AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Happy Navaratri 2025: ഭക്തിയുടെ നിറവിൽ ഇനി ഒന്‍പത് നാള്‍; പ്രിയപ്പെട്ടവര്‍ക്ക് നവരാത്രി ആശംസകള്‍ നേരാം

Happy Navratri Wishes 2025: മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ നന്മയുടെ നാളുകളിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം.

Happy Navaratri 2025: ഭക്തിയുടെ നിറവിൽ ഇനി ഒന്‍പത് നാള്‍; പ്രിയപ്പെട്ടവര്‍ക്ക് നവരാത്രി ആശംസകള്‍ നേരാം
Happy Navratri WishesImage Credit source: Tv9 Assam
sarika-kp
Sarika KP | Published: 21 Sep 2025 08:24 AM

ഹൈന്ദവ വിശ്വാസം അനുസരിച്ച് ഏറെ പ്രാധാന്യമുള്ള ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ആദിപരാശക്തിയുടെ ആരാധനയുടെയും വിദ്യാരംഭത്തിന്റെയും കലകളുടെയും ഉത്സവമാണ് ഇത്. കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതൽ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്.

ഇത്തവണ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതൽ ഒക്ടോബർ 2 വരെയാണ് നവരാത്രി ആഘോഷം നീണ്ടു നിൽക്കുന്നത്.നവരാത്രിയിലെ പ്രധാന നാളുകളാണ് ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി . ദുര്‍ഗ്ഗാദേവിയായി അവതരിച്ച പാര്‍വ്വതീദേവി ഒൻപത് ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി. മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഈ നന്മയുടെ നാളുകളിൽ നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം.

Also Read:നവരാത്രി വ്രതം ആരംഭിക്കേണ്ടത് എപ്പോൾ, അനുഷ്ഠിക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

പ്രിയപ്പെട്ടവർക്ക് ആശംസകൾ കൈമാറാം

  • എല്ലാവർക്കും ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ
  • നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സർവ്വൈശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ; നവരാത്രി ആശംസകൾ
  • സന്തോഷവും സമാധാനവും നിറഞ്ഞ, സന്തോഷകരമായ നവരാത്രി ആശംസകൾ നേരുന്നു.
  • ജീവിതത്തിലെ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യാനുള്ള ശക്തി നിങ്ങൾക്ക് ദുർ​ഗ ദേവി നൽകട്ടെ. നവരാത്രി ആശംസകൾ!
  • എല്ലാ തിന്മകളിൽ നിന്നും ആദിപരാശക്തി നിങ്ങളെ രക്ഷിക്കട്ടെ, നവരാത്രി ആശംസകൾ!
  • ഭക്തിയുടെയും സന്തോഷത്തിന്റെയും ഒമ്പത് രാത്രികൾ നേരുന്നു. നവരാത്രി ആശംസകൾ!
  • അറിവിന്റെയും കലയുടെ ആദിപരാശക്തി നിങ്ങളെ ശക്തിപ്പെടുത്തട്ടെ, താങ്കൾക്കും കുടുംബത്തിനും നവരാത്രി ആശംസകൾ.
  • ദേവി അനുഗ്രഹങ്ങൾ നിങ്ങളുടെ മേൽ ചൊരിയട്ടെ. നവരാത്രി ആശംസകൾ!