Parama Ekadasi: കാര്യ സിദ്ധിക്കും പാപമോചനത്തിനും ശ്രേഷ്ഠം; മൂന്ന് വർഷത്തിലൊരിക്കൽ വരുന്ന പരമ ഏകാദശി വ്യാഴാഴ്ച
Parama Ekadasi 2026:ഹിന്ദു കലണ്ടർ പ്രകാരം അധിക മാസത്തിൽ വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് പരമ ഏകാദശി എന്ന് വിളിക്കുന്നത്. ഇതിനെ പുരുഷോത്തമ കമല ഏകാദശി എന്നും വിളിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷത്തെ അധികമാസ കൃഷ്ണപക്ഷ ഏകാദശി വരുന്നത് 2026 ജൂൺ 11 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിവസമായാണ് കണക്കാക്കുന്നത്............
ഹിന്ദുമതത്തിൽ ഒരു വർഷത്തിൽ 24 ഏകാദശികൾ ആണുള്ളത്. എല്ലാ മാസവും രണ്ട് ഏകാദശികൾ. എന്നാൽ മൂന്ന് വർഷത്തിലൊരിക്കൽ മാത്രം വരുന്ന ഏറ്റവും പ്രാധാന്യവും ഐശ്വര്യപൂർണ്ണവുമായ ഏകാദശിയാണ് പരമ ഏകാദശി. ഹിന്ദു കലണ്ടർ പ്രകാരം അധിക മാസത്തിൽ വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് പരമ ഏകാദശി എന്ന് വിളിക്കുന്നത്.
ഇതിനെ പുരുഷോത്തമ കമല ഏകാദശി എന്നും വിളിക്കാറുണ്ട്. അത്തരത്തിൽ ഈ വർഷത്തെ അധികമാസ കൃഷ്ണപക്ഷ ഏകാദശി വരുന്നത് 2026 ജൂൺ 11 വ്യാഴാഴ്ചയാണ്. വ്യാഴാഴ്ച മഹാവിഷ്ണുവിന് ഏറെ പ്രാധാന്യമുള്ള ദിവസമായാണ് കണക്കാക്കുന്നത്.
അതിനാൽ തന്നെ ഈ ദിവസത്തെ ഏകാദശിവ്രതം കൂടുതൽ വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. ജൂൺ 11 പുലർച്ചെ 12:57നാണ് ഈ ഏകാദശി ആരംഭിക്കുന്നത്. അവസാനിക്കുന്നത് ജൂൺ 11 രാത്രി 10:36 നും. മഹാവിഷ്ണുവിനെ ഏറെ പ്രാധാന്യമുള്ള വ്യാഴാഴ്ചയാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. കടുത്ത ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി ഈ ഏകാദശി അനുഷ്ഠിക്കാവുന്നതാണ്.
കൂടാതെ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ വലിയ പാപങ്ങളിൽ നിന്നും മുക്തി നേടാൻ ഈ അപൂർവ്വ ഏകാദശിവൃതം വളരെ ഉത്തമമായി കണക്കാക്കുന്നു. ഈ ദിവസം ഭക്തിപ്രൂവ് വ്രതം എടുത്തുകൊണ്ട് വിഷ്ണു പൂജ നടത്തിയാൽ ആഗ്രസാഫല്യവും മരണാനന്തരം വൈകുണ്ഠ പ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ALSO READ: കൊട്ടിയൂർ വൈശാഖ മഹോത്സവം: തിരുവോണം ആരാധന വെള്ളിയാഴ്ച
വ്രതാനുഷ്ഠാനത്തിന്റെ രീതികൾ
ഏകാദശിയുടെ തലേദിവസം അതായത് ദശമിനാളിൽ ജൂൺ 10ന് രാത്രിയിൽ അരി ഭക്ഷണം കഴിക്കരുത്. ഏകാദശി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി ഭഗവാൻ വിഷ്ണുവിനെയോ കൃഷ്ണനെയോ ധ്യാനിച്ച് വ്രതം ആരംഭിക്കുക. കൂടാതെ ഈ ദിവസം വിഷ്ണുക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വളരെ നല്ലതായി കണക്കാക്കുന്നു. കൂടാതെ ഏകാദശി എടുക്കുന്ന ദിവസത്തിൽ വിഷ്ണുസഹസ്രനാമം, അഷ്ടാക്ഷര മന്ത്രം അതായത് ഓം നമോ നാരായണായ ഭാഗവതം എന്നിവ ജപിക്കുന്നതും നല്ലതാണ്.
പ്രത്യേക യോഗങ്ങൾ
സർവാർത്ത സിദ്ധി യോഗയും ശോഭന യോഗയും ഈ ദിവസം രൂപം കൊള്ളുന്നു. ഇവ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ഏറ്റെടുക്കുന്ന ജോലികൾ വിജയിക്കാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് ബിസിനസ്സ്, കരിയർ സംബന്ധമായ ശ്രമങ്ങളിൽ.
ഏകാദശിയുടെ ഐതിഹ്യം
സമ്പത്തിന്റെ ദേവനായ കുബേരൻ പരമ ഏകാദശിവ്രതം അനുഷ്ഠിച്ചു എന്നും അത് അദ്ദേഹത്തിന് നല്ല സമ്പാദ്യം നേടാനുള്ള കഴിവും അഭിവൃദ്ധിയും നൽകി എന്നും പുരാണങ്ങളിൽ പറയുന്നു. അതുപോലെ രാജ്യം, കുടുംബം എന്നിങ്ങനെ എല്ലാം നഷ്ടപ്പെട്ട സത്യവാൻ ഹരിശ്ചന്ദ്രനും ഈ വ്രതം അനുഷ്ഠിച്ചു. തൽഫലമായി നഷ്ടപ്പെട്ട രാജ്യം, കുടുംബം, സമ്പത്ത് എന്നിവ അദ്ദേഹം തിരിച്ചു പിടിച്ചു. ജീവിതത്തിൽ സന്തോഷം സമൃദ്ധി എന്നിവ നേടുന്നതിനുവേണ്ടി ഈ ഏകാദശി അനുഷ്ഠിക്കുന്നത് നല്ലതാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ENGLISH SUMMARY
Parama Ekadashi is the most important and auspicious Ekadashi that occurs only once in three years. The Krishna Paksha Ekadashi of the extra month of the year falls on Thursday, June 11, 2026. Thursday is considered a day of great importance to Lord Vishnu.