലിക്ക് ശേഷം അതായത് നവംബർ 16 സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. ഈ വൃശ്ചിക രാശിയുടെ അധിപൻ ചൊവ്വയാണ്.

ഡിസംബർ 16 വരെ സൂര്യ ഈ രാശിയിൽ തുടരും. തുടർന്ന് ധനുരാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. സൂര്യൻ വൃഷ്ചികത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ സ്വാധീനം മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാരുടെ ജീവിതത്തിൽ അനുഭവപ്പെടും. അവരിൽ ചിലർക്ക് മോശം ഫലങ്ങൾ ഉണ്ടാകുമ്പോൾ ചില രാശിക്കാർ അവരുടെ കരിയറിൽ അഭിവൃദ്ധി പ്രാപിക്കും. ഏതൊക്കെ രാശിക്കാർക്കാണ് പ്രൊഫഷണലി വളർച്ച ഉണ്ടാകുക എന്ന് നോക്കാം.

ALSO READ:ദീപാവലിക്ക് ശേഷം ശുക്രൻ സംക്രമിക്കുന്നു! കന്നി ഉൾപ്പെടെയുള്ള രാശികളെ ഏത് രീതിയിൽ ബാധിക്കും?

ഇടവം

സൂര്യൻ വൃശ്ചിക രാശിയുടെ ഏഴാം ഭാവത്തിലേക്ക് നീങ്ങുന്നു. ഈ രാശിക്കാർക്ക് ഇത് വളരെ അനുകൂലമായിരിക്കും. പ്രധാനമായും കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള അവസരം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയം അനുകൂലം ആയിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാൻ സാധ്യത. നിങ്ങളുടെ ജോലി മാറ്റാൻ നിങ്ങൾക്ക് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ല ജോലി അവസരങ്ങളും നിങ്ങളെ തേടിയെത്തും. സംയുക്ത ബിസിനസ് ചെയ്യുന്നവർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. അതേസമയം ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട് ദാമ്പത്യജീവ സന്തോഷകരം ആയിരിക്കും ആരോഗ്യവും നല്ലതായിരിക്കും.

മിഥുനം

സൂര്യൻ മിഥുനം രാശിയുടെ ആറാം ഭാവത്തിലേക്കാണ് നീങ്ങുന്നത്. സൂര്യന്റെ സംക്രമണം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും നിങ്ങൾക്ക് നിങ്ങളുടെ ജോലി ഫലപ്രദമായി പൂർത്തിയാക്കാൻ സാധിക്കും. ആത്മീയതയിലുള്ള നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളം ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ജോലി ചെയ്യുന്നവർ ഉന്നത അധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഈ കാലയളവ് വളരെ നല്ലതായിരിക്കും. പണമൊഴുക്ക് വർദ്ധിക്കും ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

മകരം

മകരം രാശിയുടെ പതിനൊന്നാം ഭാവത്തിലേക്കാണ് സൂര്യൻ നീങ്ങുന്നത്. ഇതേ രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റും. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളിൽ നിന്നും പെട്ടെന്ന് അപ്രതീക്ഷിതമായ പണം ലഭിക്കും. നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കും. നിങ്ങളുടെ ബന്ധവും ശക്തിപ്പെടും.

ENGLISH SUMMARY

In astrology, the Sun is considered the lord of the planets. It changes its zodiac sign once a month. As the ruler of the sign Leo (Chingam), the Sun’s movement exerts an influence on all the zodiac signs. Currently, the Sun is transiting through the sign of Libra (Thulam). Following this, on November 16—after Diwali—the Sun will enter the sign of Scorpio (Vrishchikam).

Loading...
Unable to load recommendations.
Follow Us
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി