Gold Astrology Tips: യാചകർ പോലും സമ്പന്നരാകും! സ്വർണ്ണം ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ഈ ദിശയിൽ സൂക്ഷിക്കൂ

Gold Vastu Tips: വാസ്തു ശാസ്ത്ര പ്രകാരം , സ്വർണ്ണമോ മറ്റേതെങ്കിലും വിലയേറിയ ലോഹമോ എല്ലായ്പ്പോഴും ശരിയായ ദിശയിൽ സൂക്ഷിക്കണം.ജ്യോതിഷത്തിൽ സ്വർണത്തെ ദേവന്മാരുടെ ഗുരുവായ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില വിശ്വാസങ്ങളിൽ അത് സൂര്യദേവനുമായും ബന്ധപ്പെട്ടിരിക്കുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് സ്വർണ്ണം ഒരു പ്രത്യേക ദിശയിൽ വയ്ക്കുകയാണെങ്കിൽ അത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തും. തന്മൂലം സമ്പത്തും സമൃദ്ധിയും വർദ്ധിക്കുമെന്നും വിശ്വാസം.........

Gold Astrology Tips: യാചകർ പോലും സമ്പന്നരാകും! സ്വർണ്ണം ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ട ഈ ദിശയിൽ സൂക്ഷിക്കൂ

Lord Lakshmi, Gold

Published: 

12 May 2026 | 11:26 AM

ഐശ്വര്യപൂർണ്ണമായ ഒരു ലോഹമായാണ് സ്വർണ്ണത്തെ കണക്കാക്കുന്നത്. സ്വർണാഭരണങ്ങളും സ്വർണവും സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സ്വർണ്ണത്തിന്റെ വില അടിക്കടി ഉയരുകയാണ്. അതിനാൽ തന്നെ പലരെ സംബന്ധിച്ചും സ്വർണ്ണം വാങ്ങിക്കുക എന്നത് ഒരു സ്വപ്നമായി മാറുന്നു. മാത്രമല്ല അതിനനുസരിച്ചുള്ള സാമ്പത്തിക അഭിവൃദ്ധിയോ ഐശ്വര്യമോ ജീവിതത്തിലേക്ക് കടന്നു വരാത്തതും ജീവിതത്തിലെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടാതെ ആവുന്നതിന് മറ്റൊരു പ്രധാന കാരണമാണ്. ഭൂമിയിലെ ഏറ്റവും വിലകൂടിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം.

ജ്യോതിഷപ്രകാരം സമ്പത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് സ്വർണ്ണത്തെ കണക്കാക്കുന്നത്. ജ്യോതിഷത്തിൽ സ്വർണത്തെ ദേവന്മാരുടെ ഗുരുവായ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില വിശ്വാസങ്ങളിൽ അത് സൂര്യദേവനുമായും ബന്ധപ്പെട്ടിരിക്കുന്നു. വാസ്തുശാസ്ത്രം അനുസരിച്ച് സ്വർണ്ണം ഒരു പ്രത്യേക ദിശയിൽ വയ്ക്കുകയാണെങ്കിൽ അത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തും എന്നും ഇതും മൂലം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ലക്ഷ്മി ദേവിയുടെ ഈ അനുഗ്രഹം നേടുന്ന ആളുകൾ എല്ലായിപ്പോഴും ജീവിതത്തിൽ സമ്പന്നരായി തുടരുമെന്നും വിശ്വാസം.

ALSO READ:സ്വർണ്ണം എല്ലാവർക്കും നല്ലതല്ല! കന്നി ഉൾപ്പെടെ 6 രാശിക്കാർ നേടിയാലും നിലനിൽക്കില്ല

ഈ ദിശയിൽ സൂക്ഷിക്കുക

വാസ്തു ശാസ്ത്ര പ്രകാരം , സ്വർണ്ണമോ മറ്റേതെങ്കിലും വിലയേറിയ ലോഹമോ എല്ലായ്പ്പോഴും ശരിയായ ദിശയിൽ സൂക്ഷിക്കണം. സ്വർണ്ണം സൂക്ഷിക്കാൻ വടക്കുപടിഞ്ഞാറൻ ദിശയാണ് ഏറ്റവും നല്ലതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിശ ലക്ഷ്മി ദേവിയുടെയും സമ്പത്തിന്റെ അധിപനായ വിഷയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ ദിശയിൽ അയച്ച അലമാര അല്ലെങ്കിൽ ലോക്കർ അല്ലെങ്കിൽ നിങ്ങൾ പണം സൂക്ഷിക്കുന്ന സ്വർണം സൂക്ഷിക്കുന്ന എന്തൊരു വസ്തുവായാലും അത് ഈ ദിശയിൽ വയ്ക്കുന്നത് വളരെയധികം നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.ഇത് ലക്ഷ്മിയുടെയും കുബേരന്റെയും അനുഗ്രഹം എന്നേക്കും നിങ്ങളോടൊപ്പം നിലനിൽക്കുമെന്ന് ഉറപ്പാക്കും.

ഈ ദിശയിൽ ഒരിക്കലും സ്വർണം വേണ്ട

വാസ്തുശാസ്ത്രം അനുസരിച്ച് ഒരു പ്രത്യേക ദിശയിൽ ഒരിക്കലും സ്വർണമോ പണമോ സൂക്ഷിക്കരുത്. തെക്ക് ദിശയിലാണ് സൂക്ഷിക്കാൻ പാടില്ലാത്തത്.വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഈ ദിശ ശുഭകരമായി കണക്കാക്കുന്നില്ല. കൂടാതെ, തെക്കുകിഴക്ക് ദിശയിൽ സ്വർണ്ണം ഒഴിവാക്കണം. സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ ഈ ദിശകളിൽ സൂക്ഷിക്കുന്നത് സന്തോഷവും സമൃദ്ധിയും കുറയ്ക്കുമെന്നും സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

ഇവർ ഒഴിവാക്കുക

ജാതകത്തിൽ വ്യാഴം ദുർബലമോ നെഗറ്റീവ് ഗ്രഹമോ ഉള്ളവർ സ്വർണ്ണം ധരിക്കുന്നത് ഒഴിവാക്കണം. ഇരുമ്പ്, കൽക്കരി, ശനി സംബന്ധമായ ബിസിനസുകളിൽ ജോലി ചെയ്യുന്നവരും സ്വർണ്ണം ധരിക്കുന്നത് ഒഴിവാക്കണം, കാരണം സ്വർണ്ണം നിരന്തരം ധരിക്കുന്നത് ബിസിനസ്സ് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഗർഭിണികളായ സ്ത്രീകളോ പ്രായമായവരോ അമിതമായി സ്വർണ്ണം ധരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ എല്ലായിപ്പോഴും നിങ്ങളുടെ മോതിരവിരലിൽ സ്വർണ്ണം ധരിക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രശ്‌നമുണ്ടെങ്കിൽ, നിങ്ങളുടെ ചൂണ്ടുവിരലിൽ സ്വർണ്ണം ധരിക്കുന്നതാണ് നല്ലത്. നിങ്ങൾ ദാമ്പത്യ പ്രശ്‌നങ്ങൾ നേരിടുന്നുവെങ്കിൽ, ചുവന്ന നൂൽ കൊണ്ട് കെട്ടിയ സ്വർണ്ണ ലോക്കറ്റ് ധരിക്കുക.

ENGLISH SUMMARY

According to astrology, gold is considered a symbol of wealth and prosperity. According to Vastu Shastra, it is believed that if gold is placed in a particular direction, it will please Goddess Lakshmi and this will bring happiness, prosperity and wealth in life.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്