Parama Ekadashi 2026: പരമ ഏകാദശി ദിനത്തിൽ വീട്ടിൽ ഇക്കാര്യങ്ങൾ ചെയ്യൂ..
Parama Ekadashi 2026 Puja Vidhi:പുരുഷോത്തമ കമല ഏകാദശി എന്നാണ് ഇതിന്റെ മറ്റൊരു പേര്. അത്തരത്തിൽ ഈ വർഷത്തെ പരമ ഏകാദശി നാളെ വ്യാഴാഴ്ച അതായത് ജൂൺ 11നാണ്. ഭഗവാൻ വിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വ്യാഴാഴ്ച. അതിനാൽ തന്നെ ഈ ദിവസത്തെ ഏകാദശിവ്രതം കൂടുതൽ വിശിഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഈ ദിവസം വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.............
ഹിന്ദുമതത്തിൽ ഒരു വർഷത്തിൽ 24 ഏകാദശികൾ ഉണ്ട്. അതിൽ മൂന്നുവർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഏറ്റവും പ്രാധാന്യമുള്ള ഒരു ഏകാദശിയാണ് പരമ ഏകാദശി. ഹിന്ദു കലണ്ടർ പ്രകാരം അധിക മാസത്തിൽ വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് പരമ ഏകാദശി എന്ന് വിളിക്കുന്നത്. പുരുഷോത്തമ കമല ഏകാദശി എന്നാണ് ഇതിന്റെ മറ്റൊരു പേര്. അത്തരത്തിൽ ഈ വർഷത്തെ പരമ ഏകാദശി നാളെ വ്യാഴാഴ്ച അതായത് ജൂൺ 11നാണ്. ഭഗവാൻ വിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വ്യാഴാഴ്ച. അതിനാൽ തന്നെ ഈ ദിവസത്തെ ഏകാദശിവ്രതം കൂടുതൽ വിശിഷ്ടമായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ ഈ ദിവസം വീട്ടിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.
നാളെ ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നിട്ട് വേണം പൂജാകർമ്മങ്ങൾ ചെയ്യാൻ. കുളിച്ചു ശുദ്ധിയായിട്ട് വേണം വ്രതം ആരംഭിക്കാൻ. കുളി കഴിഞ്ഞ് വൃത്തിയായി വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള വസ്ത്രം ധരിക്കുക. പൂജാമുറിയിൽ വിളക്ക് തെളിയിച്ച് കിഴക്കോട്ട് തിരിഞ്ഞ് നിന്ന് നമസ്കരിച്ചിട്ട് വേണം വ്രതം ആരംഭിക്കാൻ.
ALSO READ:കാര്യ സിദ്ധിക്കും പാപമോചനത്തിനും ശ്രേഷ്ഠം; മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പരമ ഏകാദശി വ്യാഴാഴ്ച
ആരാധനാരീതി
ഭഗവാൻ വിഷ്ണുവിന്റെയോ കൃഷ്ണന്റെയോ ഫോട്ടോയിൽ വിളക്ക് തെളിയിച്ചതിനു ശേഷം മഞ്ഞളോ ചന്ദനമോ കുങ്കുമമോ തൊടുവിക്കുക. കൂടാതെ ഭഗവാൻ വിഷ്ണുവിന് ഏറ്റവും ഇഷ്ടപ്പെട്ട ഇലയാണ് തുളസിയില. അതിനാൽ വ്യാഴാഴ്ച വിഷ്ണു ഭഗവാന് തുളസിമാല സമർപ്പിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം വ്രതം അനുഷ്ഠിക്കേണ്ട ദിവസം ഒരിക്കലും തുളസിയില പറക്കരുത്. തലേദിവസം പറച്ചുവെക്കുക. മഞ്ഞനിറത്തിലുള്ള പഴങ്ങൾ മധുരപലഹാരങ്ങൾ എന്നിവ ഭഗവാന് നിവേദ്യമായി സമർപ്പിക്കാം.
ജപിക്കേണ്ട മന്ത്രങ്ങൾ
ഓം നമോ ഭഗവതേ വാസുദേവായ” എന്ന ദ്വാദശാക്ഷര മന്ത്രം കുറഞ്ഞത് 108 തവണ ജപിക്കുക.കൂടാതെ വിഷ്ണു സഹസ്രനാമം, ഭഗവദ്ഗീത അല്ലെങ്കിൽ ഏകാദശി വ്രതകഥ എന്നിവ പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്യുന്നതും വളരെ നല്ലതാണ്.ജൂൺ 11 പുലർച്ചെ 12:57നാണ് ഈ ഏകാദശി ആരംഭിക്കുന്നത്. അവസാനിക്കുന്നത് ജൂൺ 11 രാത്രി 10:36 നും. മഹാവിഷ്ണുവിനെ ഏറെ പ്രാധാന്യമുള്ള വ്യാഴാഴ്ചയാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. കടുത്ത ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി ഈ ഏകാദശി അനുഷ്ഠിക്കാവുന്നതാണ്.
നാം ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ഈ അപൂർവ്വ ഏകാദശി വളരെ ഉത്തമമാണെന്ന് കണക്കാക്കുന്നു. ദിവസം ഭക്തിപൂർവ്വം വ്രതം എടുത്തു കൊണ്ട് വിഷ്ണുപൂജ നടത്തിയാൽ ആഗ്രഹം മരണാനന്തരം വൈകുണ്ഠ പ്രാപ്തിയും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ENGLISH SUMMARY
According to the Hindu calendar, the Krishna Paksha Ekadashi that falls in the extra month is called Parama Ekadashi. Another name for it is Purushottam Kamala Ekadashi. Thus, this year’s Parama Ekadashi is tomorrow, Thursday, i.e. June 11. Thursday is a day of great importance to Lord Vishnu.