Holi 2026: ഹോളി ദിനത്തിൽ ലക്ഷ്മി പ്രീതി നേടാം! ഇതാ ലളിതമായ വഴികൾ

Holi 2026 Astro Tips: അതായത് ജ്യോതിഷത്തിൽ 5 പ്രധാനപ്പെട്ട രാത്രികൾ ആണുള്ളത്. അതിൽ പ്രധാനമാണ് ഹോളിയുടെ രാത്രി. നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഹോളി ദിനത്തിൽ...

Holi 2026: ഹോളി ദിനത്തിൽ ലക്ഷ്മി പ്രീതി നേടാം! ഇതാ ലളിതമായ വഴികൾ

Holi

Published: 

04 Mar 2026 | 01:25 PM

ഹോളി എന്നാൽ നിറങ്ങളുടെ ആഘോഷം മാത്രമല്ല. സമ്പത്തും സമൃദ്ധിയും വരവേൽക്കാനുള്ള ദിനം കൂടിയാണ്. ഹോളിയുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളാണ് നിലനിൽക്കുന്നത്. അവയിൽ പ്രധാനമാണ് ഭക്തനായ പ്രഹ്ലാദനെ കൊല്ലാൻ ഹിരണ്യകശിപു തന്റെ സഹോദരിയായ ഹോളികയെ ചട്ടംകെട്ടിയെന്നും, എന്നാൽ തീയിലിരുന്ന പ്രഹ്ലാദൻ രക്ഷപ്പെടുകയും ഹോളിക ദഹിച്ചുപോവുകയും ചെയ്തു എന്ന ഐതീഹ്യം. അത്തരത്തിൽ ഈ വർഷത്തെ ഹോളി ആഘോഷിക്കുന്ന‌ത് ഇന്നാണ്.

രാജ്യത്തെ ജനങ്ങളെല്ലാം പരസ്പരം വർണ്ണാഭമായ നിറങ്ങൾ പങ്കുവെച്ച് ഹോളി ആഘോഷമാക്കുകയാണ്. ഈ ദിനത്തിൽ ലക്ഷ്മിദേവി ആരാധിക്കുന്നതും ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. അതായത് ജ്യോതിഷത്തിൽ 5 പ്രധാനപ്പെട്ട രാത്രികൾ ആണുള്ളത്. അതിൽ പ്രധാനമാണ് ഹോളിയുടെ രാത്രി. നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ഹോളി ദിനത്തിൽ രാത്രിയിൽ ചില കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിക്കാൻ സാധിക്കും.

സാമ്പത്തിക നേട്ടം കൈവരിക്കുന്നതിനായി, ഹോളി രാത്രിയിൽ 11 ഗോമതി ചക്രങ്ങൾ എടുത്ത് ലക്ഷ്മി ദേവിയുടെ കാൽക്കൽ സമർപ്പിക്കുക. അടുത്ത ദിവസം, അവ ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ് നിങ്ങളുടെ അലമാരയിൽ സൂക്ഷിക്കുക. വിശ്വാസമനുസരിച്ച്, അങ്ങനെ ചെയ്യുന്നത് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാനും ബിസിനസ്സ് അഭിവൃദ്ധിയിലേക്കുള്ള വാതിലുകൾ തുറക്കാനും സഹായിക്കും.

ഹോളി ദിനത്തിൽ രാത്രി, നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ “ശ്രീ യന്ത്രം” സ്ഥാപിച്ച് അതിൽ ഗുലാൽ (നിറമുള്ള പൊടി) സമർപ്പിക്കുക. മന്ത്ര ശാസ്ത്രമനുസരിച്ച്, ഈ സമയത്ത് “ഓം ശ്രീം ഹ്രീം ശ്രീം കമലയേ കമലാലയേ പ്രസീദ് പ്രസീദ്” എന്ന മന്ത്രം ജപിക്കുന്നത് സമ്പത്തിന്റെ ദേവിയുടെ അനുഗ്രഹം ഉറപ്പാക്കുന്നു.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്