Today’s Horoscope: ഉത്രാടം നാളിൽ രാജയോഗം, ജോലി സാധ്യത; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Malayalam On Uthradam Day 2025: ഒരേ നാളിൽ പിറന്നാലും ജനനസമയം നാഴികകളുടെ വ്യത്യാസം തുടങ്ങിയവ ദിവസഫലത്തെ മാറ്റിമറിച്ചേക്കാം. ചിലർക്ക് നല്ലതും മറ്റ് ചിലർക്ക് മോശവുമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടം നക്ഷത്രഫലം എന്താണെന്ന് നമുക്ക് നോക്കാം.
ചിങ്ങമാസത്തിലെ ഉത്രാടം ദിനം. മലയാളികൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇന്ന്. നാളെ തിരുവോണത്തിനായുള്ള ഓട്ടപ്പാച്ചിലിലാണ് ഏവരും. ഇന്ന് സെപ്റ്റംബർ നാല് വ്യാഴം. ഓരോ നാളുകാർക്കും ഓരോ ദിവസവും വ്യത്യസ്തമാണ്. ഒരേ നാളിൽ പിറന്നാലും ജനനസമയം നാഴികകളുടെ വ്യത്യാസം തുടങ്ങിയവ ദിവസഫലത്തെ മാറ്റിമറിച്ചേക്കാം. ചിലർക്ക് നല്ലതും മറ്റ് ചിലർക്ക് മോശവുമായ പല സാഹചര്യങ്ങളും നേരിടേണ്ടി വന്നേക്കാം. അത്തരത്തിൽ ഇന്നത്തെ നിങ്ങളുടം നക്ഷത്രഫലം എന്താണെന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാർക്ക് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ജോലിസ്ഥലത്ത് നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കും. ആരോഗ്യം നല്ല നിലയിൽ മുന്നോട്ട് പോകും.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് ഗുണദോഷസമ്മിശ്ര ദിവസമാണ്. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. കുടുംബത്തിലെ തർക്കങ്ങൾ പറഞ്ഞുതീർക്കുക. മറ്റുള്ളവരുടം ഉപദേശങ്ങൾ കേൾക്കരുത്.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിച്ചേക്കാം. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. അതിനാൽ മനസ്സിൽ വളരെയധികം സന്തോഷം തോന്നും.
കർക്കിടകം
കർക്കിടകം രാശിക്കാർ ഇന്ന് വളരെയധികം ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ ശത്രുക്കളുടെ ശല്യം ഉണ്ടായേക്കാം. അതിനാൽ കരുതിയിരിക്കണം. ആരോഗ്യം ശ്രദ്ധിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് രാജയോഗത്തിന് സമാനമായ ദിവസമാണ്. നിങ്ങൾക്ക് ഐശ്വര്യവും സമ്പത്തും വന്നുചേരും. പ്രതീക്ഷിക്കാത്ത സന്തോഷം കുടുംബത്തിൽ ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.
കന്നി
കന്നി രാശികാർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ്സിൽ മെച്ചമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ വിജയം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. കുടുംബാംഗങ്ങളുമായി തർക്കമുണ്ടായേക്കാം. ജോലിസ്ഥലത്ത്, ചെറിയ തെറ്റുകൾ ഉണ്ടായേക്കാം. ശ്രദ്ധിക്കുക. കോപം നിയന്ത്രിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഭാഗ്യ ദിവസമാണ്. പൊതുപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങൾ നൽകുന്ന ഉപദേശങ്ങൾ ചെവിക്കൊള്ളുക. ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോകും.
ധനു
ധനു രാശികാർക്ക് പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിൽ ഫലം ഉണ്ടാകും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പങ്കാളിത്തത്തോടെ ചെയ്യുന്ന കാര്യങ്ങൾ വിജയം കൈവരിക്കും. കുടുംബത്തിൽ പുതിയ അതിഥി വരാൻ സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്ത്തുക്കൾ വാങ്ങും.
കുംഭം
കുംഭം രാശിക്കാർ ഇന്ന് പണമിടപാടുകളിൽ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിച്ചേക്കാം. ജോലിസ്ഥലത്ത് ചില ബൂദ്ധിമുട്ടുകൾ ഉണ്ടാകാം. ശ്രദ്ധിക്കുക. ശത്രുക്കളെ സൂക്ഷിക്കുക.
മീനം
മീനരാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് നിങ്ങൾക്ക് മനസിന് സന്തോഷം തോന്നും. ഇത് നല്ല കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)