AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Malayalam: ഞായര്‍ ആണെങ്കിലും ഇവര്‍ പെണ്ണുകാണാന്‍ പോലും പോകരുത്; മെയ് 10ലെ രാശിഫലം

Horoscope Today May 10 2026 Malayalam Rashifalam: ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവരുടെ ജന്മരാശിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. ഒരു മനുഷ്യന്‍ ജനിച്ച സമയം മുതല്‍ അയാളുടെ ജീവിതത്തില്‍ ജന്മരാശിക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ?

Horoscope Malayalam: ഞായര്‍ ആണെങ്കിലും ഇവര്‍ പെണ്ണുകാണാന്‍ പോലും പോകരുത്; മെയ് 10ലെ രാശിഫലം
പ്രതീകാത്മക ചിത്രം Image Credit source: sarayut Thaneerat/Getty Images Creative
Shiji M K
Shiji M K | Published: 10 May 2026 | 06:16 AM

ഇന്ന് മെയ് പത്ത് ഞായര്‍, ഓരോ ദിവസവും നമ്മുടെ ജീവിതത്തിലേക്ക് വിരുന്നെത്തുന്നത് ഒട്ടേറെ കാര്യങ്ങളുമായാണ്. ഇന്നത്തെ ദിവസം ചെയ്ത് തീര്‍ക്കാനായി ധാരാളം കാര്യങ്ങളും ഓരോരുത്തരും ആസൂത്രണം ചെയ്തിട്ടുണ്ടാകും. എന്നാല്‍ മനുഷ്യര്‍ വിചാരിക്കുന്നത് പോലെ അല്ലെങ്കില്‍ ഇങ്ങനെ തന്നെ സംഭവിക്കണമെന്ന് കരുതുന്നത് പോലെ ആയിരിക്കില്ല പലപ്പോഴും വിധിയുടെ വരവ്. വിവിധ കാരണങ്ങള്‍ കൊണ്ട് ഓരോരുത്തരുടെയും ജീവിതത്തില്‍ അപ്രതീക്ഷിതമായ പല കാര്യങ്ങളും നടക്കുന്നു.

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്ക് അവരുടെ ജന്മരാശിയുമായി ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ മതിയാകൂ. ഒരു മനുഷ്യന്‍ ജനിച്ച സമയം മുതല്‍ അയാളുടെ ജീവിതത്തില്‍ ജന്മരാശിക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ? രാശിഫലത്തില്‍ പറയുന്നത് അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലംമാറ്റയോഗം, ആഗ്രഹങ്ങള്‍ നടക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം ഇവ ഉണ്ടാകുമെങ്കിലും പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, മത്സരവിജയം ഇവയാണ് ഫലം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, അപകടഭീതി, ശരീരക്ഷതം, കലഹം ഇവയ്ക്കാണ് സാധ്യത. എന്നാല്‍ പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ ഫലം ഗുണദോഷസമ്മിശ്രം ആയിരിക്കും.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, സുഹൃദ്‌സമാഗമം ഇവയ്‌ക്കെല്ലാം സാധ്യതയുണ്ട്. പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം ഇവയും നിങ്ങളെ തേടി എത്തിയേക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, വേണ്ടപ്പെട്ടവരുമായി ഒത്തുകൂടല്‍ എന്നിവയെല്ലാം ഇന്നത്തെ ദിവസം സംഭവിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തി പകുതിഭാഗം)

കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ടെങ്കിലും പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, അംഗീകാരം ഇതെല്ലാം നിങ്ങളെ തേടിയെത്തിയേക്കാം.

തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം എന്നിവയ്ക്കാണ് ഇന്നത്തെ ദിവസം സാധ്യതയുള്ളത്. ഇരുചക്ര വാഹന യാത്രകള്‍ നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, സന്തോഷം, അംഗീകാരം, സ്ഥാനലാഭം ഇവയ്ക്കാണ് പകല്‍ ഒരു മണി വരെ സാധ്യത. അതിന് ശേഷം കാര്യതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവ ഉണ്ടായേക്കാം.

Also Read: Ruchak Rajayog 2026: മെയ് 11മുതൽ മിഥുനം ഉൾപ്പെടെ രാശികളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തീരും! ചൊവ്വ സംക്രമിക്കുന്നു

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം വരെ ജനിച്ചവര്‍ക്ക്)

കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, നിയമവിജയം, ആരോഗ്യം ഇവയെല്ലാം നിങ്ങളെ തേടിയെത്താം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം എന്നിവ ഉണ്ടാകുമെങ്കിലും പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, ശത്രുശല്യം എന്നിവയും നിങ്ങളെ തേടിയെത്തിയേക്കാം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യതടസം, അലച്ചില്‍, യാത്രാതടസം, മനഃപ്രയാസം, ചെലവ് എന്നിവ പകല്‍ ഒരു മണി വരെ പ്രതീക്ഷിക്കാം. അതിന് ശേഷം കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം എന്നിവ സംഭവിക്കും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

കാര്യവിജയം, സന്തോഷം, ബന്ധുസമാഗമം, ധനയോഗം എന്നിവയും പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, പാഴ്‌ചെലവ്, നിയമപരാജയം എന്നിവയും സംഭവിക്കാനിടയുണ്ട്.

(നികാരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Check the complete Malayalam horoscope for Sunday, May 10, 2026, with detailed nakshatra predictions for all stars. Find out how your day will be in career, finance, health, relationships, and luck according to astrology.

Follow Us