Gajalakshmi Rajyog: ജോലിയിൽ സ്ഥാനക്കയറ്റം, ഉയർന്ന ശമ്പളം! ഈ രാശികളെ കാത്തിരിക്കുന്നത് ഇനി സുവർണ്ണകാലം
Gajalakshmi Rajyog Lucky Zodiacs:ഗ്രഹങ്ങളിൽ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും പ്രതീകമായി കണക്കാക്കുന്ന ശുക്രൻ സംക്രമിക്കാൻ ഒരുങ്ങുന്നു.ജൂൺ 8 മുതൽ ജൂലൈ 4 വരെ ശുക്രൻ കർക്കടകത്തിൽ തുടരും.കർക്കടകത്തിൽ ശുക്രൻ്റെ ഈ സംക്രമണം വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.........
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണുള്ളത്. കാരണം ഇവ 12 രാശികളുടെയും ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തും. അത്തരത്തിൽ ഗ്രഹങ്ങളിൽ ഭാഗ്യത്തിന്റെയും സന്തോഷത്തിന്റെയും സൗഭാഗ്യങ്ങളുടെയും പ്രതീകമായി കണക്കാക്കുന്ന ശുക്രൻ സംക്രമിക്കാൻ ഒരുങ്ങുന്നു.
ജൂൺ 8 തിങ്കളാഴ്ച ശുക്രൻ കർക്കടകത്തിലേക്ക് പ്രവേശിക്കും, അവിടെ വ്യാഴം ഇതിനകം തന്നെ ഉണ്ട്. ശുക്രനും വ്യാഴവും സംയോജിക്കുന്നത് ഗജലക്ഷ്മി യോഗം സൃഷ്ടിക്കും. ജൂൺ 8 മുതൽ ജൂലൈ 4 വരെ ശുക്രൻ കർക്കടകത്തിൽ തുടരും.കർക്കടകത്തിൽ ശുക്രൻ്റെ ഈ സംക്രമണം വലിയ സന്തോഷങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.
മേടം
ശുക്രൻ്റെ സംക്രമണം മേടം രാശിക്കാർക്ക് സൗഭാഗ്യവും സന്തോഷവും കൊണ്ടുവരും. പ്രത്യേകിച്ച് ജോലി അന്വേഷിക്കുന്നവർക്കും ജോലിയിൽ സ്ഥാനക്കയറ്റത്തിനോ ശമ്പള വർദ്ധനവിന് ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച സമയമാണ്. ശുക്രന്റെ സ്വാധീനത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയും കാണുന്നു. എന്നിരുന്നാലും തീരുമാനമെടുക്കുമ്പോൾ മുതിർന്നവരോട് അഭിപ്രായം ചോദിച്ചു ചെയ്യുക.
ALSO READ:കുംഭം ഉൾപ്പെടെ നാല് രാശിക്കാർക്ക് ദോഷകാലം! രാഹു സംക്രമിക്കുന്നു
കർക്കിടകം
കർക്കിടകം രാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങളുടെ സ്വന്തം നാശ രൂപപ്പെടുന്ന ഈ രാജയോഗം നിങ്ങൾക്ക് ബഹുമാനവും ആദരവും സന്തോഷവും സമൃദ്ധിയും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.
തുലാം
ശുക്രൻ്റെ സംക്രമണം തുലാം നാഷിക്കാർക്കും വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും കരിയറിൽ മെച്ചപ്പെട്ട ശമ്പളം ലഭിക്കുവാനുള്ള സാധ്യത കരിയറിൽ പുരോഗതി ഉണ്ടാകും പുതിയ അവസരങ്ങൾക്കുള്ള വാതിലുകൾ തുറന്നുവരും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും ലഭിക്കും.
വൃശ്ചികം
ശുക്രൻ്റെ സംക്രമണ കാലയളവിൽ ഈ രാശിക്കാർക്ക് ഭാഗ്യം പിന്തുണയ്ക്കും. എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ പോലും വിജയിക്കാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. പുതിയ സാമ്പത്തിക വഴികൾ തുറന്നുവരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ പുതിയ സൗഭാഗ്യങ്ങൾക്കും നേട്ടങ്ങൾക്കും കാരണമാകും.
ധനു
ഈ സമയത്ത്, ആരോഗ്യ, സാമ്പത്തിക കാര്യങ്ങളിൽ സന്തുലിതമായ സമീപനം സ്വീകരിക്കുന്നത് ഗുണം ചെയ്യും. അങ്ങനെയെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായിരിക്കും.
മകരം
കുടുംബ ജീവിതത്തിൽ കൂടുതൽ ഐക്യവും സന്തോഷവും നിലനിൽക്കും. പുതിയ സാമ്പത്തിക വഴികൾ തുറന്നുവരും. ബിസിനസ് ചെയ്യുന്നവർക്ക് പങ്കാളിത്ത ബിസിനസിൽ ലാഭം നേടിത്തരും. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുത്താൽ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.
ENGLISH SUMMARY
On Monday, June 8, Venus will enter Cancer, where Jupiter is already present. The conjunction of Venus and Jupiter will create Gaja Lakshmi Yoga. Venus will remain in Cancer from June 8 to July 4. This transit of Venus in Cancer will bring great joy and good fortune.