AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: ഈ നാളുകാര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം, ശത്രുശല്യത്തിനും സാധ്യത; ഇന്നത്തെ രാശിഫലം

Malayalam Horoscope Today 2025 September 16: കാര്യവിജയം, അംഗീകാരം ഉള്‍പ്പെടെയുള്ള വിവിധ നേട്ടങ്ങള്‍ ഇന്ന് ചില നാളുകളിലെ രാശിഫലത്തില്‍ കാണുന്നു. എന്നാല്‍ അഭിമാനക്ഷതവും, ശത്രുശല്യവും ഉള്‍പ്പെടെയുള്ള ചില പ്രതികൂല പ്രവചനങ്ങളാണ് മറ്റ് ചില നാളുകളില്‍ കാണുന്നത്

Horoscope Today: ഈ നാളുകാര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം, ശത്രുശല്യത്തിനും സാധ്യത; ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty
jayadevan-am
Jayadevan AM | Published: 16 Sep 2025 06:16 AM

കാര്യവിജയം, അംഗീകാരം ഉള്‍പ്പെടെയുള്ള വിവിധ നേട്ടങ്ങള്‍ ഇന്ന് ചില നാളുകളിലെ രാശിഫലത്തില്‍ കാണുന്നു. എന്നാല്‍ അഭിമാനക്ഷതവും, ശത്രുശല്യവും ഉള്‍പ്പെടെയുള്ള ചില പ്രതികൂല പ്രവചനങ്ങളാണ് മറ്റ് ചില നാളുകളില്‍ കാണുന്നത്. ഇന്നത്തെ രാശിഫലം നോക്കാം.

മേടം

കാര്യതടസം, പ്രവര്‍ത്തനപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത. ശത്രുശല്യം, അസ്വസ്ഥത തുടങ്ങിയവയും കാണുന്നു. തടസങ്ങള്‍ വന്നുചേര്‍ന്നേക്കാം.

ഇടവം

കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സാധിച്ചേക്കാം.

മിഥുനം

സാമ്പത്തിക വെല്ലുവിളി, യാത്രാപരാജയം, അസ്വസ്ഥത, അലച്ചില്‍, ചെലവ് തുടങ്ങിയവയ്ക്ക് സാധ്യത. വേണ്ടപ്പെട്ടവര്‍ അകലാം.

കര്‍ക്കടകം

കാര്യവിജയം, ധനയോഗം, മനസമാധാനം, യാത്രാവിജയം, ആഗ്രഹസഫലീകരണം, ഉത്സാഹം എന്നിവയ്ക്ക് സാധ്യത. സുഹൃത്തുക്കളുമായി ഒത്തുകൂടാം.

ചിങ്ങം

ശത്രുശല്യം, അപകടഭീതി, പ്രവര്‍ത്തനപരാജയം, കലഹം തുടങ്ങിയവ കാണുന്നു. തടസങ്ങള്‍ നേരിട്ടേക്കാം.

കന്നി

കാര്യപരാജയം, ശത്രുശല്യം, മത്സപരാജയം, അലച്ചില്‍ ഇവയ്ക്ക് സാധ്യത.

തുലാം

കാര്യവിജയം, മനസമാധാനം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം.

വൃശ്ചികം

കാര്യവിജയം, നേട്ടം, ശത്രുക്ഷയം, ആഗ്രഹസഫലീകരണം, മനസമാധാനം ഇവ കാണുന്നു.

ധനു

കാര്യപരാജയം, നഷ്ടം, അലച്ചില്‍ യാത്രാപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, അമിത ചെലവ് ഇവ കാണുന്നു.

മകരം

സുഹൃദ്-ബന്ധു സമാഗമം, സല്‍ക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, കാര്യവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു.

കുംഭം

ആഗ്രഹങ്ങള്‍ നടക്കാം. കാര്യവിജയം, ധനയോഗം, നേട്ടം, ഉത്സാഹം ഇവ കാണുന്നു. അനുകൂല സ്ഥലമാറ്റത്തിന് സാധ്യത.

മീനം

പ്രവര്‍ത്തനവിജയം, ദ്രവ്യലാഭം, നിയമവിഷയങ്ങളിലെ വിജയം, യാത്രാവിജയം, ധനയോഗം, കാര്യവിജയം ഇവ കാണുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത്‌ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)