Today’s Horoscope: സാമ്പത്തിക പുരോഗതി, അനുകൂല സ്ഥലംമാറ്റം; ഇന്നത്തെ രാശിഫലം ഇങ്ങനെ

Horoscope Malayalam Today August 14 2025: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.

Today’s Horoscope: സാമ്പത്തിക പുരോഗതി, അനുകൂല സ്ഥലംമാറ്റം; ഇന്നത്തെ രാശിഫലം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Updated On: 

14 Aug 2025 06:07 AM

ഇന്ന് ഓഗസ്റ്റ് 14, വ്യാഴാഴ്ച. ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് തൊഴിൽപരമായും സാമ്പത്തികപരമായും ആരോഗ്യപരമായുമെല്ലാം അനുകൂലമായിരിക്കും. എന്നാൽ മറ്റ് ചില രാശിക്കാർ പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ടേക്കാം. എന്നാൽ, ഓരോ ദിവസവും ഇത് മാറിമറിയുന്നു. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ ആയിരിക്കും എന്ന് അറിയാൻ ചുവടെ നൽകിയിരിക്കുന്ന സമ്പൂർണ രാശി ഫലം വായിക്കാം.

മേടം

മേടം രാശിക്കാർക്ക് ഇന്ന് യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാവും. സാമ്പത്തിക പുരോഗതി നേടും. പഴയ വാഹനം മാറ്റി വാങ്ങും. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. വരുമാനം മെച്ചപ്പെടും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പ്രവർത്തന രംഗത്ത് ശോഭിക്കും. ജോലിയിൽ അനുകൂല സ്ഥലമാറ്റം പ്രതീക്ഷിക്കാം. ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും. ആഡംബര വസ്തുക്കൾ നഷ്ടപ്പെടാൻ ഇടയുണ്ട്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ കൈവരിക്കും. ആഗ്രഹിച്ച വിഷയം പഠിക്കാൻ അവസരം ലഭിക്കും.

കർക്കിടകം

കർക്കിടകം രാശിക്കാർ ഇന്ന് പല തടസ്സങ്ങളും തരണം ചെയ്യും. കലാകാരന്മാർക്ക് അനുകൂല സമയമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. അലസത ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ചിങ്ങം

ചിങ്ങം രാശിക്കാർ ഇന്ന് ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കളഞ്ഞു പോയ സാധനം തിരികെ ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും. ഏറെ നാളുകൾക്ക് സുഹൃത്തിനെ കണ്ടുമുട്ടും.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് പൊതുവേ അലസത കൂടുതലായിരിക്കും. പല കാര്യങ്ങൾക്കും എതിർപ്പുകൾ നേരിടേണ്ടി വരാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പ്രണയിതാക്കൾക്ക് മികച്ച കാലമാണ്. ദൂരയാത്ര ചെയ്യേണ്ടി വരാം.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് പൊതുവേ സന്തോഷകരമായ ദിവസമാണ്. പ്രവർത്തന രംഗത്ത് ശോഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കാൻ ഇടയുണ്ട്. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ സന്തോഷം നിലനിൽക്കും. അവിചാരിതമായ നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തിക പുരോഗതി നേടും. യാത്രകൾ ആവശ്യമായി വരും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് അനുകൂല സമയമാണ്. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. പുതിയ ബിസിനസ് ആരംഭിക്കും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ആരോഗ്യം തൃപ്തികരം.

മകരം

മകരം രാശിക്കാർക്ക് ഇന്ന് കടം കൊടുത്ത പണം മടക്കി കിട്ടും. സാമ്പത്തിക നില പരോഗമിക്കും. ഭൂമി വാങ്ങാനുള്ള ആഗ്രഹം നടക്കും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറും.

കുംഭം

കുംഭം രാശിക്കാർ ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങളെല്ലാം വിജയികരമായി പൂർത്തിയാക്കും. പൊതുവേ ഉത്സാഹം നിറഞ്ഞ ദിവസമായിരിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. യാത്ര ചെയ്യേണ്ടി വരും.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചെലവുകൾ വന്നു ചേരും. പുതിയ പ്രണയം ഉടലെടുക്കും. കുടുംബജീവിതം സന്തോഷകരമാണ്. പ്രതീക്ഷിച്ച യാത്രകൾ നടക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope: ശനിയാഴ്ച ശനിദശയോ? സാമ്പത്തിക നേട്ടം ഇവർക്കെല്ലാം; ഇന്നത്തെ നക്ഷത്രഫലം
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി