Diwali 2026: ദീപാവലി ലക്ഷ്മി പൂജ; തീയതിയും പൂജാസമയവും അറിഞ്ഞാലോ…
Diwali 2026 Lakshmi Puja: തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്. ഈ ദിവസത്തിൽ ഭക്തർ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും ദേവിയായ ലക്ഷ്മി ദേവിയെയും, വിഘ്നങ്ങൾ നീക്കുന്ന ഗണേശ ഭഗവാനെയും ഒരേപോലെ ആരാധിക്കുന്നു. 2026 ലെ ദീപാവലി ആഘോഷങ്ങളുടെ പ്രധാന വിവരങ്ങൾ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
പ്രകാശത്തിന്റെയും ഐശ്വര്യത്തിന്റെയും ആഘോഷമായ ദീപാവലി ഇന്ത്യയൊട്ടാകെയും ലോകമെമ്പാടുമുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഹിന്ദുക്കൾ വലിയ ആവേശത്തോടെയാണ് കൊണ്ടാടുന്നത്. തിന്മയ്ക്കുമേൽ നന്മയുടെയും ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും വിജയത്തെയാണ് ഈ ദിവസം സൂചിപ്പിക്കുന്നത്.ഈ ദിവസത്തിൽ ഭക്തർ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ഭാഗ്യത്തിന്റെയും ദേവിയായ ലക്ഷ്മി ദേവിയെയും, വിഘ്നങ്ങൾ നീക്കുന്ന ഗണേശ ഭഗവാനെയും ഒരേപോലെ ആരാധിക്കുന്നു. 2026 ലെ ദീപാവലി ആഘോഷങ്ങളുടെ പ്രധാന വിവരങ്ങൾ അറിഞ്ഞാലോ…
ഇത്തവണ ദീപാവലി എന്ന്?
ഒക്ടോബർ 8, ഞായറാഴ്ചയാണ് ഈ വർഷത്തിലെ ദീപാവലി ആഘോഷം. ഈ അവസരത്തിൽ, വൈകുന്നേരം ലക്ഷ്മി-ഗണേശ പൂജ നടത്തുന്നതിന് മുമ്പായി വീടുകളിൽ ദീപങ്ങൾ തെളിയിക്കുകയും, പൂക്കൾ, രംഗോലികൾ എന്നിവയാൽ അലങ്കരിക്കുകയും ചെയ്യും. പരമ്പരാഗതമായി അമാവാസി തിഥിയും ശുഭകരമായ വൃഷഭ കാലവും ഒത്തുവരുന്ന പ്രദോഷ കാലത്താണ് പൂജ നടത്തുന്നത്. എന്നിരുന്നാലും, പ്രാദേശിക സൂര്യോദയ, സൂര്യാസ്തമയ സമയങ്ങളിലെ വ്യത്യാസങ്ങൾ കാരണം കൃത്യമായ മുഹൂർത്തം ഓരോ നഗരത്തിലും വ്യത്യസ്തമായിരിക്കും.
ദീപാവലി ലക്ഷ്മി പൂജ: തീയതിയും അമാവാസി തിഥിയും
- ലക്ഷ്മി പൂജ തീയതി: 2026 നവംബർ 8, ഞായറാഴ്ച
- അമാവാസി തിഥി ആരംഭിക്കുന്നത്: 2026 നവംബർ 8, രാവിലെ 11:27-ന്
- അമാവാസി തിഥി അവസാനിക്കുന്നത്: 2026 നവംബർ 9, ഉച്ചയ്ക്ക് 12:31-ന്
- പ്രധാന പൂജാ സമയം: നവംബർ 8-ന് വൈകുന്നേരം (ഓരോ നഗരങ്ങളിലെയും അനുയോജ്യമായ മുഹൂർത്തമനുസരിച്ച്)
ALSO READ: ദീപാവലി നാളിൽ വിളക്കുകൾ തെളിയിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!
അമാവാസി തിഥി നവംബർ 9 ഉച്ചവരെ തുടരുമെങ്കിലും, പ്രധാന ലക്ഷ്മി പൂജ നവംബർ 8-ന് വൈകുന്നേരമാണ് നടത്തുന്നത്. സൂര്യാസ്തമയത്തിനു ശേഷമുള്ള സമയമായ പ്രദോഷ കാലത്താണ് സാധാരണയായി ലക്ഷ്മി പൂജ നടത്തുന്നത്. വൈകുന്നേരത്തെ പൂജയ്ക്ക് വൃഷഭ കാലം വളരെ വിശേഷപ്പെട്ടതും മംഗളകരവുമായി കണക്കാക്കപ്പെടുന്നു.
ലക്ഷ്മി പൂജയും ഗണേശ പൂജയും: പ്രാധാന്യം
വിഘ്നനിവാരകനും ബുദ്ധിയുടെയും ശുഭാരംഭങ്ങളുടെയും ദൈവവുമായതിനാലാണ് ഗണേശ ഭഗവാനെ ലക്ഷ്മി ദേവിയോടൊപ്പം ആരാധിക്കുന്നത്. ധനം, ഐശ്വര്യം, സമൃദ്ധി, സൗഭാഗ്യം എന്നിവയുടെ ദേവിയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം തേടിയാണ് ദീപാവലി നാളിൽ ലക്ഷ്മി പൂജ നടത്തുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച്, വീടുകളിലേക്ക് സന്തോഷവും സമൃദ്ധിയും സ്വാഗതം ചെയ്യുന്നതിനായി കാർത്തിക മാസത്തിലെ അമാവാസി നാളിൽ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു.
പൂജ ചെയ്യേണ്ട വിധം
- വൈകുന്നേരത്തെ പൂജയ്ക്ക് മുമ്പ് വീട് വൃത്തിയാക്കി പ്രധാന വാതിൽക്കൽ രംഗോലി, പൂക്കൾ, തോരണങ്ങൾ എന്നിവയാൽ അലങ്കരിക്കുക.
- പൂജാ സ്ഥലം ഭംഗിയായി ക്രമീകരിച്ച്, ശുദ്ധീകരണ ചടങ്ങിന്റെ ഭാഗമായി പീഠത്തിന് ചുറ്റും ഗംഗാജലമോ ശുദ്ധജലമോ തളിക്കുക.
- പൂജാമുറിയിൽ മരപ്പീഠം വെച്ച് അതിൽ വൃത്തിയുള്ള ചുവപ്പോ മഞ്ഞയോ തുണി വിരിക്കുക. അതിനുമുകളിൽ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്റെയും വിഗ്രഹങ്ങളോ ചിത്രങ്ങളോ പ്രതിഷ്ഠിക്കുക.
- അടുത്തുതന്നെ കലശം സ്ഥാപിക്കുക. കലശത്തിൽ വെള്ളം നിറച്ച് അതിൽ അടയ്ക്ക, നാണയം, മാവിലകൾ എന്നിവ വെച്ച് മുകളിൽ തേങ്ങ പ്രതിഷ്ഠിക്കുക.
- ഗണപതി പൂജയോടെ വേണം ചടങ്ങുകൾ ആരംഭിക്കാൻ. ഭഗവാന് പൂക്കൾ, കുങ്കുമം, അക്ഷതം, ധൂപം, മധുരപലഹാരങ്ങൾ എന്നിവ സമർപ്പിക്കുക.
- നെയ്വിളക്ക് കൊളുത്തി വിഘ്നങ്ങൾ മാറ്റുന്നതിനും പൂജ വിജയകരമായി പൂർത്തിയാകുന്നതിനുമായി പ്രാർത്ഥിക്കുക.
- ഗണപതി പൂജയ്ക്ക് ശേഷം ലക്ഷ്മി ദേവിയെ ഭക്തിപൂർവ്വം ആരാധിക്കുക. ദേവിക്ക് കുങ്കുമം, മഞ്ഞൾ, അക്ഷതം, ഫ്രഷ് പൂക്കൾ, പൂമാല എന്നിവ സമർപ്പിക്കുക.
- ദേവീദേവന്മാർക്ക് മുന്നിൽ അഗർബത്തിയും നെയ്വിളക്കും കൊളുത്തുക. പൂജാവേളയിൽ ലക്ഷ്മി മന്ത്രങ്ങളും പ്രാർത്ഥനകളും ജപിക്കാം.
- പ്രാർത്ഥനകൾക്ക് ശേഷം ലക്ഷ്മി ആരതി ഉഴിയുകയും തയ്യാറാക്കിയ നിവേദ്യം ദേവീദേവന്മാർക്ക് സമർപ്പിക്കുകയും ചെയ്യുക.
- പൂജ പൂർത്തിയായ ശേഷം പ്രധാന കവാടം, ജനലുകൾ, ബാൽക്കണി മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മൺവിളക്കുകൾ തെളിക്കുക.
English Summary:
Diwali 2026 will be celebrated on Sunday, November 8, with Lakshmi Puja traditionally performed during the auspicious evening Pradosh Kaal. According to Drik Panchang, the Amavasya Tithi begins at 11:27 AM on November 8 and ends at 12:31 PM on November 9.