Gold Astrology: സ്വർണ്ണം എല്ലാവർക്കും നല്ലതല്ല! കന്നി ഉൾപ്പെടെ 6 രാശിക്കാർ നേടിയാലും നിലനിൽക്കില്ല
Gold Astrology Vastu Tips:സ്വർണ്ണം ധരിക്കുന്നത് ഭാഗ്യം കൊണ്ടു വരുമെങ്കിലും ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ശരിയല്ലെങ്കിൽ അത് ഗുരുതരമായ ദോഷത്തിനും കാരണമാകും. അതായത് ജ്യോതിഷപ്രകാരം ചില രാശിക്കാർ സ്വർണം ധരിക്കുന്നത് അത്ര നല്ലതല്ല എന്ന് പറയുന്നു. ചിലർക്ക് ഇത് പലതരത്തിലുള്ള രോഗങ്ങളും ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടങ്ങളും മാനസിക അസ്വസ്ഥതകളും വരുത്തിവയ്ക്കും.......
എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് സ്വർണം. ഇന്നാണെങ്കിൽ സ്വർണം എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഒരു സ്വപ്നമായി കൂടി മാറുകയാണ്. സ്വർണ്ണത്തിന്റെ വില ദിനംപ്രതി കുതിച്ചു ഉയരുകയാണ്. സ്ത്രീകൾക്കാണ് പൊതുവിൽ സ്വർണത്തോട് കമ്പം എന്ന് പറയപ്പെടുന്നു. എന്നിരുന്നാലും പുരുഷന്മാരും പല രീതിയിൽ സ്വർണ്ണം ധരിക്കാറുണ്ട്.. ചിലരാകട്ടെ സ്വർണത്തെ ഒരു സമ്പാദ്യം എന്ന രീതിയിൽ വാങ്ങിച്ചു സൂക്ഷിച്ചു വയ്ക്കാറുണ്ട്. അത്തരത്തിൽ സ്വർണവുമായി ബന്ധപ്പെട്ട് ജ്യോതിഷത്തിലും ചില കാര്യങ്ങൾ പറയുന്നു.. അതായത് ജ്യോതിഷത്തിൽ ലോഹങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ട് മഞ്ഞലോഹമായ സ്വർണം ദേവന്മാരുടെ ദേവനായ വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.
സ്വർണ്ണം ധരിക്കുന്നത് ഭാഗ്യം കൊണ്ടു വരുമെങ്കിലും ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനം ശരിയല്ലെങ്കിൽ അത് ഗുരുതരമായ ദോഷത്തിനും കാരണമാകും. അതായത് ജ്യോതിഷപ്രകാരം ചില രാശിക്കാർ സ്വർണം ധരിക്കുന്നത് അത്ര നല്ലതല്ല എന്ന് പറയുന്നു. ചിലർക്ക് ഇത് പലതരത്തിലുള്ള രോഗങ്ങളും ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടങ്ങളും മാനസിക അസ്വസ്ഥതകളും വരുത്തിവയ്ക്കും. അത്തരത്തിൽ സ്വർണ്ണം കൊണ്ട് ഗുണം നേടാത്ത അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ മാത്രം നേരിടുന്ന രാശികൾ ആരൊക്കെ എന്ന് നോക്കാം.
ALSO READ:മെയ് 11മുതൽ മിഥുനം ഉൾപ്പെടെ രാശികളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തീരും! ചൊവ്വ സംക്രമിക്കുന്നു
ഈ ആറ് രാശിക്കാർക്ക് അത്ര നല്ലതല്ല
ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ ഇടവം, മിഥുനം, കന്നി, വൃശ്ചികം, കുമ്പം, മകരം എന്നീ രാശിക്കാർ സ്വർണം ധരിക്കുന്നത് അത്ര ഗുണം നൽകില്ല എന്ന് പറയപ്പെടുന്നു. ഇടവം, മിഥുനം, കന്നി രാശിക്കാർ സ്വർണം ധരിക്കുന്നത് മാനസിക അസ്വസ്ഥതയ്ക്കും വിഷമതകൾക്കും കാരണമാകും. അതേസമയം കന്നി മകരം എന്നീ രാശിക്കാർ സാമ്പത്തികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. കുംഭം വൃശ്ചികം എന്നീ രാശിക്കാർക്ക് സ്വർണം ധരിക്കുന്നത് ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ബന്ധങ്ങളിൽ ചില അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും വരുവാൻ കാരണമാകും.
അതേസമയം തന്നെ മേടം, കർക്കിടകം, ചിങ്ങം, ധനു, മീനം എന്നീ രാശിക്കാർ സ്വർണം ധരിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. മേടം രാശിക്കാർക്ക് ഇത് ധൈര്യവും ഊർജ്ജവും വർദ്ധിപ്പിക്കും. അതേസമയം ചിങ്ങത്തിന് ഇത് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വാതിലുകൾ തുറക്കുന്നു. ധനു, മീനം രാശികളുടെ അധിപനായ വ്യാഴം ഈ അഞ്ച് രാശിക്കാർക്കും സ്വർണം ധരിക്കുന്നതിന് ഗുണകരമാണെന്ന് പറയപ്പെടുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വർണ്ണം ധരിക്കുന്നത് എപ്പോഴും ശരിയായ രീതിയിൽ ആയിരിക്കണം അതായത് മോതിരമായാണ് ധരിക്കുന്നത് എങ്കിൽ അത് മോതിര വിരലിലോ ചൂണ്ടുവിരലിലോ ധരിക്കുന്നതാണ് നല്ലത്. അതുപോലെ ഒരിക്കലും സ്വർണം കാലിൽ ധരിക്കരുത്. കാരണം ഇത് വ്യാഴത്തെ അനാദരിക്കുന്നതിന് തുല്യമാണ്. ഇത് നമ്മളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. നല്ല സ്വർണം അതായത് ശുദ്ധമായ സ്വർണം ധരിക്കുന്നതാണ് ഏറ്റവും ഉചിതം.
ENGLISH SUMMARY
In astrology wearing gold can bring good luck, if the planetary positions in the horoscope are not right, it can also cause serious harm. That is, according to astrology, some zodiac signs say that wearing gold is not very good.