Sabarimala: ശബരിമല ശ്രീകോവിലിൽ വിഷുദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

Gold lockets worshipped at Sabarimala: രണ്ട് ​ഗ്രാം, നാല് ​ഗ്രാം, എട്ട് ​ഗ്രാം എന്നീ തൂക്കത്തിലാണ് ലോക്കറ്റുകൾ ലഭ്യമാകുക. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്തർക്ക് ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ലോക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

Sabarimala: ശബരിമല ശ്രീകോവിലിൽ വിഷുദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ; ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ശബരിമല

Published: 

10 Apr 2025 20:24 PM

പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ വിഷു ദിനം മുതൽ പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ വിതരണം ചെയ്യും. അയ്യപ്പ ചിത്രം ആലേഖനം ചെയ്ത സ്വർണ്ണ ലോക്കറ്റുകളാണ് ഭക്തർക്ക് നൽകുന്നത്. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിം​ഗ് ആരംഭിച്ചു.

പൂജിച്ച സ്വർണ്ണ ലോക്കറ്റുകൾ ആ​ഗ്രഹിക്കുന്നവർക്ക് WWW.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യാം. രണ്ട് ​ഗ്രാം, നാല് ​ഗ്രാം, എട്ട് ​ഗ്രാം എന്നീ തൂക്കത്തിലാണ് ലോക്കറ്റുകൾ ലഭ്യമാകുക.

രണ്ട് ഗ്രാം സ്വർണത്തിലുള്ള ലോക്കറ്റിന് 19,300 രൂപയാണ് നിരക്ക്. നാല് ഗ്രാം സ്വർണ ലോക്കറ്റിന് 38,600 രൂപയും, എട്ട് ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റിന് 77,200 രൂപയും നൽകി ബുക്ക് ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്തർക്ക് ശബരിമല സന്നിധാനത്ത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നിന്ന് ലോക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

ALSO READ: അടുത്ത ആഴ്ച ഇവർക്കുള്ളത്, ഭാഗ്യം തേടിയെത്തും; സമ്പൂർണ സൂര്യരാശി ഫലം

കേരളത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ ഇവയാണ്..

വീടുകളിൽ മാത്രമല്ല, ക്ഷേത്രങ്ങളിലും വിഷുക്കണി ഒരുക്കാറുണ്ട്. കേരളത്തിലെ പ്രശസ്തമായ ചില ശ്രീകൃഷ്ണ ക്ഷേത്രങ്ങളെ പരിചയപ്പെട്ടാലോ…

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. വിഷു നാളിലെ ദർശനത്തിനായി ​നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. മഹാവിഷ്ണുവാണ് യഥാർത്ഥ പ്രതിഷ്ഠ എങ്കിലും ശ്രീകൃഷ്ണന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രം: പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. മഹാവിഷ്ണുവിന്റെ രൂപത്തിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണനാണ്  ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം: പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വമായ ശ്രീകൃഷ്ണ പ്രതിഷ്ഠയാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ പ്രത്യേകത. ഉച്ച പൂജയ്ക്ക് പാല്പായസം സേവിക്കാൻ ഗുരുവായൂരപ്പൻ എത്തുമെന്ന ഐതിഹ്യവും ഇവിടെയുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ