AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: മഹാബലിയുടെ യഥാർത്ഥ പേര് അതല്ല; അങ്ങനെ വിളിച്ചത് മറ്റൊരാൾ

Onam 2025 Story : പല പുരാണങ്ങളിലും മഹാബലിയെ പറ്റിയോ അത്തരത്തിലൊരു അസുരനെ പറ്റിയോ പരാമർശം ഉണ്ടായിരുന്നില്ലത്രെ. എന്തായാലും പലവിധത്തിലുമുള്ള കഥകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്.

Onam 2025: മഹാബലിയുടെ യഥാർത്ഥ പേര് അതല്ല; അങ്ങനെ വിളിച്ചത് മറ്റൊരാൾ
Mahabali StoryImage Credit source: social media
arun-nair
Arun Nair | Published: 04 Sep 2025 11:15 AM

മലയാളത്തിൽ നന്തനാർ എന്ന പേരിൽ കഥകളെഴുതിയിരുന്നത് പി.സി ഗോപാലൻ എന്ന എഴുത്തുകാരനായിരുന്നു. കവി പി.കുഞ്ഞിരാമൻ നായർക്ക് പി എന്ന ഒറ്റ അക്ഷരം മാത്രമായിരുന്നു അറിയപ്പെടാനും തൂലികാനാമത്തിനും ഉണ്ടായിരുന്നത്. തിരുവോണക്കാലത്ത് മഹാബലിക്ക്, മാവേലിയെന്നും പേരുണ്ട്. എന്നാൽ ഇതൊന്നുമല്ല മറിച്ച് മറ്റൊരു പേരുകൂടി മഹാബലിക്കുണ്ട്. ഒന്നല്ല രണ്ടല്ല, മൂന്ന് പേരുകളാണ് മഹാബലിക്ക് കേരളത്തിൽ. മൂന്നാമത്തേത് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ്.

അസുര ചക്രവർത്തിയായ വിരോചനൻ്റെ മകനായിരുന്ന മഹാബലിയുടെ യഥാർത്ഥ പേര് ഇന്ദ്രസേനൻ എന്നായിരുന്നു. അസുര രാജാവായ ഈ ചക്രവർത്തിക്ക് മറ്റ് അസുര രാജാക്കന്മാരെപ്പോലെ അഹങ്കാരമോ ദേഷ്യമോ ഉണ്ടായിരുന്നില്ല. ഇന്ദ്രസേനൻ്റെ ഭരണ നിർവ്വഹണത്തിൽ ദേവൻമാർക്ക് പോലും അസൂയ തോന്നിയത്രെ, ഇന്ദ്രസേനൻ്റെ കഴിവിൽ പ്രസന്നനായ ബ്രഹ്മാവ് അദ്ദേഹത്തെ മഹാബലി എന്ന് അഭിസംബോധന ചെയ്തുവെന്നാണ് ഒരു കഥ.

മറ്റൊരു കഥ

മഹാബലിക്ക് മഹാ ത്യാഗം ചെയ്തവൻ എന്നു കൂടി അർഥമുണ്ട്. ബാലയുടെയും- ബാണൻ്റെയും പിൻതലമുറക്കാരായിരുന്നവരായിട്ടാവാം ഒന്നാം ചേര സാമ്രാജ്യത്തിലെ അംഗങ്ങൾക്ക് ബലി എന്ന പേര് സ്വീകരിച്ചു പോയിരുന്നതായും. ഇത് പിന്നീട് ലോപിച്ച് മാവേലി എന്നതായും പറയുന്നു. എന്നാൽ ഹിരണ്യകശിപുവിൻ്റെ മകനായ പ്രഹ്ളാദൻ്റെ പുത്രൻ വിരോചനൻ്റെ മകനായാണ് ഇന്ദ്രസേനൻ ജനിക്കുന്നതെന്നും ഇന്ദ്രസേനൻ്റെ ഭരണത്തിൽ നാട്ടിൽ ധന ദാന്യ സമൃദ്ധിയുണ്ടായിരുന്നതായും പറയപ്പെടുന്നു.

ഇതിൽ അസൂയ പൂണ്ട ദേവൻമാർ മഹാവിഷ്ണുവിനെ സമീപിക്കുകയും ഇന്ദ്രസേനനെ പരീക്ഷിക്കാൻ വാമന രൂപം പൂണ്ട് മഹാവിഷ്ണു എത്തിയെന്ന് പറയുന്നു. ചോദിച്ച മൂന്ന് വരങ്ങളിൽ രണ്ടും നൽകിയിട്ടും തികയാഞ്ഞതോടെ തൻ്റെ ശിരസ്സ് നീട്ടി നൽകുകയാണ് ഇന്ദ്രസേനൻ ചെയ്തത്. ഇതും മഹാബലിയെന്ന് പേര് വരാൻ കാരണമായി.

പേരില്ല

പല പുരാണങ്ങളിലും മഹാബലിയെ പറ്റിയോ അത്തരത്തിലൊരു അസുരനെ പറ്റിയോ പരാമർശം ഉണ്ടായിരുന്നില്ലത്രെ. എന്തായാലും പലവിധത്തിലുമുള്ള കഥകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ട്. ഭാഗവതത്തിൽ വാമനാവതാരത്തിൽ ഇത് സംബന്ധിച്ച് പരാമർശമുണ്ട്. അഷ്ടമ സ്കന്ധം 18 മുതൽ 23 വരെയുള്ള അധ്യായങ്ങളിലും വാമനാവതരത്തെ പറ്റി പരാമർശമുണ്ട്.