AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക നേട്ടം ഉണ്ടാകും, ദൂരെ യാത്ര പോകും; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today On May 27th 2025: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് അറിയുന്നതിനായി സമ്പൂർണ രാശിഫലം നോക്കാം.

Today’s Horoscope: സാമ്പത്തിക നേട്ടം ഉണ്ടാകും, ദൂരെ യാത്ര പോകും; ഇന്നത്തെ രാശിഫലം ഇങ്ങനെ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 27 May 2025 06:09 AM

ഇന്ന് മെയ് 27, ചൊവ്വാഴ്ച. മിക്കവരും ഓരോ ദിവസവും തുടങ്ങുന്നത് രാശിഫലം വായിച്ചുകൊണ്ടാണ്. ഇത് നിങ്ങളുടെ അതാത് ദിവസം എങ്ങനെയായിരിക്കും എന്ന് ഒരു സൂചന നൽകുന്നു. ഓരോരുത്തരുടെയും അതാത് ദിവസങ്ങളിലെ രാശിഫലം അവരവരുടെ രാശി അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാശിക്കാർക്ക് അനുകൂല സമയമാണെങ്കിൽ മറ്റു ചിലർക്ക് ഇന്ന് പ്രതികൂലമായിരിക്കും. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയായിരിക്കും എന്ന് അറിയുന്നതിനായി സമ്പൂർണ രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാർത്തിക കാൽഭാഗം)

മേടം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്ത് അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകാം. പുതിയ സംരംഭം തുടങ്ങാൻ അനുകൂല സമയമാണ്. ബന്ധുക്കളുടെ സഹായം ലഭിക്കും. ശ്രമങ്ങൾ ഫലം കാണും.

ഇടവം (കാർത്തിക മുക്കാൽഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

ഇടവം രാശിക്കാർക്ക് ഇന്ന് രോഗങ്ങൾ പിടിപെടാൻ സാധ്യത. മനഃക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. കുടുംബത്തിനായുള്ള ചിലവുകൾ വർദ്ധിക്കും. ചെറിയ യാത്രകൾ ആവശ്യമായി വരും. പുതിയ സംരംഭങ്ങൾക്ക് ഇന്ന് നന്നല്ല.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

മിഥുനം രാശിക്കാർക്ക് ഇന്ന് ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാനാകും. പ്രയത്നങ്ങൾക്ക് അനുസൃതമായ ഫലം ഉണ്ടാകും. പ്രണയിതാക്കൾക്ക് സന്തോഷകരമായ ദിവസമാണ്. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരം.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

കർക്കടകം രാശിക്കാർ ഇന്ന് പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബാംഗങ്ങളോടൊപ്പം യാത്ര പോകും. പൂർവിക സ്വത്ത് വന്നുചേരും. പൊതുവേ ഉത്സാഹം ഉണ്ടാകും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ചിങ്ങം രാശിക്കാർക്ക് ഇന്ന് അപകട സാധ്യത ഉള്ളതിനാൽ ജാഗ്രത പുലർത്തുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. അലസത ഒഴിവാക്കുക. അനാവശ്യ ചെലവുകൾ വന്നുചേരാം. മനഃക്ലേശം ഉണ്ടാകാം. സാധനങ്ങൾ നഷ്ടപ്പെടാം.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കന്നി രാശിക്കാർ ഇന്ന് പല കാര്യങ്ങൾക്കും പ്രാരംഭ തടസ്സം നേരിടും. ബിസിനസിൽ നഷ്ടമുണ്ടാകും. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണം. തൊഴിലിടത്ത് അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. അനാവശ്യ വാഗ്‌വാദങ്ങളിൽ നിന്ന് ഒഴിവാവുക.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

തുലാം രാശിക്കാർക്ക് ഇന്ന് ഓഹരി ഇടപാടിൽ നിന്നും ലാഭമുണ്ടാകും. ആഡംബരങ്ങൾക്കായി ധാരാളം പണം ചിലവാക്കും. രോഗങ്ങൾ പൂർണമായും ഭേദമാകും. ആത്മവിശ്വാസം വർധിക്കും. .പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടം ഉണ്ടാകും.

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർ ഇന്ന് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ വീണ്ടും ഒന്നിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. ഉല്ലാസയാത്ര പോകും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

ധനു രാശിക്കാർക്ക് ഇന്ന് പലവിധ തടസ്സങ്ങൾ നേരിടേണ്ടി വരും. പണം സൂക്ഷിച്ച് ഉപയോഗിക്കുക. സ്വന്തം ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്നത് നന്ന്. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. വസ്തു ഇടപാടുകൾ ഇന്ന് വേണ്ട.

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

മകരം രാശിക്കാർക്ക് ഇന്ന് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. തൊഴിലിടത്ത് അംഗീകാരം ലഭിക്കും. വരുമാനം വർധിക്കും. ഏറെ നാളായുള്ള ആഗ്രഹങ്ങൾ സാധിക്കും. പ്രവർത്തനരംഗത്ത് നല്ല അന്തരീക്ഷമായിരിക്കും. ദൂരെ യാത്ര പോകും.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

കുംഭം രാശിക്കാർക്ക് ഇന്ന് ബിസിനസ് രംഗത്ത് അനുകൂലമായ മാറ്റമുണ്ടാകും. യാത്രകൾ ഗുണകരമാകും. കർമ്മ രംഗത്ത് കൂടുതൽ ശോഭിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരമാണ്. പുതിയ വാഹനത്തിന് യോഗമുണ്ട്.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

മീനം രാശിക്കാർ ഇന്ന് അനുകൂല സമയമാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും. വരുമാനം വർധിക്കും. കുടുംബജീവിതം സന്തോഷകരമാണ്. ധനപരമായി അനുകൂല സമയമാണ്. ജോലിഭാരം കുറയും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)